1. Environment and Lifestyle

വായ്പ്പുണ്ണോ? പരിഹാരം വീട്ടിൽ തന്നെ!

ഇത് ഭക്ഷണം കഴിക്കുന്നത്, വെള്ളം കുടിക്കുന്നതിനൊക്കെ ഇത് ബുദ്ധിമുട്ട് ആകുന്നു. വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് നിരവധി മരുന്നുകൾ വിപണിയിൽ ഇന്ന് ലഭ്യമാണെങ്കിലും അതിന് പാർശ്വഫലങ്ങൾ ഒരുപാടാണ്. അത്കൊണ്ട് തന്നെ പ്രകൃതിദത്തവും വീട്ടുവൈദ്യങ്ങളും നിങ്ങൾക്ക് പരീക്ഷിക്കാവുന്നാണ്.

Saranya Sasidharan
Can you get a mouth ulcer? The solution is at home
Can you get a mouth ulcer? The solution is at home

വായ്പ്പുണ്ണ് വളരെ സാധാരണമായി കാണപ്പെടുന്ന രോഗബാധയാണ്. പല തരത്തിലുള്ള കാര്യങ്ങൾ വായ്പ്പുണ്ണിന് കാരണമായി വന്നേക്കാം. ഉറക്കക്കുറവ്, മാനസിക സംഘർഷം ഭക്ഷണത്തിൻ്റെ പ്രശ്നം, പോഷകക്കുറവ് എന്നിവയൊക്കെ ഇതിൻ്റെ കാരണങ്ങളാണ്. ചൂടുകാലത്താണ് ഇവ കൂടുതലും വരുന്നത്. എന്നാൽ ഇവ വന്നാൽ അത് തികച്ചും വേദനാജനകമാണ്. ഇത് ഭക്ഷണം കഴിക്കുന്നത്, വെള്ളം കുടിക്കുന്നതിനൊക്കെ ഇത് ബുദ്ധിമുട്ട് ആകുന്നു. വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് നിരവധി മരുന്നുകൾ വിപണിയിൽ ഇന്ന് ലഭ്യമാണെങ്കിലും അതിന് പാർശ്വഫലങ്ങൾ ഒരുപാടാണ്. അത്കൊണ്ട് തന്നെ പ്രകൃതിദത്തവും വീട്ടുവൈദ്യങ്ങളും നിങ്ങൾക്ക് പരീക്ഷിക്കാവുന്നാണ്.

വായ്പ്പുണ്ണിന് പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ

1. തൈര്

തൈര് കഴിക്കാൻ മാത്രമാണെന്ന് വിചാരിച്ചാൽ അത് തെറ്റി, അത് കഴിക്കാനും, ആരോഗ്യത്തിനും, ചർമ്മത്തിനും എല്ലാത്തിനും ഉത്തമമാണ്. പ്രകൃതിദത്തമായ പ്രോബയോട്ടിക് ആയ തൈര് വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിന് കാരണം തിന് നല്ല അളവിൽ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത് വേദനയും, അണുബാധയും കുറയ്ക്കുന്നതിനും സഹായിക്കുന്നു. വായ്പ്പുണ്ണിൻ്റെ തുടക്കത്തിൽ തന്നെ തൈര് അല്ലെങ്കിൽ മോര് ഭക്ഷണം ഭാഗമാക്കാൻ ശ്രമിക്കുക.

2. ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വായ്പ്പുണ്ണിനെ നന്നായി പ്രതിരോധിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ബേക്കിംഗ് സോഡ വായ്ക്കുള്ളിലെ pH ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. ചെറിയ ചൂടുവെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് വായ്പ്പുണ്ണ് ഉള്ളിടത്തേക്ക് നേരിട്ട് പുരട്ടുക.

3. ചമോമൈൽ

ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിസെപ്റ്റിക് ഏജന്റുകൾ ഉള്ളതിനാൽ ചമോമൈൽ വായ്പ്പുണ്ണിന് വളരെ നല്ലതാണ്. ഇത് വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചമോമൈൽ ചായ ഉണ്ടാക്കി കുടിച്ചതിന് ശേഷം രണ്ടു തവണ ഞെക്കി കഴുകുക.

4. മഞ്ഞൾ

ശക്തമായ വേദന സംഹാരിയും, ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്ന മഞ്ഞൾ വായ്പ്പുണ്ണിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നിങ്ങൾക്ക് ഇത് രണ്ട് തരത്തിൽ ഉപയോഗിക്കാം, ഒന്ന്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ദിവസവും കുടിക്കുക. രണ്ട്, മഞ്ഞൾ, തേൻ, പാൽ എന്നിവയുടെ പേസ്റ്റ് ഉണ്ടാക്കി നാവിൽ പുരട്ടുക.

5. തുളസി ഇലകൾ

നാവിൻ്റെ പല പ്രശ്നങ്ങൾക്കും ചികിത്സിക്കാൻ കഴിയുന്ന വീട്ടുവൈദ്യങ്ങളുടെ പട്ടികയിൽ തുളസി ഇലകളുണ്ടാകും, ഫലപ്രദമായ ആന്റിപൈറിറ്റിക്, ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയ ഈ ഇലകൾ വായയെ അണുവിമുക്തമാക്കുകയും രോഗകാരികളില്ലാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തുളസി ചായ ഉണ്ടാക്കി കുടിക്കാം, അല്ലെങ്കിൽ തുളസി ഇല ചവച്ചരച്ച് തിന്നാം.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ എണ്ണയുടെ ആരോഗ്യ ഗുണങ്ങൾ

English Summary: Can you get a mouth ulcer? The solution is at home

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds