തൊണ്ടയിൽ സ്ഥിതി ചെയ്യുന്ന ടോൺസിലുകളിൽ ബാക്ടീരിയൽ വൈറൽ ബാധ മൂലം വീക്കം സംഭവിക്കുന്ന അവസ്ഥയാണ് ടോൺസിലൈറ്റിസ്. ഇവയുടെ പ്രധാന ധർമ്മം രോഗപ്രതിരോധമാണ്. ഇവ ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷന്‍ തടയും. രോഗാണുബാധയെ തുടർന്ന് ടോൺസിലുകൾ ചുവന്നു വീർക്കുന്നു. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാൻ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ടോൺസിലൈറ്റിസ് മാറ്റുന്ന തുളസിയില പ്രയോഗം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരം
തണുപ്പും പുളിയുമുള്ള ഭക്ഷണങ്ങള്‍, പനി പോലുള്ള രോഗങ്ങള്‍ എന്നിവ ടോണ്‍സിലൈറ്റിസിന് കാരണമാകാം. ടോണ്‍സിലൈറ്റിസ് വരാന്‍ ചില ഭക്ഷണങ്ങള്‍ കാരണമാകും. ചില ഭക്ഷണങ്ങള്‍ ടോണ്‍സിലൈറ്റിസ് കുറയാൻ സഹായിക്കുന്നു. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.
- വെറും ചോറ് മസാലകളൊന്നും ചേര്‍ക്കാതെ ഒരു കഷ്ണം ഗ്രാമ്പൂ മാത്രം ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
- ചീര കുരുമുളകുപൊടിയിട്ട് വേവിച്ചു കഴിയ്ക്കുന്നത് ടോണ്‍സിലൈറ്റിസ് കുറയാന്‍ സഹായിക്കും. ഇത് തൊണ്ടയ്ക്ക് ആശ്വാസം നല്‍കും.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി; നാല്പതു നാട്ടറിവുകൾ
- വേവിച്ചുടച്ച ഉരുളക്കിഴങ്ങും വളരെ നല്ലതാണ്. ഇത് തൊണ്ടയ്ക്ക് സുഖം നല്‍കും.
- ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ചുമ മാറാനും നല്ലതാണ്.
- തേന്‍ കുരുമുളകുപൊടിയുമായി ചേര്‍ത്ത് കഴിയ്ക്കുന്നതും ടോണ്‍സിലൈറ്റിസിന് പറ്റിയ ഒരു മരുന്നു തന്നെയാണ്. തൊണ്ടവേദന മാറ്റാനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: ചെറുതേന്‍ ഗുണങ്ങള്‍
- ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിയ്ക്കുന്നതും ഗുണം നല്‍കും. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.
- ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇളം ചൂടുള്ള വെള്ളം വേണം ഉപയോഗിക്കാന്‍.
- ആവിയില്‍ വേവിച്ച ഭക്ഷണമായതു കൊണ്ട് ഇഡ്ഢലിയും ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ കഴിയ്ക്കാം.
- അധികം പുളിക്കാത്ത, തണുപ്പിക്കാത്ത തൈരും ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ കഴിയ്ക്കാവുന്നതാണ്. ഇതും തൊണ്ടയ്ക്ക് ആശ്വാസം നല്‍കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments