നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ, റിസർച്ച് ആൻഡ് ഇവാല്യേഷൻ ഓഫീസർ, ജൂനിയർ എഞ്ചിനീയർ, സ്റ്റെനോഗ്രാഫർ, ഹിന്ദി ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലായി 115 ഒഴിവുകളുണ്ട്.
യോഗ്യതയുള്ളവർക്ക് താൽപ്പര്യമുള്ളവർക്ക് ഔദ്യോദിക വെബ്സൈറ്റായ https://recruitment.nios.ac.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 10ന് രാത്രി 11.59 വരെ അപേക്ഷിക്കാൻ സമയമുണ്ട്. അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചു നൽകേണ്ടതില്ല.
ഡയറക്ടർ - 1 ഒഴിവ്
ജോയിന്റ് ഡയറക്ടർ - 1 ഒഴിവ്
ഡെപ്യൂട്ടി ഡയറക്ടർ- 1 ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടർ- 2 ഒഴിവുകൾ
അക്കൗണ്ട്സ് ഓഫീസർ- 1 ഒഴിവ്
അക്കാദമിക്ക് ഓഫീസർ- 17 ഒഴിവുകൾ
റിസർച്ച് ആൻഡ് ഇവാല്യേഷൻ ഓഫീസർ- 1 ഒഴിവ്
സെക്ഷൻ ഓഫീസർ- 7 ഒഴിവുകൾ
അസിസ്റ്റന്റ് എഞ്ചിനീയർ- 1 ഒഴിവ്
ഹിന്ദി ഓഫീസർ- 1 ഒഴിവ്
അസിസ്റ്റന്റ് ഓഡിറ്റർ ഓഫീസർ- 1 ഒഴിവ്
ഇ.ഡി.പി സൂപ്പർവൈസർ- 37 ഒഴിവുകൾ
ജൂനിയർ എഞ്ചിനീയർ- 1 ഒഴിവ്
അസിസ്റ്റന്റ്- 4 ഒഴിവുകൾ
സ്റ്റെനോഗ്രാഫർ- 3 ഒഴിവുകൾ
ജൂനിയർ അസിസ്റ്റന്റ്- 36 ഒഴിവുകൾ
എന്നിങ്ങനെ ആകെ 115 ഒഴിവുകളുണ്ട്.
ഓരോ തസ്തികയ്ക്കും ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് വിശദമായി വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം. ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
വിമുക്തഭടന്‍മാരുടെ മക്കള്‍ക്കും മറ്റും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Share your comments