1. News

കുട്ടികളുടെ വിദേശ വിദ്യാഭ്യാസ ഫീസ് എളുപ്പത്തിൽ ആക്സിസ് ബാങ്ക് വഴി അടയ്ക്കാം

ആക്‌സിസ് ബാങ്ക് വിദേശത്തേക്ക്‌ പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്‌സിസ് മൊബൈൽ ആപ്പിൽ അവതരിപ്പിച്ചു.

Arun T
ആക്‌സിസ് മൊബൈൽ ആപ്പിൽ  ‘സെൻഡ് മണി അബ്രോഡ്’
ആക്‌സിസ് മൊബൈൽ ആപ്പിൽ ‘സെൻഡ് മണി അബ്രോഡ്’

ആക്‌സിസ് ബാങ്ക് വിദേശത്തേക്ക്‌ പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്‌സിസ് മൊബൈൽ ആപ്പിൽ അവതരിപ്പിച്ചു. ‘സെൻഡ് മണി അബ്രോഡ്’ എന്ന പേരിൽ ഒരുക്കിയിട്ടുള്ള ഈ ഫീച്ചറിലൂടെ ലളിതമായ രീതിയിൽ ഇടപാടുകാർക്ക് 100 വ്യത്യസ്ത കറൻസികളിൽ 24 മണിക്കൂറും വിദേശത്തേക്ക് പണം അയയ്ക്കാനാകും.

ഒറ്റ ഇടപാടിൽ 25,000 ഡോളർ വരെ അയയ്ക്കാം. ഇതിനായി ഇനി ശാഖകൾ സന്ദർശിക്കേണ്ടതില്ല. വിദ്യാഭ്യാസ ഫീസ് അടയ്ക്കൽ, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പണം അയയ്ക്കാം. 

ഇതിനായി പ്രത്യേക നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് മൊബൈൽ ആപ്പിൽ പ്രവേശിച്ച് ‘സെൻഡ് മണി അബ്രോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് എളുപ്പത്തിൽ ഇടപാടു നടത്താം.

English Summary: To pay the childrens education fees use axis bank

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds