മഞ്ചേരി ഗവൺമെൻറ് മെഡിക്കല്‍ കോളജില്‍ പുതിയതായി ആരംഭിക്കുന്ന എ.ആര്‍.ടി സെന്ററിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഒഴിവുകൾ
കൗണ്‍സലര്‍,
ലാബ്‌ടെക്‌നീഷ്യന്‍,
സ്റ്റാഫ് നഴ്‌സ്
വിദ്യാഭ്യാസ യോഗ്യതകൾ
കൗണ്‍സിലര്‍ - സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (സ്‌പെഷ്യലൈസേഷന്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്/സൈക്കോളജി), സോഷ്യോളജിയില്‍ ബിരുദവും
ലബോറട്ടറി ടെക്‌നീഷ്യന്‍ - ബിരുദം/ഡിപ്ലോമ ഹോള്‍ഡര്‍ ഇന്‍ എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും
സ്റ്റാഫ് നഴ്‌സ് - ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം അല്ലെങ്കില്‍ എ.എന്‍.എം, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകൾ അയക്കേണ്ട വിധം
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഓഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചിനകം careergmcm@gmail.com എന്ന മെയിലിലേക്ക് അയക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അധിക യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
Share your comments