ചക്കയുടെയും മാങ്ങയുടെയും സീസൺ ആണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഈ ഫലങ്ങൾ ഉപയോഗപ്പെടുത്തി അതീവ രുചികരമായ വിഭവങ്ങൾ നമുക്ക് തയ്യാറാക്കാം. അത്തരത്തിൽ ഏറെ സ്വാദിഷ്ടമായ നാല് വിഭവങ്ങൾ താഴെ നൽകുന്നു.
Now is the season for jaggery and mango. So we can use these fruits to prepare extremely delicious dishes.
ചക്ക കൊഴുക്കട്ട
ചേരുവകൾ
1. വെള്ളം- രണ്ട് കപ്പ്
ഉപ്പ് - ഒരു നുള്ള്
നെയ്യ് - ഒരു വലിയ സ്പൂൺ
ബന്ധപ്പെട്ട വാർത്തകൾ: മുടിയഴക് വർധിപ്പിക്കാനും ചർമ്മ ഭംഗി കൂട്ടുവാനും അടിപൊളി കഞ്ഞിവെള്ളം ഡ്രിങ്ക്
2. ചക്കപ്പഴം പൊടിയായി അരിഞ്ഞത് -രണ്ട് കപ്പ്
തേങ്ങ ചിരകിയത് - അര കപ്പ്
പഞ്ചസാര - രണ്ട് വലിയ സ്പൂൺ ഏലയ്ക്കാ പൊടിച്ചത് - കാൽ ചെറിയ സ്പൂൺ
3. അരിപ്പൊടി അപ്പത്തിന് ഉള്ളത് - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിലേക്ക് വെള്ളം രണ്ട് കപ്പ് ഒഴിച്ച് ഒരു നുള്ള് ഉപ്പും ചേർത്ത് ഒരു വലിയ സ്പൂൺ നെയ്യും ചേർത്ത് നന്നായി വെള്ളം തിളക്കുമ്പോൾ അരിപ്പൊടി കട്ടകെട്ടാതെ ഇളക്കി വാങ്ങി വയ്ക്കുക. അതിനുശേഷം ഇത് കുഴച്ച് ചെറിയ ഉരുളകളാക്കുക. അതിനു ശേഷം രണ്ടാമത്തെ ചേരുവകൾ നന്നായി യോജിപ്പിച്ച് ഫിലിങ്ങ് തയ്യാറാക്കി എടുക്കുക. ഓരോ ഉരുള അരിമാവും കൈവെള്ളയിൽ വെച്ച് പരത്തുക. അതിനുശേഷം ഫിലിങ്ങ് ഉള്ളിൽ നിറച്ച് ആവിയിൽ വെച്ച് ചൂടാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇങ്ങനെ ഒരു ചൈനീസ് വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടാകുകയില്ല, അത്രമേൽ സ്വാദിഷ്ടം, ഉണ്ടാക്കാൻ അഞ്ചു മിനിറ്റ്
മാങ്ങ പാനീയം
ചേരുവകൾ
1.മാമ്പഴം -ഒരു വലുത്
2.പഴം - നാലു കഷണങ്ങളാക്കിയത്
3.തൈര് -ഒന്നേമുക്കാൽ കപ്പ്
4.തേങ്ങാപ്പാൽ -ഒന്നേമുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ആക്കി അടിക്കുക. അതിനുശേഷം പഴം ഇതിലേക്ക് ചേർത്ത് ഒന്നുകൂടി അടിക്കുക. ശേഷം തൈരും തേങ്ങാപ്പാലും ചേർത്ത് ഇത് മയപ്പെടുത്തി എടുക്കുക. ഈ പാനീയം ഏറെ സ്വാദുള്ളതും ആരോഗ്യഗുണങ്ങൾ തരുന്നതുമാണ്.
മാങ്ങ പുഡിങ്
ചേരുവകൾ
1. വെള്ളം - രണ്ടു കപ്പ്
2. ബസുമതി അരി - ഒരു കപ്പ്
3. പഞ്ചസാര - മുക്കാൽ കപ്പ്
4. തേങ്ങാപ്പാൽ - ഒരു കപ്പ്
5. ഉപ്പ് - അര ചെറിയ സ്പൂൺ
6. മാമ്പഴം രണ്ട് തൊലികളഞ്ഞ് കഷണങ്ങൾ ആക്കിയത് - രണ്ട് വലിയ സ്പൂൺ
എള്ള് റോസ്റ്റ് ചെയ്തത്- ഒരു വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
നല്ല കുഴിയുള്ള പാത്രത്തിൽ അരി വെള്ളം ചേർത്ത് ഇടത്തരം തീയിൽ വേവിച്ചെടുക്കുക. വെള്ളം മുഴുവൻ വറ്റുമ്പോൾ വാങ്ങി വയ്ക്കുക. അതിനു ശേഷം മറ്റൊരു സോസ്പാനിൽ പഞ്ചസാര, തേങ്ങാപ്പാൽ, ഉപ്പ് തുടങ്ങിയവ ചേർത്ത് ചെറുതീയിൽ വെച്ച് പഞ്ചസാര നല്ല രീതിയിൽ അലിയിച്ചെടുക്കുക. അതിനുശേഷം ഈ ചേരുവ അരിയിലേക്ക് ചേർക്കുക. ഇത് ഒരു മണിക്കൂർ ചൂടാറാൻ വയ്ക്കണം. അതിനുശേഷം മനോഹരമായ ഒരു പാത്രത്തിലേക്ക് ചോറ് വിളമ്പി മാമ്പഴ കഷ്ണങ്ങളും മുകളിൽ ചേർക്കുക.അതിനുശേഷം ഇതിനു മുകളിൽ തേൻ തളിച്ച് എള്ള് വറുത്തത് വിതറി അലങ്കരിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മാങ്ങയുടെ സീസൺ തീരും മുൻപേ ഉണ്ടാക്കാം കിടിലൻ പഴമാങ്ങാക്കറിയും, പഴമാങ്ങ പുഡിംഗും
Share your comments