കുറുന്തോട്ടിക്കും വാതമോ എന്നൊരു പഴഞ്ചൊല്ലുണ്ട്, എന്നാൽ വാതമല്ല മറിച്ച് ഗുണങ്ങളാണ് ഇതിനുള്ളത്. പണ്ട് കാലം മുതൽ തൊടിയിലും മുറ്റത്തും സാധാരണയായി കാണപ്പെടുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി. പണ്ട് കാലത്ത് മുത്തശ്ശിമാർ മുടിയ്ക്ക് താളിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ അതല്ലാതെ അതിൽ കൂടുതൽ എന്ത് അറിയാം.
ഇരുപത്തിയഞ്ചു സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. "മാല്‍വേസീ" എന്ന കുടുംബത്തില്‍പ്പെട്ടതാണ് ഈ സസ്യം. "സൈഡ റെറ്റിയുസ" എന്നാണ് കുറുന്തോട്ടിയുടെ ശാസ്‌ത്രനാമം. വിവിധയിനം കുറുന്തോട്ടിയുണ്ടെങ്കിലും ചെറിയ പച്ച ഇലകളോടു കൂടിയതിനാണ് ഔഷധ ഗുണം ഏറ്റവും കൂടുതലുളളത്.
പല ആയുര്‍വേദ ചികിത്സകളിലും പ്രധാന ഭാഗമാണ് ഈ ചെറുസസ്യം. വാത രോഗത്തിൻ്റെ ചികിൽസയിൽ ഇതിൻ്റെ പ്രധാന്യം എടുത്ത് കാണിക്കുന്നത് കൊണ്ടാണ് കുറുന്തോട്ടിക്കും വാതമോ എന്ന പഴഞ്ചൊല്ല് പോലും വന്നത്. വാത രോഗത്തിനുളള മിക്കവാറും മരുന്നുകളിലെ, പ്രത്യേകിച്ചും ആയുര്‍വേദ മരുന്നുകളിലെ പ്രധാനപ്പെട്ടൊരു ചേരുവയാണ് കുറുന്തോട്ടി. ഇതു കഴുകി വൃത്തിയാക്കി വേരും ഇലകളും അരച്ചോ ചതച്ചോ നീരെടുത്തോ ദിവസവും 30 മില്ലി കുടിയ്ക്കുന്നത് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് സന്ധികളിലെ നീരും തിണര്‍പ്പും വേദനയുമെല്ലാം മാറ്റാന്‍ ഇത് ഏറെ നല്ലതാണ്.
ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ് ഇത്. ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാര്‍പ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ഉപയോഗിക്കുന്നുണ്ട്.
മാത്രമല്ല വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിൻ്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. ഇതിൻ്റെ വേര് ഇട്ട വെള്ളം കുടിക്കുന്നത് മൂത്രത്തിൻ്റെ പ്രശ്നങ്ങൾക്ക് നല്ലതാണ്. കുറുന്തോട്ടി സമൂലം കഴുകി ഇടിച്ചു പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കാം. ഇങ്ങനെ 2 ഔണ്‍സ് വീതം രണ്ടു നേരമായി ഒരാഴ്ച കുടിയ്ക്കുന്നത് സ്വപ്‌നസ്ഖലനം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. മാത്രമല്ല ഇത് സ്ത്രീകളെ ബാധിക്കുന്ന അസ്ഥിസ്രാവം അല്ലെങ്കിൽ വെള്ളപ്പോക്കിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.
ഇതിൻ്റെ വേര് ചവയ്ക്കുന്നത് പല്ല് വേദനയ്ക്കുള്ള നല്ലൊരി പരിഹാരം കൂടിയാണ്.ഹൃദയാരോഗ്യത്തിന് ഉത്തമമായ നാട്ടുവൈദ്യമാണ് കുറുന്തോട്ടി. ഇതു സമൂലം തിളപ്പിച്ചു കുടിയ്ക്കുന്നത് ഹൃദയ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
ഇതിൻ്റെ ഇലകൾക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. അത്കൊണ്ട് തന്നെ ഇതിൻ്റെ നീര് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് . ശരീരത്തിലെ ടോക്‌സിനുകള്‍ സ്വാഭാവിക രീതിയില്‍ നീക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും ലിവര്‍ ആരോഗ്യത്തിനുമെല്ലാം അത്യുത്തമവുമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നൽകാനും മികച്ചതാണിത്.
പ്രസവം സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ് ഈ ഔഷധ സസ്യം.
മുടിക്കും ചർമ്മത്തിനും
മുടിക്ക് നിറം നൽകുന്നതിനും സൌന്ദര്യത്തിനും ഇത് നല്ലതാണ്. മുടി വളരുന്നതിന് നല്ല താളിയാണ് ഇത്. മാത്രമല്ല ഇത് കൊണ്ട് ഫേസി പായ്ക്ക് ഉണ്ടാക്കുന്നത് മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിന് നല്ലതാണ്. അതിന് കാരണം കുറുന്തോട്ടിയിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആണ്. കുറുന്തോട്ടിയ്‌ക്കൊപ്പം പശുവിന്‍ പാല്‍, ഞവരയരി, രക്തചന്ദനം എന്നിവ ചേർത്ത് മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് ചർമ്മത്തിന് നല്ല തിളക്കവും ഒപ്പം കളറും കിട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ : വെറുതെ പിഴുത് കളയുന്ന 'ചൊറിയണം'; ഔഷധ ഗുണത്തിൽ മുന്നിലാണ്
Share your comments