<
  1. News

പുതിയ പ്രതീക്ഷകളിലേക്ക് കണികണ്ടു ഉണരാം...

കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന വിശേഷ ദിവസമാണ് വിഷു. നമ്മുടെ മനസ്സിലും മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും കൃഷിയിറക്കുന്നതിന്റെ പ്രതീക്ഷയും ഒരുപോലെ പകർന്നുനൽകുന്നു ഈ ശുഭദിനം. ജ്യോതിശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ഈ ദിനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്.

Priyanka Menon
വിഷുദിനാശംസകൾ
വിഷുദിനാശംസകൾ

കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന വിശേഷ ദിവസമാണ് വിഷു. നമ്മുടെ മനസ്സിലും മണ്ണിലും വിളവെടുപ്പിന്റെ സമൃദ്ധിയും കൃഷിയിറക്കുന്നതിന്റെ പ്രതീക്ഷയും ഒരുപോലെ പകർന്നുനൽകുന്നു ഈ ശുഭദിനം. ജ്യോതിശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ഈ ദിനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. സൂര്യൻ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്ന ദിവസം. രാവും പകലും തുല്യമായി വരുന്ന ദിനമാണിന്ന്.

സൂര്യൻ മീന രാശിയിൽ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കർഷകരുടെ പ്രതീക്ഷകൾക്ക് പുതുനാമ്പ് ഇടുന്ന ദിവസം. ഇനി കർഷകർക്ക് നിലമൊരുക്കി വിത്തിടീൽ തുടങ്ങാം. വിഷുവിന്റെ പത്താംദിവസം കൃഷി ആരംഭിക്കാം. വിഷുവിനും പത്താം ഉദയത്തിനും ഇടയ്ക്കാണ് കൃഷി ആരംഭിക്കുന്നത്. സമൃദ്ധിയുടെ നാന്ദി അവിടെ കർഷകൻ കുറിക്കുന്നു.

ജീവിതത്തിലേ കെടുതികളെയും വറുതികളെയും കർഷകൻ മണ്ണിലേക്ക് ചവിട്ടി താഴ്ത്തുന്നു. ഫലമൂലാദികളും, കണിക്കൊന്ന പൂക്കളുടെയും, നിറ ദീപങ്ങളുടെ നടുവിൽ ഭഗവാനെ കണികണ്ടുണരുന്ന മലയാളികൾ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖ സുഷുപ്തിയിൽ ലയിക്കുന്നു. കൈകളിലൂടെ പരസ്പരം കൈമാറുന്ന വിഷുക്കൈനീട്ടം ആ വർഷം മുഴുവൻ സൗഭാഗ്യം കൊണ്ടു കൊണ്ടുവരും എന്ന് നാം വിശ്വസിക്കുന്നു.

Vishu is a special day associated with the agricultural culture. This auspicious day instills in our minds and soils the abundance of harvest and the hope of cultivating. This day has many special features, both astronomically and geographically. The day the sun moves in a new orbit. It is a day when night and day are equal. Vishu Sankranti is the day on which the Sun transits from Pisces to Medam. The next day was Vishu. It is a day to renew the hopes of the farmers. Now the farmers can prepare the ground and start sowing.

വിഷുവെന്നത് കൈമാറി കിട്ടിയ ആചാരമായി കരുതാതെ പൂർവികർ പകർന്നു നൽകിയ കാർഷിക അറിവുകളെ നെഞ്ചേറ്റുന്ന തനിമലയാളിയായി ജീവിക്കാം നമുക്ക്.

കൃഷിജാഗരണിന്റെ എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ...

English Summary: Vishu is a special day associated with the agricultural culture This auspicious day instills in our minds and soils the abundance of harvest and the hope of cultivating

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds