മെയ് 5 വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പച്ച അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ലഭ്യമാകുന്ന മഴയുടെ തോത് 15.6-64.4 മില്ലിമീറ്റർ ആയിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം
മഴ നല്ല രീതിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് ഏറി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞമാസം ഇന്ത്യയിൽ 122 വർഷത്തിനിടെ ഏറ്റവും ശരാശരി കൂടിയ താപനില രേഖപ്പെടുത്തിയ മാസമാണ്. മെയ് മാസവും ചൂട് സാധാരണയേക്കാൾ രാജ്യത്ത് കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. കേരളത്തിലും കഴിഞ്ഞവർഷത്തേക്കാൾ ചൂട് ഏറി നിന്ന മാസമായിരുന്നു ഏപ്രിൽ. ഈ മാസവും ചൂടിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകില്ല. തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തെക്കാൾ ചൂട് ഉയരും. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ നിർജലീകരണവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അമിതമായ ചൂട് ആരോഗ്യത്തെ ബാധിക്കാം : കരുതിയിരിക്കുക
നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമായി മാറുകയും ചെയ്യുന്നു, വിശപ്പ് കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
നിര്‍ജലീകരണം ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദാഹം ഇല്ലെങ്കില്‍ പോലും ധാരാളം വെളളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, മോര്, നാരങ്ങാ വെളളം എന്നിവ ധാരാളമായി കുടിക്കുക. വെളളം ധാരാളം അടങ്ങിയിട്ടുളള പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെയുളള സമയം ഒഴിവാക്കി ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ചായ, കോഫി തുടങ്ങിയ പാനീയങ്ങള്‍ പരിമിതമായി മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെളളം മാത്രം ഉപയോഗിക്കുക. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുക.
ബന്ധപ്പെട്ട വാർത്തകൾ: ചൂട് കൂടുന്നു, വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലർത്തണം
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
05.05.2022: തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടൽ എന്നിവടങ്ങളിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ: വേനൽ മഴ: സുഗന്ധ വിളകൾക്ക് രോഗം വരാതെ സൂക്ഷിക്കാം
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments