ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് ആലപ്പുഴ കേരളത്തിന് തന്നെ മാതൃകയാകുമെന്നും ബ്രഹത്തായ കാർഷിക വികസന പദ്ധതിയ്ക്ക് ആലപ്പുഴ നഗരസഭ രൂപം നൽകിയിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കൂഞ്ഞുമോൻ പറഞ്ഞു.നഗരസഭയിലെ 14 പാടശേഖരങ്ങളിൽ 12 എണ്ണത്തിലും നിലവിൽ കാർഷിക പ്രവർത്തികൾ നടന്നുവരുകയാണ്.Of the 14 Paddy fields, 12 are currently undergoing agricultural work.
തമിഴ്നാട്ടിൽ നിന്നുള്ള വിഷാംശം ഉള്ള ഭക്ഷ്യവസ്തുക്കളാണ് നമ്മൾ ഉപയോഗിക്കുന്നത്. വിഷരഹിത ഭക്ഷണം കഴിക്കുന്ന അവസ്ഥ ക്കായുള്ള ഭക്ഷ്യ സുരക്ഷക്കായി 2 കോടിയാണ് നഗരസഭ സഭ മാറ്റി വെച്ചിട്ടുള്ളത് 'സാധാരണ ക്കൃഷിക്കായി മാറ്റിവെക്കുന്ന 10 ശതമാനത്തിന് പുറമേയാണ് 2 കോടി മാറ്റിവെച്ചിട്ടുള്ളത് ' കൃഷിക്കായി ബണ്ട് ബലപ്പെടുത്തുവാൻ 12 ലക്ഷം രൂപയും, കന്നിട്ട പാടശേഖരത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ 2.45 ലക്ഷം രൂപായും ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുതരത്തിലുള്ള കൃഷിയാണ് ഭക്ഷ്യ സുരക്ഷാ ഭാഗമായി സർക്കാർ നിർദ്ദേശം.അവകാര്യക്ഷമമായി നടപ്പിലാക്കാൻ നഗരസഭ എല്ലാ പിന്തുണയും കർഷകർക്ക് നൽകുമെന്നും കൂട്ടായി നിന്ന് ഭക്ഷ്യ സുരക്ഷാ പദ്ധതി വിജയിപ്പിക്കാൻ കർഷകർ മുന്നോട്ടു വരണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. നഗരസഭാ കാർഷിക വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ഓഫീസിൽ മിനി ഹാളിൽ നടന്ന യോഗത്തിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാ പറമ്പൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സീതാരാമൻ സ്വാഗതം പറഞ്ഞു. കാർഷിക വികസന സമിതി അംഗങ്ങളായ വി.കെ.ബൈജു, എ.ഷൗക്കത്ത്, റ്റി.കുര്യൻ, സി.കെ.ബാബുരാജ്, നൂറുദ്ദീൻ കുന്നുംപുറം എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വരുന്നു...കൂർക്കയുടെ കാലം
Share your comments