ജീവിതത്തിൽ ചിലപ്പോഴെങ്കിലും തീ കൂട്ടാതെ, ഭക്ഷണങ്ങൾ അവയുടെ ശുദ്ധമായ രൂപത്തിൽ ആസ്വദിക്കുന്നത് നല്ലതാണ്, അതായത് പാകം ചെയ്യാതെ.
പാചകം ചെയ്യുകയോ തിളപ്പിക്കുകയോ വറുക്കുകയോ ചെയ്യുമ്പോൾ ചില ഭക്ഷണപദാർത്ഥത്തിൻറെ പോഷകഗുണം വർദ്ധിപ്പിക്കുമെങ്കിലും, പാചകം ചെയ്യുമ്പോൾ പോഷകഗുണം നഷ്ടപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുമുണ്ട്.
അങ്ങനെ പാകം ചെയ്യുമ്പോൾ പോഷകഗുണം കുറയുന്നതും, എന്നാൽ പച്ചയ്ക്ക് തിന്നുമ്പോൾ ധാരാളം പോഷകങ്ങൾ ലഭിക്കുന്നതുമായ ചില ഭക്ഷണ പദാർത്ഥങ്ങളുടെ ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത് :
ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളിയും കൃഷി ചെയ്യാം
ഉള്ളി, വെളുത്തുള്ളി:
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന allicin, quercetin, എന്നിവ കാൻസർ തടയാനും, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഫംഗസ് അണുബാധ ഉണ്ടെങ്കിൽ ഉള്ളി കഴിക്കുന്നത് നല്ലതാണ്. ജലദോഷം പോലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവും ഉള്ളിയ്ക്കുണ്ട്. ഉള്ളി ചൂടാക്കുകയോ fry ചെയ്യുകയോ ചെയ്യുന്നത് അതിൻറെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതുപോലെ വെളുത്തുള്ളി പാകം ചെയ്യുന്നതും അതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങളെ കുറയ്ക്കുന്നു. വെളുത്തുള്ളി വേവിക്കുമ്പോൾ അതിൻറെ പോഷകഗുണത്തിൻറെ ഏകദേശം 25% നഷ്ടപ്പെടുന്നു.
ബ്രൊക്കോളിയും ക്യാബേജും:
ഫൈബർ, വിറ്റാമിൻ C, കാൽസ്യം, തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ഇതിന് കാൻസർ, പ്രമേഹം, എന്നിവ തടയാനുള്ള കഴിവുണ്ട്. ബ്രോക്കോളിയിലുള്ള പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കുന്നത് അത് പാകം ചെയ്യാതെ കഴിക്കുമ്പോഴാണെന്ന് പഠനം ചൂണ്ടികാണിക്കുന്നു. കൂടാതെ, ബ്രോക്കോളി പാകം ചെയ്യുന്നത് അതിലുള്ള വിറ്റാമിൻ C യുടെ അളവ് കുറയ്ക്കാനും കാരണമാകുന്നു.
ക്യാബേജ് പാകം ചെയ്യുന്നത്, അതിലെ antioxidants, vitamin C, എന്നിവ കുറയുന്നതിന് കാരണമാകുന്നു.
Berries and Nuts:
Berries ൽ ധാരാളം antioxidants അടങ്ങിയിട്ടുണ്ട്. എന്നാൽ ബേക്കിംഗ് ചെയ്യുന്നത് അതിലെ വിറ്റാമിനുകളും ധാതുക്കളും നഷ്ടപെടുന്നതിന് കാരണമാകുന്നു. അണ്ടിപ്പരിപ്പുകളിൽ fat, iron, magnesium, എന്നിവ ധാരാളമുണ്ട്. ഇത് bad cholesterol കുറയ്ക്കാനും, ഹൃദയസംബന്ധമായ രോഗങ്ങൾ തടയാനും നല്ലതാണ്. ഉപ്പ് ചേർത്ത് വറുത്തത് കഴിക്കുന്നത് പോഷകഗുണം കുറയ്ക്കുന്നു.
തേങ്ങാ വെള്ളം:
നാളികേരത്തിൽ ധാരാളം fiber medium-chain triglycerides അടങ്ങിയിട്ടുണ്ട്. ഇതിനെ നമ്മുടെ ശരീരം fatty acid ആക്കി മാറ്റുന്നു. ഈ fatty acid എനർജിയുടെ ഉറവിടമാണ്. ഇത് നേരിട്ട് ലിവറിലേക്കാണ് പോകുന്നത്. Process ചെയ്‌ത തേങ്ങാ വെള്ളത്തിൽ പോഷകാംശമില്ല. നേരിട്ട് തേങ്ങയിൽ നിന്ന് വേണം തേങ്ങാ വെള്ളം കുടിക്കാൻ.
പ്രകൃതിദത്തമായ ഭക്ഷണങ്ങളാണ് എപ്പോഴും നമ്മൾ ഉണ്ടാക്കിയതിനേക്കാൾ നല്ലത്.
Foods You Should Eat Raw!
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പഴ വർഗ്ഗങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ടിപ്പുകൾ
Share your comments