മാങ്ങയുടെ വില വർദ്ധനവ് നമ്മളിൽ ഞെട്ടലുണ്ടാക്കുന്ന കാര്യമല്ല. മറിച്ച് മാവിൻറെ ഇലയുടെ വർദ്ധനവ് നമ്മൾക്ക് ഞെട്ടലുളവാക്കുന്ന കാര്യമാണ്. അതെ പറഞ്ഞു വരുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ കാര്യമാണ്. ഈയടുത്തകാലത്ത് ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ മാങ്ങ ഇനമാണ് ഇത്. അതീവ സ്വാദിഷ്ടമായ ഈ മാങ്ങയുടെ വില അൽപം കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: പഴുത്ത മാവില കൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം
കിലോയ്ക്ക് 70 രൂപയിലധികം കൊടുത്തു വേണം ഈ മാങ്ങ വിപണിയിൽ നിന്ന് വാങ്ങാനെങ്കിൽ ഇതിൻറെ ഇല വാങ്ങുവാൻ കിലോയ്ക്ക് 150 രൂപ കൊടുക്കേണ്ടി വരും. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്തുകാർക്ക് ഈ മാവില പറക്കി വിൽക്കുകയാണ് ഇപ്പോഴത്തെ വിനോദം.
എന്തുകൊണ്ട് മാവിലയ്ക്ക് വില കൂടുന്നു
കേന്ദ്ര സർക്കാരിൻറെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നീലേശ്വരത്ത് ഉള്ള കമ്പനിയാണ് പൽപ്പൊടി ഉത്പാദനത്തിനും മറ്റുമായി ഈ മാമ്പഴത്തിലെ ഇലകൾ ശേഖരിക്കുന്നത്. ഇതിൻറെ മാവിലയ്ക്ക് മറ്റുള്ളവയെക്കാൾ കട്ടി കൂടുതലാണെന്നുള്ളതും, അതീവ സുഗന്ധം പരത്തുവാൻ കഴിയുന്നു എന്നതും കമ്പനിക്കാർക്ക് മാവിലയിൽ പ്രിയമേറുവാൻ കാരണമായി.
That being said, it's about the Kuttiattoor mango. It is a mango variety of Kerala which has recently been accorded the status of Geo Index. The price of this delicious mango is a bit high.
അതുകൊണ്ട് തന്നെ പാഴായിപ്പോകുന്ന മാവില വാങ്ങാൻ ആവശ്യക്കാർ എത്തിയതോടെ കർഷകർക്ക് സന്തോഷമായി. ഇതിനു വേണ്ട കാര്യങ്ങൾ പഞ്ചായത്ത് വഴി കർഷകർക്ക് ചെയ്തു നൽകുന്നു. ഇതുവരെ 80 ക്വിറ്റൽ ഇല കമ്പനി ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ ചികിത്സക്ക് മാവില
മാങ്ങയുടെ ഐതിഹ്യം
നൂറ്റാണ്ടുകൾക്ക് മുൻപ് നീലേശ്വരം രാജകുടുംബത്തിൽ നിന്ന് കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്തും, ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റ്യാട്ടൂർ മാങ്ങ എന്ന് പറയപ്പെടുന്നു. ഇതിന് നമ്പ്യാർ മാങ്ങ എന്ന വിളിപ്പേരും ഉണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴത്തിൽ ഒതുക്കേണ്ട! മാവിലയ്ക്കുമുണ്ട് ആരോഗ്യം നൽകും നേട്ടങ്ങൾ
Share your comments