നമ്മളെല്ലാവരും മനോഹരമായ ഉദ്യാനങ്ങൾ ഇഷ്ടപ്പെടുന്നവരും വീട്ടുമുറ്റത്ത് മനോഹരമായ പൂച്ചെടികൾ കൊണ്ട് നിറയ്ക്കാനും ആഗ്രഹിക്കുന്നവരാണ്. നമ്മൾ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ തന്നെ നമ്മുടെ ചിന്തകളിൽ ഏറ്റവും ആദ്യം വരുന്നത് ഹൃദ്യമായ മണം പകർന്നു നൽകുന്നതും വിവിധ നിറങ്ങളാൽ നമ്മളെ കണ്ണഞ്ചിപ്പിക്കുന്ന റോസാപ്പൂവിനെ ആണ്.
'പൂന്തോട്ടത്തിലെ റാണി' എന്നാണ് റോസാപ്പൂവ് അറിയപ്പെടുന്നത്. ഏതു പ്രായക്കാരും ഇഷ്ടപ്പെടുന്ന പൂവാണ് പനിനീർ പൂവ്.
റോസാ പൂ പായസം
1 റോസ പൂവ് - 20 എണ്ണം
2 അട വേവിച്ചത്-200 ഗ്രാം
3 പാൽ - 1 ലിറ്റർ
4 പഞ്ചസാര - 200 ഗ്രാം
5 കിസ്മിസ് - ആവശ്യത്തിന്
6 കശുവണ്ടിപരിപ്പ് - ആവശ്യത്തിന്
7 റോസ് വാട്ടർ -1 സ്പൂൺ
8 ഉപ്പ് - ഒരു നുള്ള്
9 വെള്ളം - 1/2 കപ്പ്
10 ബീറ്റ്റൂട്ട് - 1 കഷ്ണം
11 നെയ്യ് - 2 ടീസ്പൂൺ
പഞ്ചസാരയും റോസാ പൂവിന്റെ ഇതളുകളും നന്നായി നെരുടിയോ ചിപ്പിക്കുക
ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച്1/2 കപ്പ് വെള്ളവും പഞ്ചസാര റോസ പൂ മിശ്രിതവും ചേർത്ത്ള്ളക്കുക നന്നായി തിളപ്പിക
വേവിച്ച അടയും ചേർത്ത് നന്നായി യോചിപ്പിക്കുക
ഒരു സ്പൂൺ നെയ് ഇതിലേക്ക് ഒഴിക്കുക നന്നായി വറ്റി വരുമ്പോൾ കളറിനായി ബീറ്റ്റൂട്ട് നീര് ഒഴിക്കുക
വറ്റിവരുമ്പോൾ പാൽ ഒഴിക്കുക നന്നായി പാകം ചെയ്യുക കുറുകി വരുമ്പോൾ റോസ് വാട്ടർ ഒഴിച്ച് കൊടുക്കുക ബാക്കി ഉള്ള നെയ്യിൽ കശുവണ്ടിയും കിസ്മിസും വറുത്ത് അലങ്കരിക്കാം.
Share your comments