
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ wcr.indianrailways.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിദ്യാഭ്യാസ യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി
ജനറൽ വിഭാഗത്തിന് 40 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 വയസും ഒ.ബി.സി വിഭാഗക്കാർക്ക് 43 വയസാണ് ഉയർന്ന പ്രായപരിധി.
ശമ്പളം
61,400 രൂപയായിരിക്കും മാസശമ്പളം.
തെരെഞ്ഞെടുപ്പ് പ്രക്രിയ
ഒറ്റഘട്ടത്തിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമുണ്ടായിരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷൻ/ മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടാകും.
മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
Share your comments