വയറിളക്കം എന്നത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. എന്നാൽ വന്ന് കഴിഞ്ഞാൽ അത് വളരെ ബുദ്ധിമുട്ട് ആണ് താനും. വയറിളക്കം പല കാരണങ്ങൾ കൊണ്ട് വരാം. കാരണം അത് ജലജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ ഇത് എപ്പോഴും ഗുരുതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
ഇത് ഒരു കുടുംബത്തിലെ ഒരാൾക്ക് വന്നാൽ പടരുന്നതിനും സാധ്യത ഉണ്ട്. കാരണം രോഗിയുടെ മല വിസർജ്യത്തിലൂടെയാണ് അണുക്കൾ മറ്റുള്ളവരിലേക്ക് പടരുന്നത്. വിഷബാധയുള്ള ഭക്ഷണങ്ങൾ അല്ലെങ്കിൽ ബാക്ടീരിയകൾ എന്നിവയാണ് വയറിളക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.
എന്നാൽ പെട്ടെന്ന് വയറിളക്കം വന്നാൽ എന്ത് ചെയ്യണം എന്ന് ആലോചിക്കാറുണ്ടോ?
ഇത് വന്നാൽ ഡോക്ടറിനെ കാണുന്നതിന് മുമ്പ് തന്നെ ഇതിനെ ഒന്ന് ശമിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ഔഷധങ്ങളുണ്ട്.
എന്തൊക്കെയാണവ എന്ന് നോക്കാം
1. ജാതിക്ക
വയറിളക്കത്തിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ പറ്റുന്ന ഔഷധമാണ് ജാതിക്ക. എങ്ങനെയാണ് ചെയ്യേണ്ടത്? ജാതിക്കയുടെ കുരു എടുത്ത് അതിനെ ചെറിയ രീതിയിൽ ചുട്ട് എടുക്കുക. ശേഷം കുരുവിനെ നന്നായി തന്നെ അരച്ച് അല്ലെങ്കിൽ പൊടിച്ച് എടുത്ത് ഇതിനെ തേനുമായി ചാലിച്ച് കഴിക്കാം. ഇത് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഇതിൻ്റെ ഫലം ലഭിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ തേൻ ഇല്ലെങ്കിൽ പേടിക്കേണ്ട, ചൂട് വെള്ളത്തിലും നിങ്ങൾക്ക് ഇത് ചാലിച്ച് കുടിക്കാവുന്നതാണ്.
2. നേന്ത്രപ്പഴം
വയറിളക്കത്തിനും അത് പോലെ തന്നെ വയറ്റിൽ നിന്നേ പോകുന്നതിനും പറ്റിയ പഴമാണ് വാഴപ്പഴം, കാരണം അതിൽ പൊട്ടാസ്യവും അത് പോലെ തന്നെ ഇലക്ട്രോലൈറ്റും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജവും ഒപ്പം തന്നെ ശരീരത്തിന് നല്ല ചൂചും നൽകുന്നു. ഇത് വയറ്റിളക്കം മാറ്റുന്നു.
3. ഇഞ്ചി
വയറ്റിലെ ഒട്ട് മിക്ക പ്രശ്നങ്ങളേയും ഇല്ലാതാക്കാൻ പറ്റുന്ന ഒന്നാണ് ഇഞ്ചി. കാരണം ഇതിൽ നിറയേ ഔഷധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇഞ്ചി ദഹനത്തിൻ്റെ പ്രക്രിയയെ നല്ല രീതിയിൽ ആക്കുന്നതിനും അതിനൊപ്പം തന്നെ വയറ്റിൽ നിന്നും പോകുന്നതിനെ നല്ല രീതിയിൽ ആക്കുകയും ചെയ്യുന്നു. ഇഞ്ചി നീരും തേനും ചാലിച്ച് കഴിക്കുക.
4. നാരങ്ങാ നീര്, ഉപ്പ്
ഒരുപാട് ഗുണ ഗണങ്ങളുള്ള ഒന്നാണ് നാരങ്ങാ. നാരങ്ങാ പിഴിഞ്ഞ് ഇതിലേക്ക് വളരെ കുറച്ച് വെള്ളം മാത്രം ചെയ്യുക. ഇതിലേക്ക് തന്നെ ഉപ്പ് കല്ല് ചേർത്ത് നന്നായി ഇളക്കി കുടിക്കുക. ഇത് ഒറ്റ വലിക്ക് തന്നെ കുടിക്കുക.
നാരങ്ങയിൽ മല്ലിയില അല്ലെങ്കിൽ പുതിനയില എന്നിവ ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്.
5. പെരുംഞ്ചീരകം
വയറിളക്കം കുറയ്ക്കാൻ പെരുംഞ്ചീരകം വളരെ നല്ലതാണ്. ഇത് ഇടയ്ക്ക് വായിൽ ചവയ്ക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. അത് കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പെരുംഞ്ചീരകം ചവയ്ക്കുന്നത്.
6. വെള്ളം അമിതമായി കുടിക്കരുത്
വയറിളക്കിൻ്റെ സമയത്ത് വെള്ളം അമിതമായി കുടിക്കുന്നത് ഇത് കൂടുന്നതിന് കാരണമാകുന്നു.
NB: പ്രത്യേകം ശ്രദ്ധിക്കുക, അമിതമായി വയറിളക്കം ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഡോക്ടറിനെ കാണുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ : പ്രായം കൂടുന്നത് നോക്കണ്ട; ചർമ്മ സംരക്ഷണത്തിന് ഈ വഴികൾ
Share your comments