കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതം മൂല്യവും പകർന്നു നൽകുന്നതിനോടൊപ്പം മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കുവാനും, മണ്ണിൽ പണിയെടുക്കുന്നവനെ ബഹുമാനത്തോടെ കാണുവാനും നാം പഠിപ്പിക്കണം. കൃഷിയോടുള്ള ആഭിമുഖ്യം ചെറിയ പ്രായത്തിലെ കുട്ടികളിൽ ഉണ്ടാവണം. ഇന്നും നമ്മുടെ പാഠ്യപദ്ധതിയിൽ കൃഷിയെ കുറിച്ചുള്ള അറിവ് പരിമിതമാണ്.
ഇക്കോ ക്ലബ്ബുകൾ വഴിയും മറ്റും പച്ചക്കറി കൃഷിയിൽ ഇറങ്ങിച്ചെല്ലുവാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. എന്നാലും കൃഷി സംബന്ധമായ പഠനം പൂർണമാകുന്നില്ല. അതിന് മുൻകൈ എടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കോവിഡ് സമയത്ത് പല വ്യക്തികളും മണ്ണിലേക്ക് ഇറങ്ങുകയും, താങ്കൾക്ക് ആവുന്ന വിധത്തിൽ പച്ചക്കറികൃഷി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അവരിൽ എത്ര പേർ തൻറെ കുട്ടികളെ പച്ചക്കറി തോട്ടത്തിലെ ഭാഗമാക്കി എന്നത് ചോദിച്ചാൽ അത് കുറവാണ്. മൊബൈൽ ഫോണിലും, നവ മാധ്യമങ്ങളിലും ചെലവഴിക്കേണ്ടത് അല്ല ബാല്യം. കൃഷി കുട്ടികളുടെ വിനോദത്തിന്റെ ഭാഗം ആക്കേണ്ടത് തന്നെയാണ്. കുഞ്ഞു പ്രായത്തിൽ തന്നെ കൃഷിയിലേക്ക് തിരിയാൻ മാതാപിതാക്കൾ തന്നെ മുൻകൈ എടുക്കണം.
In addition to imparting a good education and value to children, we must teach them to love the soil and nature and to respect those who work in the soil. Children should be exposed to agriculture at an early age. Even today, knowledge about agriculture is limited in our curriculum. Kids can get involved in vegetable farming through eco clubs and more. However, the study of agriculture is not complete. It is the parents' responsibility to take the initiative. During the Kovid, many people went down to the soil and started growing vegetables as best you could. But if you ask how many of them have made their children part of the vegetable garden, it is less. Childhood is not something to be spent on mobile phones and new media. Farming should be a part of children's entertainment. Parents should take the initiative to turn to agriculture at an early age. It is essential for children to recognize the work behind each dish prepared at the dining table and the value behind each vegetable required to make it.
തീൻ മേശകളിൽ ഒരുങ്ങുന്ന ഓരോ വിഭവത്തിന്റെ പിന്നിലും, അത് ഉണ്ടാക്കുവാൻ വേണ്ടിവരുന്ന ഓരോ പച്ചക്കറിയുടെ പിന്നിലുള്ള അധ്വാനവും, അതിന്റെ മൂല്യവും കുട്ടികൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. തൈകളും, വിത്തുകളും കുട്ടികളെ കൊണ്ട് തന്നെ നടിപ്പിക്കണം. അതിനു വെള്ളം ഒഴിക്കാനും, ചെടികളുടെ താഴെകാണുന്ന കളകൾ നീക്കം ചെയ്യാനും മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം.
താൻ നട്ട ചെടിയിൽ ഉണ്ടാകുന്ന കായ കുഞ്ഞു മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്നു മാത്രമല്ല കൃഷി ജീവിതശൈലിയുടെ ഭാഗമാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ കൃഷിയിടത്തിലെ ചെറിയൊരു ഭാഗമോ, ഒന്ന് രണ്ട് ഗ്രോബാഗിന്റെ പരിപാലനമോ കുട്ടികൾക്ക് ഏൽപ്പിച്ചു നൽകുകയും, കൃഷിചെയ്യാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുന്നത് വഴി കൃഷിയോടുള്ള താത്പര്യം വർദ്ധിക്കുകയും, പ്രകൃതിസംരക്ഷണം താങ്കളുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തിരിച്ചറിയുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ഒരു മാറ്റം അനിവാര്യമാണ്. പുതിയ തലമുറയ്ക്ക് കൃഷിയിൽ ഉണ്ടാകുന്ന താൽപര്യത്തിലൂ ടെ മാത്രമേ അന്യം നിന്നുപോയ കാർഷിക പാരമ്പര്യം നമുക്ക് നിലനിർത്താൻ സാധിക്കൂ.....
Share your comments