1. News

ഇന്നത്തെ ജോലി ഒഴിവുകൾ (20/05/2023)

പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

Meera Sandeep
Today's Job Vacancies (20/05/2023)
Today's Job Vacancies (20/05/2023)

വാക്ക് ഇൻ ഇന്റർവ്യൂ

പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം മേയ് 25ന് പുളിമാത്ത് ഓഫീസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: SSC റിക്രൂട്ട്‌മെന്റ് 2023: കേന്ദ്ര സർവിസിലെ 1600 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡോക്ടർ

യോഗ്യത: എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 10.30.

ഫാർമസിസ്റ്റ്

യോഗ്യത: ഡി.ഫാം/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 11.30.

നഴ്സിംഗ് ഓഫീസർ

യോഗ്യത: ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 12.30.

ഓഡിറ്റ് അസിസ്റ്റന്റ്

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മെയ് 30നകം ലഭിക്കണം.

ഫാര്‍മസിസ്റ്റ് ഒഴിവ്‌

ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനുള്ള തത്തുല്യ കോഴ്സ് ആണ് യോഗ്യത. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 35,600-75,400. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിനകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: മോണ്ടിസോറി സ്കൂളിലെ താത്കാലിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ട്രഷറി വകുപ്പിൽ നിയമനം

ട്രഷറി വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (സീനിയർ/ജൂനിയർ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം. അപേക്ഷ മേയ് 25നുള്ളിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് www.treasury.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/05/2023)

English Summary: Today's Job Vacancies (20/05/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds