1. News

വൈഗ അഗ്രി ഹാക്കത്തോൺ-കാർഷികരംഗത്ത് നടത്തുവാൻ പോകുന്ന ഏറ്റവും വലിയ ഹാക്കത്തോൺ മത്സരം

കേരള സംസ്ഥാന സർക്കാർ കൃഷിവകുപ്പ് തൃശ്ശൂരിൽ വെച്ച് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ,, കർഷകർ, പൊതുജനങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കേരളത്തിൻറെ കാർഷിക രംഗത്ത് നടത്തുവാൻ പോകുന്ന ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് വൈഗ അഗ്രി ഹാക്ക് 2021.

Priyanka Menon
VAIGA
VAIGA

കേരള സംസ്ഥാന സർക്കാർ കൃഷിവകുപ്പ് തൃശ്ശൂരിൽ വെച്ച് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ,, കർഷകർ, പൊതുജനങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കേരളത്തിൻറെ കാർഷിക രംഗത്ത് നടത്തുവാൻ പോകുന്ന ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് വൈഗ അഗ്രി ഹാക്ക് 2021.

കേരളത്തിലെ കാർഷിക മേഖലയിൽ നിലവിൽ നേരിടുന്ന പ്രധാന വിഷയങ്ങൾ കണ്ടെത്തി അവയെ പ്രോബ്ലം സ്റ്റേറ്റ്മെൻറ്കൾ ആക്കി അവതരിപ്പിക്കുകയും സ്കൂൾ വിദ്യാർത്ഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ, കർഷകർ സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പ്രോബ്ലം സ്റ്റേറ്റുകൾ തെരഞ്ഞെടുത്തു പ്രശ്നപരിഹാരം മത്സരത്തിൽ പങ്കാളിയാകാൻ അവസരം നൽകുന്നു.

www.vaigaagrihack.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ ടീമുകൾക്ക് ജനുവരി 22 മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

36 മണിക്കൂർ നീണ്ട പ്രശ്നപരിഹാര മത്സരമായ വൈഗ അഗ്രി ഹാക്ക് 2021 കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇടവേളകൾ നൽകി കൊണ്ടായിരിക്കും നടത്തപ്പെടുന്നത്. സോഫ്റ്റ് വെയർ ഹാർഡ് വെയർ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഹാക്ക് തോണിൽ സ്കൂൾ വിദ്യാർത്ഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾ, കർഷകർ, പൊതുസ്ഥലങ്ങൾ പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആയാണ് മത്സരങ്ങൾ നടത്തുന്നത്.  

തുടർന്ന് ജനുവരി 31 വരെ പ്രോബ്ലം സ്റ്റേറ്റുകൾ തെരഞ്ഞെടുത്ത അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കാവുന്നതാണ്. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ ഫെബ്രുവരി 11 മുതൽ 13 വരെ തൃശൂരിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്നത് ആയിരിക്കും.

തൃശ്ശൂർ സെൻറ് തോമസ് കോളേജ് ആണ് ഹാക്കത്തോൺ വേദി. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്,സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നു ഫെബ്രുവരി14 സമ്മാനദാനം നിർവഹിക്കും.

English Summary: Vaiga Agri Hackathon - The biggest hackathon competition to be held in agriculture

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds