മുടി കൊഴിച്ചിലും താരനും പ്രശ്നമായി പറയുന്നവർ തങ്ങളുടെ മുടി കൃത്യമായി സംരക്ഷിക്കാറുണ്ടോ?..മുടി പരിചരണത്തിൽ എല്ലാവരും ഷാംപുവിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ കൃത്യമായി ഷാംപു ഉപയോഗിച്ച് മുടി കഴുകാൻ പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ഷാംപു ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രയോജനം ഉണ്ടാകും.
കൂടുതൽ വാർത്തകൾ: Kerala Chicken; കിട്ടാനുള്ള മൂന്നരക്കോടിയില്ല, നട്ടം തിരിഞ്ഞ് കോഴി കർഷകർ
ഷാംപു തേയ്ക്കുമ്പോൾ ശ്രദ്ധിക്കാം
കുളിക്കുന്നതിന് മുമ്പ് അൽപം എണ്ണ തലയിൽ പുരട്ടുന്നത് നല്ലതാണ്. തലയോട്ടിയിൽ എണ്ണ നന്നായി പിടിച്ചതിനുശേഷം മാത്രമെ ഷാംപു ഉപയോഗിക്കാൻ പാടുള്ളൂ. ഷാംപു ഉപയോഗിച്ചതിന് ശേഷം കണ്ടീഷണർ ഇടാൻ മറക്കരുത്. നഖം ഉപയോഗിച്ച് തലയോട്ടിയിൽ ഒരിക്കലും മസാജ് ചെയ്യാൻ പാടില്ല. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കും. ഷാംപു ആയാലും എണ്ണ ആയാലും വിരൽത്തുമ്പുകൾ ഉപയോഗിച്ച് മസാജ് ചെയ്യാൻ ശ്രദ്ധിക്കുക.
ഷാംപു ഒരിക്കലും നേരിട്ട് തലയിൽ ഒഴിക്കരുത്. ഷാംപു കയ്യിലെടുത്ത് നന്നായി പതപ്പിച്ച ശേഷം പതുക്കെ മുടിയിഴകളിൽ തേയ്ക്കണം. ഇങ്ങനെ ചെയ്താൽ മുടി ശരിക്കും വൃത്തിയാകും. ശുദ്ധമായ തണുത്ത വെള്ളത്തിൽ മുടി കഴുകാൻ ശ്രദ്ധിക്കുക. ഷാംപുവിന്റെ ചെറിയ അംശം പോലും മുടിയിൽ തങ്ങി നിൽക്കാൻ പാടില്ല. ഇത് താരൻ വരാൻ കാരണമാകും. ചൂട് വെള്ളത്തിൽ കുളിച്ചാലും സാധാരണ വെള്ളത്തിൽ തല കഴുകാൻ ശ്രമിക്കണം.
ദിവസവും മുടി കഴുകിയാൽ..
നിങ്ങളുടെ തലയോട്ടി വരണ്ടതാണെങ്കിൽ ദിവസവും മുടി കഴുകാൻ പാടില്ല. കാരണം ഇത് നിങ്ങളുടെ തലയോട്ടിയെ കൂടുതൽ വരണ്ടതാക്കും. ഇങ്ങനെ താരൻ കൂടുകയും, മുടികൊഴിച്ചിൽ ഉണ്ടാകുകയും ചെയ്യും. കൂടാതെ ദിവസവും മുടി കഴുകിയാൽ മുടി കൂടുതൽ പരുക്കനാകും. ആഴ്ചയിൽ രണ്ട് തവണ ഷാംപു ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. എണ്ണമയമുള്ള മുടി, വരണ്ട മുടി, സാധാരണമുടി എന്നിങ്ങനെ നിങ്ങളുടെ മുടി ഏത് ടൈപ്പാണെന്ന് തിരിച്ചറിഞ്ഞ ശേഷം ഷാംപുവും കണ്ടിഷണറും വാങ്ങുന്നത് ഗുണം ചെയ്യും.
ഷാംപു മാറ്റി ഉപയോഗിക്കേണ്ടത് എപ്പോൾ..
മുടിയുടെ നിറം മാറിത്തുടങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. തെറ്റായ ഷാംപു ഉപയോഗിക്കുമ്പോഴാണ് മുടിയുടെ നിറം മങ്ങുന്നതും തിളക്കം കുറയുന്നതും. മുടി കൊഴിച്ചിൽ കൂടുമ്പോഴും ഷാംപു മാറ്റണം. ശരിയായ ഷാംപു ഉപയോഗിക്കുകയാണെങ്കിൽ മുടിയുടെ സ്വാഭാവിക ഘടന നിലനിർത്താൻ സാധിക്കും.
കണ്ടീഷണർ നിർബന്ധമോ?
ഹെയർ കെയറിന്റെ പ്രധാനപ്പെട്ട ഭാഗം ഷാംപു മാത്രമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്. കണ്ടീഷണറിന്റെ ഉപയോഗത്തിനും പ്രാധാന്യം നൽകണം. മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിനും വരൾച്ച തടയുന്നതിനും കണ്ടിഷണർ സഹായിക്കും. മുടിയിലെ അഴുക്ക് കളയുന്നതിനൊപ്പം സ്വാഭാവിക ഈർപ്പവും ഷാംപു കളഞ്ഞേക്കാം. എന്നാൽ ഇത് പരിഹരിക്കാൻ കണ്ടിഷണറിന് കഴിയുന്നു. ക്ലോറിൻ കലർന്ന വെള്ളത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുക, മുടിയുടെ പൊട്ടൽ കുറയ്ക്കുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ കണ്ടീഷണറിന് കഴിയും. ഷാംപുവിനൊപ്പം കണ്ടീഷണറും നിർബന്ധമായും എല്ലാവരും ശീലമാക്കണം.
Share your comments