മുടികൊഴിച്ചിൽ (Hair fall) ആൺകുട്ടികളിലും പെൺകുട്ടികളിലും വളരെ കൂടുതലായി കാണുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലിന് പലവിധത്തിൽ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ച് നോക്കിയെങ്കിലും ഒരുപക്ഷേ നിങ്ങൾ വിചാരിച്ച ഫലം കിട്ടിയിട്ടുണ്ടാവില്ല.
എത്രയൊക്കെ മുടിയെ പരിപാലിച്ചാലും മലിനീകരണവും, കാലാവസ്ഥയിലെ മാറ്റവും, കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പ്രശ്നങ്ങളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. തെറ്റായ ഭക്ഷണശീലങ്ങൾ ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറയാം. അവ ഏതെല്ലാമെന്ന് അറിയാം.
1. ചായ ശീലം ഒഴിവാക്കണോ? (Should leave tea habit?)
ചായ കുടിക്കുക എന്നത് ചിലർക്ക് നിർബന്ധമായ ശീലമാണ്. ഒരു ദിവസം 4 മുതൽ 5 കപ്പ് ചായ വരെ കുടിക്കുന്നവരുണ്ട്. ഇങ്ങനെ അധികമായി ചായ കുടിക്കുന്നത് അമിതവണ്ണത്തിന് മാത്രമല്ല, മുടി കൊഴിച്ചിലിലേക്കും നയിക്കും. അതിനാൽ ചായ കുടിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
2. ജങ്ക് ഫുഡ് കഴിക്കുമ്പോൾ... (Eating junk foods)
ഇന്നത്തെ കാലത്ത് ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും കഴിക്കുന്ന പ്രവണത കുട്ടികളിലും പ്രായമായവരിലും വളരെ സാധാരണമായിരിക്കുന്നു. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് എന്നതിൽ സംശയമില്ല. അനാരോഗ്യത്തിന് കാരണമാകുന്നു എന്നതിന് പുറമെ, ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു.
3. മദ്യപാനം അമിതമായാൽ... (Too much drinking)
അമിതമായ മദ്യപാനവും മുടികൊഴിച്ചിലിന് കാരണമാകുന്നു. അതായത്, മദ്യപാനത്തിലൂടെ മുടിയിലുള്ള കരോട്ടിൻ എന്ന പ്രോട്ടീൻ കുറയുന്നു. ഇതുവഴി മുടി ദുർബലമാകാൻ തുടങ്ങുകയും തിളക്കം നഷ്ടമാവുകയും ചെയ്യുന്നു.
4. മുട്ട അധികമായാൽ... (Excessive use of egg)
പ്രോട്ടീന്റെ അളവ് മുട്ടയിൽ കൂടുതലാണെങ്കിലും, ഇത് പച്ചയായി കഴിച്ചാൽ മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതായത്, മുടിയിലെ കരോട്ടിൻ കുറയ്ക്കാൻ ഇത് പ്രവർത്തിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കട്ടിയുള്ള തിളക്കമുള്ള മുടിയ്ക്കായി വീട്ടിൽ ചെയ്യാം ഈ സൂത്രവിദ്യകൾ
5. പഞ്ചസാര കുറയ്ക്കാം… (Control sugar)
ചായയിലും പാനീയങ്ങളിലും അമിതമായി പഞ്ചസാര ചേർത്ത് കുടിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. എന്നാൽ പഞ്ചസാരയുടെ അമിതമായ ഉപയോഗം കഷണ്ടി, ഡയബെറ്റീസ്, അമിതവണ്ണം തുടങ്ങിയവക്ക് കാരണമാകുന്നു. നിങ്ങൾക്ക് അമിതമായി മുടി കൊഴിച്ചിൽ പ്രശ്നം ഉണ്ടെങ്കിൽ പഞ്ചസാര പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
6. മത്സ്യം കഴിക്കണോ, ഒഴിവാക്കണോ? (Should avoid fish or not?)
മത്സ്യത്തിലുള്ള ഉയർന്ന മെർക്കുറിയുടെ (Mercury) അളവ് മുടിയ്ക്ക് ദോഷകരമാണ്. ശുദ്ധജല മത്സ്യങ്ങളേക്കാൾ സമുദ്ര മത്സ്യങ്ങളിലാണ് മെർക്കുറി കൂടുതലായി കാണപ്പെടുന്നത്. അതിനാൽ തന്നെ സമുദ്ര മത്സ്യങ്ങള ഒഴിവാക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
ഏതൊക്കെ ആഹാരം കഴിക്കണമെന്ന് പറയുന്നത് പോലെ, മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഏതൊക്കെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നതിലും ശ്രദ്ധിക്കണം. അതായത്, പച്ച ഇലക്കറികളായ ചീര, മധുരമുള്ളങ്കി ഇലകൾ, സ്വിസ് ചാർഡ് ഇലകൾ, ലെറ്റ്യൂസ് എന്നിവ കരുത്തോടെ മുടി വളരാൻ സഹായിക്കും. കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവ കഴിക്കുന്നതും മുടികൊഴിച്ചിലെ തടയുന്നതിന് ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്
Share your comments