1. News

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; മഹാമാരിയിലും പതറാതെ ചെറുത്ത് നിൽക്കുന്നവർ

ഏത് സമൂഹത്തിലും ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് ഡോക്ടർമാർ. മനസിനും ശരീരത്തിനും ആരോഗ്യകരമായ അവസ്ഥ രൂപപ്പെടുത്താൻ ഒരു നല്ല ഡോക്ടർക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഡോക്ടർ എന്നത് ഒരു ജോലിയല്ല, അത്യന്താപേക്ഷിതവും മഹത്തായതുമായ ഒരു സേവനം തന്നെയാണ്. പലപ്പോഴും ജീവൻ തിരികെ നൽകുന്ന അത്ഭുത പ്രതിഭകളാണ് ഡോക്ടർമാർ. ജനനം മുതൽ മരണം വരെ ഒരാൾക്ക് എത്രയോ തവണ ഡോക്ടർമാരുടെ സേവനം ആവശ്യമായി വരുന്നത് സാധാരണമാണ്.

Meera Sandeep
Today is National Doctors' Day

ലോകം മുഴുവൻ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിലമർന്നത്തോടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ പ്രാധാന്യം നാം മനസിലാക്കിയതാണ്. അടുത്ത ബന്ധുക്കൾ പോലും മാറി നിൽക്കുന്നിടത്ത് ആശ്വാസത്തിന്റെ കരങ്ങളാകാൻ അവർക്ക് മാത്രമേ സാധിക്കൂ. എത്ര ഭീതി പരത്തുന്ന ആരോഗ്യ സാഹചര്യത്തിലും രോഗികൾക്കും അവർ ജീവിക്കുന്ന സമൂഹത്തിനും കരുത്ത് പകരുന്നത് സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് രോഗികൾക്കരികിലെത്തുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ ഡോക്ടർമാർക്ക് ചെറുതല്ലാത്ത ചുമതലകളുണ്ട്.

രോഗ പ്രതിരോധം:

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരുന്നതിന് മുൻപ് തന്നെ പ്രതിരോധം തീർക്കുകയാണ്. അതുകൊണ്ട് തന്നെ രോഗ പ്രതിരോധം തീർക്കാൻ ഡോക്ടർമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ആരും രോഗികളാവാൻ, അല്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല.അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായുള്ള ആരോഗ്യ ബോധവത്കരണം നടത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നവരാണവർ. ഏതെങ്കിലും ഒരു രോഗം ബാധിച്ച വ്യക്തിയോട് അസുഖം വർദ്ധികാതിരിക്കാനും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കാനും ഡോക്ടർ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. ആരോഗ്യത്തോടെയിരിക്കുന്നതിനും അതുവഴി മികച്ച മാനസികാവസ്ഥ നിലനിർത്തുന്നതിനും ഇത് സഹായിക്കും.

പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്നു:

ലോകത്തിന്റെ മുഴുവൻ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ എണ്ണമറ്റ പകർച്ചവ്യാധികൾ മനുഷ്യ രാശിയ്ക്ക് നാശം വിതച്ചതായി കാണാം. അവയിൽ പലതും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതുമാണ്. പ്ളേഗ്, വസൂരി തുടങ്ങിയ പകർച്ചവ്യാധികൾ അന്നത്തെ ജനസമൂഹത്തിലുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. എല്ലാകാലത്തും വരുന്ന ഇത്തരം പകർച്ചവ്യാധികൾ പിടിച്ചുകെട്ടുന്നതിനായി എന്നും മുൻനിരയിൽ നിന്നത് ഡോക്ടർമാർ തന്നെയാണ്. അതിനുള്ള സാമ്പത്തിക സഹായവും മറ്റും നൽകാൻ മാത്രമേ ഗവണ്മെന്റുകൾക്കും സംഘടനകൾക്കും സാധിക്കൂ.

ആരോഗ്യ നയം രൂപപ്പെടുത്താൻ:

സർക്കാരുകൾക്ക് വലിയ പ്രാധാന്യം നൽകേണ്ട മേഖല തന്നെയാണ് ആരോഗ്യം. അതുകൊണ്ട് തന്നെ ഓരോ രാജ്യത്തിനും പ്രത്യേകമായ, ഏറ്റവും മികച്ച ഒരു ആരോഗ്യ നയം രൂപപ്പെടുത്താൻ ഗവണ്മെന്റുകൾ ശ്രദ്ധ ചെലുത്താറുണ്ട്. 

പഴുതുകളില്ലാത്ത ഏറ്റവും മികച്ച ആരോഗ്യ നയം രൂപപ്പെടുത്താൻ നിരീക്ഷണങ്ങൾ നടത്തി ആശയങ്ങൾ സമർപ്പിക്കുന്നതിനുള്ള ചുമതല ഡോക്ടർമാർക്കാണ്.

English Summary: Today is National Doctors' Day: The day is dedicated to all the doctors and healthcare workers who have been serving the people by risking their lives

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds