<
  1. News

പൈസ നഷ്ടപ്പെടുമെന്ന പേടി വേണ്ട; സർക്കാർ ഉറപ്പ് തരുന്ന ഈ ഏഴ് ഇടങ്ങളിൽ നിങ്ങളുടെ പണം സുരക്ഷിതം

നിങ്ങൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങളുടെയും വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. നിക്ഷേപ മാർഗങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരിക്കണം. എന്നാൽ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന ചില സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ഇതാ.. ഇത് ഉറപ്പുള്ള വരുമാനവും നിങ്ങളുടെ പണത്തിന് സുരക്ഷയും ഉറപ്പു നൽകുന്നു.

Meera Sandeep

നിങ്ങൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങളുടെയും വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. നിക്ഷേപ മാർഗങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരിക്കണം. എന്നാൽ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന ചില സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ഇതാ. ഇത് ഉറപ്പുള്ള വരുമാനവും നിങ്ങളുടെ പണത്തിന് സുരക്ഷയും ഉറപ്പു നൽകുന്നു.

Public Provident Fund (PPF)

വിപണിയിലെ അപകടസാധ്യതകളൊന്നും ബാധിക്കാത്തതിനാൽ PPF ഏറ്റവും സുരക്ഷിതമായ സ്ഥിര വരുമാന നിക്ഷേപമാണ്. PPF ന്‌ 15 വർഷത്തെ കാലാവധിയാണുള്ളത്. ഇത് അഞ്ച് വർഷം കൂടി നീട്ടാം. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. PPF ലേക്കുള്ള സംഭാവന ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇളവ് നേടാനും അർഹമാണ്. നിലവിൽ, PPF 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പലിശനിരക്ക് സ്ഥിരമായി നിലനിൽക്കില്ല്. ഓരോ പാദത്തിലും സർക്കാർ ഇത് പരിഷ്കരിക്കും.

Bank Fixed Deposit 

നമ്മുടെ രാജ്യത്തെ ഏറ്റവും risk കുറഞ്ഞ നിക്ഷേപമാണ് bank FD. ബാങ്ക് തകർന്നാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ സർക്കാർ insure ചെയ്യും. സ്വകാര്യമേഖല, സഹകരണ, ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ശാഖകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും നിക്ഷേപ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നു.

RBI Floating Rate Savings Bonds

ആർ‌ബി‌ഐ സേവിംഗ്സ് ബോണ്ടിന് ഏഴ് വർഷത്തെ കാലാവധിയാണുള്ളത്. ജൂലൈ 1 മുതൽ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് നൽകാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ പലിശ നിരക്ക് 7.15% ആണ്. ഇത് അടുത്ത വർഷം ജനുവരി ഒന്നിന് നൽകപ്പെടും. ആർ‌ബി‌ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് ഓരോ ആറുമാസത്തിലും പുന:സജ്ജമാക്കും.

Senior Citizen Savings Scheme (SCSS)

പേര് സൂചിപ്പിക്കുന്നത് പോലെ, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിക്ക് SCSS ൽ നിക്ഷേപം നടത്താം. നിലവിൽ, എസ്‌സി‌എസ്‌എസ്യ്ക്ക് പ്രതിവർഷം 7.4% നിരക്കിൽ പലിശ ലഭിക്കും. 15 ലക്ഷം രൂപയിൽ കൂടാത്ത ഒരു നിക്ഷേപം മാത്രമേ SCSS അനുവദിക്കൂ. മെച്യൂരിറ്റി കാലാവധി 5 വർഷമാണ്. കാലാവധി പൂർത്തിയായ ശേഷം, അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. SCSS അക്കൗണ്ടുകളുടെ കാര്യത്തിൽ, ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിവസത്തിൽ ത്രൈമാസ പലിശ ലഭിക്കും.

Post Office National Savings 

പ്രതിമാസ വരുമാന അക്കൌണ്ട് അഞ്ച് വർഷത്തെ നിക്ഷേപമാണിത്. ഒരൊറ്റ ഉടമസ്ഥതയിൽ പരമാവധി 4.5 ലക്ഷം രൂപയും സംയുക്ത ഉടമസ്ഥാവകാശത്തിൽ 9 ലക്ഷം രൂപയും നിക്ഷേപിക്കാം. പ്രതിമാസം 6.6% പലിശ ലഭിക്കും. അഞ്ച് വർഷത്തെ കാലാവധിയാണുള്ളത്.

Sukanya Samrudhi Account

10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ തുറക്കാൻ കഴിയുന്ന അക്കൗണ്ടാണിത്. നിലവിൽ സുകന്യ സമൃദ്ധി അക്കൌണ്ട് 7.6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് വാർഷിക അടിസ്ഥാനത്തിൽ കണക്കാക്കുന്നു. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 15 വർഷം വരെ നിക്ഷേപം നടത്താം. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഭാഗികമായി പിൻവലിക്കൽ അനുവദനീയമാണ്. 21 വർഷം പൂർത്തിയാക്കിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം.

National Savings Certificate (NSC)

നിലവിൽ NSC കൾ പ്രതിവർഷം 6.8 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. IT Act Section 80 C പ്രകാരം നികുതി ഇളവും ലഭിക്കും. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവരുടെ പേരിലും സർട്ടിഫിക്കറ്റുകൾ വാങ്ങാം.

#krishijagran #kerala #investment #safe&secure #govt-guaranteed #schemes

സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ മാറ്റം; അറിഞ്ഞിരിക്കേണ്ട പുതിയ 5 മാറ്റങ്ങൾ

English Summary: Your money is safe here. Seven Govt-guaranteed investments places

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds