ചെറുപയര്‍ കറി എന്നു കേള്‍ക്കുമ്പോള്‍ തന്നെ തേങ്ങയൊക്കെ അരച്ച് ചേര്‍ത്ത കറിയുടെ രുചിയായിരിയ്ക്കും ആദ്യം ഓര്‍മ്മ വരിക. എന്നാല്‍ തേങ്ങയൊന്നും ചേര്‍ക്കാതെ വളരെ ലളിതമായി തന്നെ ഒരു ചെറുപയര്‍ കറി തയാറാക്കാം. അതും നല്ല ഒന്നാന്തരം ടേസ്റ്റില്‍. ചപ്പാത്തിക്കും പൂരിക്കും പുട്ടിനും അപ്പത്തിനും എന്നു വേണ്ട ചോറിനു വരെ സൂപ്പര്‍ കോംപിനേഷനാണ് ഈ ചെറുപയര്‍ കറി.
ചെറു പയര്‍, സവോള, തക്കാളി, കടുക്, ജീരകം, മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പോടി, വറ്റല്‍ മുളക്, പച്ച മുളക്, എണ്ണ, ഉപ്പ്, കറിവേപ്പ് ഇല എന്നിവയാണ് ഈ ചെറുപയര്‍ കറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. ഇനി എങ്ങനെയാണ് സൂപ്പര്‍ ടേസ്റ്റില്‍ തേങ്ങ ചേര്‍ക്കാത്ത ചെറുപയര്‍ കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഒരു കപ്പ് ചെറുപയര്‍ ആണ് ആവശ്യം. നേരത്തെ വെള്ളത്തിലിട്ട് കുതിര്‍ക്കണം എന്ന് നിര്‍ബന്ധമില്ല.
ചെറുപയര്‍ – ഒരു കപ്പ്
തക്കാളി – ഒന്ന്
ചുവന്ന ഉളളി – 5 എണ്ണം ( നീളളത്തില്‍ അരിഞ്ഞത്)
വെളളുതുളളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ചമൂളക്ക് – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
പെരുജീരകപ്പൊടി- കാല്‍ ടീസ്പൂണ്‍
മുളക്ക്‌പ്പൊടി – ഒരു ടീസ്പൂണ്‍
മസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
മഞ്ഞള്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
കുരുമുളക്പ്പൊടി – കാല്‍ ടീസ്പൂണ്‍
ഒരു കപ്പ് ചെറുപ്പയര്‍ ആവശ്യത്തിന് വെളളവും ഉപ്പും മഞ്ഞള്പ്പൊടിയും ചേർത്ത് പ്രേഷർകു ക്കറില്‍ വേവിച്ച് എടുക്കുക. ചുവടുകട്ടിയുളള പാത്രത്തില്‍ എണ്ണയൊഴിച്ച് കടുക്ക് പൊട്ടിച്ചതിന് ശേഷം കറിവേപ്പില പച്ചമൂളക്ക് വെളളുതുളളി ഇഞ്ചി തക്കാളി ഉളളി ജീരകപ്പൊടി കുരുമുളളക്പ്പൊടി മസാലപ്പൊടി എന്നിവ ഒരോന്നായി ഇട്ട് വഴറ്റിയെടുക്കുക. ഇനി വേവിച്ച് വച്ചിരിക്കുന്ന പയ്യറിലേക്ക് ഈ കുട്ട് മിക്‌സ് ചെയ്യുക. ആവശ്യമെങ്കില്‍ വെളളം ഒഴിച്ചുകൊടുക്കുക. ഒരു തിള വരുമ്പോള്‍ വാങ്ങുക.മല്ലിയില്ല വച്ച് അലങ്കരിച്ച് വിളമ്പാം.
Share your comments