ഇനി നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം. വീഡിയോ കെവൈസി സംവിധാനത്തിലൂടെയാണ് ഇതിന് സാധിക്കുക.
SBI, ICICI Bank, HDFC Bank എന്നിവയുൾപ്പടെയുള്ള നിരവധി ബാങ്കുകൾ വീഡിയോ കെവൈസി സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും വീഡിയോ കെവൈസി അവതരിപ്പിച്ചിരിക്കുകയാണ്.
SBI, ICICI Bank, HDFC Bank എന്നിവയുൾപ്പടെയുള്ള നിരവധി ബാങ്കുകൾ വീഡിയോ കെവൈസി സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും വീഡിയോ കെവൈസി അവതരിപ്പിച്ചിരിക്കുകയാണ്.
ഉപഭോക്താക്കൾക്ക് വീഡിയോ കെവൈസി വഴി അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. പാൻ കാർഡ്, ആധാർ നമ്പർ എന്നിവ ഉപയോഗിച്ച് ഒരു വീഡിയോ കോൾ വഴിയാണ് അക്കൗണ്ട് തുറക്കാനാകുക. എല്ലാ കെവൈസി നടപടിക്രമങ്ങളും തൽക്ഷണം പൂർത്തിയാക്കി ഉപഭോക്താവിന് ഓൺലൈൻ വഴി അക്കൗണ്ട് തുറക്കാനാകും. കൊവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു വീഡിയോ കെവൈസി.
പകർച്ചവ്യാധിക്കിടെ ഉപഭോക്താക്കൾ ബാങ്ക് ശാഖ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഇതിനായി ബാങ്കുകൾ വീഡിയോ കെവൈസി സൗകര്യം ഏർപ്പെടുത്തണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഉപഭോക്തൃ സൗഹൃദ നടപടിയുടെ ഭാഗമായി വീഡിയോ വഴി കെവൈസി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാനും റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിര്‍ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയയ്ക്കാണ് (വി-സിഐപി) ഐഡിബിഐ ബാങ്ക് സൗകര്യമൊരുക്കിയത്.
ബാങ്കിന്റെ വെബ്‌സൈറ്റിലെ വി-സിഐപി ലിങ്ക് വഴി ഉപയോക്താക്കള്‍ക്ക് സൗകര്യത്തിനനുസരിച്ച് സമ്പര്‍ക്കരഹിതമായി കെവൈസി അപ്‌ഡേറ്റ് ചെയ്യാനാകും.
Share your comments