1. News

ചക്രവാത ചുഴിയുടെയും കാലവർഷ കാറ്റിന്റെയും സ്വാധീനഫലമായി കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ജൂൺ 7 മുതൽ കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ കാലവർഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെയും അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് വീശുന്ന കാലവർഷ കാറ്റിന്റെയും സ്വാധീനഫലമായി അടുത്തദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Priyanka Menon
ജൂൺ അഞ്ചാം തീയതി മുതൽ മുതൽ എട്ടാം തീയതി വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

05/06/2022: ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട്

07/06/2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്

08/06/2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് നിന്ന് ഇന്ന് തൊട്ട് എട്ടാം തീയതി വരെ  മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഏഴാം തീയതിയും എട്ടാം തീയതിയും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

ഇന്ന് തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റര് വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

06-06-2022 മുതൽ 08-06-2022 വരെ: മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?

English Summary: weather updates sunday june 5 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds