Brain Care Tips: ശാരീരിക ആരോഗ്യം മാത്രം ശ്രദ്ധിച്ചാൽ മതിയോ? ആന്തരിക അവയവങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളിലും പ്രക്രിയകളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. ഹൃദയവും (Heart) തലച്ചോറുമെല്ലാം (Brain) കൃത്യമായി പ്രവർത്തിക്കുന്നതിൽ നമ്മുടെ ജീവിതശൈലിയും ചിട്ടപ്പെടുത്തണം.
ഇന്നത്തെ തിരക്കേറിയ ജീവിതചൈര്യയിൽ, സമ്മർദവും പിരിമുറുക്കവുമെല്ലാം തലച്ചോറിനെ നേരിട്ട് ബാധിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ തലച്ചോറിന് തകരാറുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മക്കുറവ് ഉണ്ടോ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ...
ഇത്തരത്തിൽ നിങ്ങളുടെ തെറ്റായ ഏതൊക്കെ ശീലങ്ങളാണ് തലച്ചോറിനെ ദോഷകരമായി (Brain Damaging Habits) ബാധിക്കുന്നതെന്ന് പരിശോധിക്കാം.
-
ഉറക്കക്കുറവ് (Poor sleep)
നല്ല രീതിയിൽ ഉറക്കം ലഭിക്കാതിരുന്നാൽ, നിങ്ങളുടെ ശരീരത്തിന് തീർച്ചയായും ക്ഷീണം അനുഭവപ്പെടും. എന്നാൽ ഇതിലുപരി ഇത് നിങ്ങളുടെ ഹൃദയത്തെയും മസ്തിഷ്കത്തെയുമാണ് ആഴത്തിൽ ബാധിക്കുക. ആവർത്തിച്ച് ഉറങ്ങാതിരുന്നാൽ അത് തലച്ചോറിനെയും തൽഫലമായി ഓർമശക്തിയെയും വലിയ രീതിയിൽ സ്വാധീനിക്കും.
-
അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് (Consuming excessive salt)
അമിതമായ ഉപ്പ് ഭക്ഷണത്തിലും പാനീയങ്ങളിലും ചേർത്ത് കഴിക്കുകയാണെങ്കിൽ അത് രക്തസമ്മർദത്തിന് കാരണമാകും. ഇക്കാരണത്താൽ, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. മസ്തിഷ്‌കാഘാതം ഉണ്ടാകാനും ഇത് നയിക്കുന്നു.
-
ശബ്ദമലിനീകരണം (Noise pollution)
ശബ്ദമലിനീകരണം കഴിവതും ഒഴിവാക്കാനും ശ്രമിക്കണം. കാരണം ചെവിയിൽ എത്തുന്ന അമിതമായ ശബ്ദം നിങ്ങളുടെ മസ്തിഷ്കത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഇത് സമ്മർദത്തിനും വഴി വക്കും.
-
ഏകാന്തത (Loneliness)
തിരക്കേറിയ ആധുനിക ജീവിതശൈലിയിൽ ഭൂരിഭാഗവും നേരിടുന്ന പ്രശ്നമാണ് ഏകാന്തത. ഒറ്റക്ക് ഇരിക്കാനും, യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ, നിങ്ങളുടെ കൂടുതൽ സമയവും ഒറ്റക്ക് ആകാതിരിക്കാൻ ശ്രദ്ധിക്കുക. അതായത്, എന്തെങ്കിലും വിഷമതകളോ മറ്റോ ഉണ്ടായാൽ അത് വളരെ അടുപ്പമുള്ള ആരോടെങ്കിലും പങ്കുവക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം
പല കാര്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്നത് സമ്മർദത്തിന് കാരണമാകും. ആരോടെങ്കിലും തുറന്ന് സംസാരിച്ചാൽ, അത് നിങ്ങളുടെ പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കും. നിങ്ങളുടെ മനസ്സും ശാന്തമായി നിലനിൽക്കും. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.
-
അമിത ഭക്ഷണം (Excessive Food or Overeating)
തലച്ചോറിന്റെ ആരോഗ്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് അമിതമായി ഭക്ഷണം കഴിക്കുന്നത്. കാരണം, അധികം ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് തലച്ചോറിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തും. ഉയർന്ന അളവിൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക. അല്ലാത്തപക്ഷം അത്
ഓർമശക്തി നഷ്ടപ്പെടുന്നതിനും കൂടാതെ, മാനസിക ആരോഗ്യത്തെ ദോഷകരമായും ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നീക്കംചെയ്യാനും, അമിതവണ്ണം കുറയ്ക്കുവാനും മുരിങ്ങയില ജ്യൂസ്
അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിലേക്ക് സിഗ്നലുകൾ കൈമാറാൻ സഹായിക്കുന്ന യുറോഗുവാനൈലിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു എന്നാണ് വിദഗ്ധ പഠനങ്ങൾ പറയുന്നത്.
Share your comments