<
  1. News

ഉയർന്ന താപനില (ജാഗ്രത നിർദ്ദേശം)

കോഴിക്കോട് & പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കൊല്ലം,ആലപ്പുഴ, കോട്ടയം & കണ്ണൂർ ജില്ലകളിൽ 36°C വരെയും, മലപ്പുറം & തൃശ്ശൂർ ജില്ലകളിൽ 35°Cവരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Meera Sandeep
Weather Report  Friday May 19, 2023
Weather Report Friday May 19, 2023

കോഴിക്കോട് & പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം & കണ്ണൂർ ജില്ലകളിൽ 36°C വരെയും, മലപ്പുറം & തൃശ്ശൂർ ജില്ലകളിൽ 35°Cവരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെയിൽ കടുക്കുന്നു ;വെള്ളരി കഴിക്കാം, നിർജലീകരണം തടയാം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

* പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കൊടുംചൂടിനെ തരണം ചെയ്യാൻ സഹായിക്കുന്ന ചില ടിപ്പുകൾ

* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

ഇടിമിന്നൽ ജാഗ്രത- നിർദേശങ്ങൾ

2023 മേയ് 17 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

English Summary: Weather Report Friday May 19, 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds