എയർപോർട്ടിൽ ജോലി നേടാൻ അവസരം
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 45 ദിവസത്തെ പരിശീലനം ജി എം ആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തും. കൂടുതൽ വിവരങ്ങൾക്ക് +91 85929 76314 എന്ന നമ്പറിൽ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവി വിവിധ ബ്രാഞ്ചുകളിലെ ഓഫിസർ തസ്‌തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
റിസോഴ്സ് അധ്യാപകരുടെ കൂടിക്കാഴ്ച്ച ചൊവ്വാഴ്ച്ച
ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കായുള്ള കൂടിക്കാഴ്ച്ച നവംബർ 08(ചൊവ്വാഴ്ച്ച) ന് രാവിലെ 11 ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. എൻ.എസ്.ക്യു.എഫ് കോഴ്‌സായ സിഇടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ്) പാസ്സായവർക്കോ അസാപ്പിന്റെ എസ്.ഡി.ഇ (സ്‌കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്) പരിശീലനം ലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് അപേക്ഷ (വെള്ള കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ) സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 7 വൈകുന്നേരം 5 വരെ. അപേക്ഷയില്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡിയും നിര്‍ബന്ധമായും ഉൾപ്പെടുത്തണം.
കെയർ ടേക്കർ താത്ക്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജൂവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ/ അനാഥാലയത്തിൽ കെയർഗീവർ/ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകൾ. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01.01.2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/11/2022)
സീനിയർ റെസിഡന്റ്
തിരുവനന്തപുരം കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 18ന് വൈകിട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.
വൊക്കേഷണൽ അസിസ്റ്റന്റ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/സർട്ടിഫിക്കറ്റ് കോഴ്‌സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ ഒഴിവുകൾ; ശമ്പളം: 40,000 രൂപ മുതൽ 1,40,000 രൂപ വരെ;
ടെക്‌നിഷ്യന്‍ നിയമനം
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലീനിക്കല്‍ ലാബ്, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലേക്ക് താത്കാലിക ടെക്‌നിഷ്യന്മാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ/അഭിമുഖം നവംബര്‍ 24 രാവിലെ 11 മണിക്ക് നടക്കും.
പ്ലസ് ടു/ തത്തുല്യ യോഗ്യതയും അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായവര്‍ക്കുമാണ് അവസരം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. തിരഞ്ഞെടുക്കുന്നവരെ ഡിസംബര്‍ ഒന്നു മുതല്‍ നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0477 2251151.
ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് ഇന്റർവ്യൂവിന് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും മുൻഗണന പ്രകാരം തെരെഞ്ഞെടുത്ത അപേക്ഷകർക്കായി (2022 മാർച്ച് 31 വരെ ലഭിച്ച അപേക്ഷകൾ) നവംബർ 7, 8, 9, 10, 11 തീയതികളിൽ കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ ഇന്റർവ്യൂ നടത്തും. ഈ കാലയളവിൽ അപേക്ഷിച്ച് ഹാൾടിക്കറ്റ് ലഭിക്കാത്തവർ സെക്രട്ടറി, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് (0471-2339233), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, കോട്ടയം (0471-2931008/2568878), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഇടുക്കി (04862-2297165/2253465) എന്നിവിടങ്ങളിൽ ബന്ധപ്പെടണം.
വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്‌സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്. അപേക്ഷകർ നവംബർ 9 നു രാവിലെ 11 ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
പാർട്ട് ടൈം താത്കാലിക നിയമനം
കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.)-ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 - 50. സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികയിൽ പുരുഷന്മാർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.
Share your comments