സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ആറ് ജില്ലകളിലാകും വേനല്‍ ചൂട് വര്‍ധിക്കുക. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് കൂടാന്‍ സാധ്യത. 31 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില. താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം ജനങ്ങള്‍ ചൂട് നേരിടുന്നതിന് ജാഗ്രത പുലര്‍ത്തമണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ വിവിധ ജില്ലകളില്‍ താപനില ശരാശരിയിലും 1.6 സെല്‍സിയസ് മുതല്‍ മൂന്ന് സെല്‍സിയസ് വരെ ഉയര്‍ന്നു.പകല്‍ 10 മണിക്കും നാലുമണിക്കുമിടയില്‍ പുറത്തിറങ്ങുന്നവര്‍ കരുതലെടുക്കണം.
The Met Office has forecast hot weather in the state. Warning is expected in six districts. The Met Office has forecast two to three degrees Celsius for today and tomorrow.
ഇന്നലെ സംസ്ഥാനത്ത് 16 ഇടങ്ങളിൽ 35 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തിയത് വെള്ളാനിക്കര ( തൃശൂർ) യാണ്–( 38.6°C). സീസണിലെ ഉയർന്ന ചൂടാണിത്. മാർച്ച് 10ന് പുനലൂരും ഇതേ ചൂട് രേഖപ്പെടുത്തിയിരുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fshermen Caution)
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments