
സാധാരണയായി നമ്മളെല്ലാവരിലും കാണുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. ഇതിന് പ്രായമോ, ആണോ, പെണ്ണോ എന്ന വ്യത്യാസമോ ഒന്നുമില്ല. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം. ബാഹ്യവും ആന്തരികവുമായ പല കാര്യങ്ങളും ഈ പ്രശ്‌നത്തിലേയ്ക്ക് നയിക്കാം. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ധാരാളം പച്ചമരുന്നുകള്‍, നാടന്‍ വൈദ്യങ്ങള്‍ നമുക്ക് നമ്മുടെ ചുറ്റും ലഭ്യമാണ്. നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ സാധിയ്ക്കുന്ന ചില മരുന്നുകളെ കുറിച്ചറിയാം.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ മുടി കൊഴിച്ചിൽ, താരൻ എന്നിവ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്കുകൾ ഉപയോഗിക്കാം
- കറ്റാർ വാഴയിലെ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ശിരോചർമ്മത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ഔഷധ ചെടി ശിരോചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും സന്തുലിതമാക്കുകയും ചെയ്യുന്നു. താരൻ ചികിത്സിക്കാനും ഇത് ഉപയോഗിക്കാം. ഈ ജെൽ തലയോട്ടിയിലും മുടിയിലും പുരട്ടി കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. അതിന് ശേഷം കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്‌താൽ മികച്ച ഗുണങ്ങൾ ലഭിക്കും.
- നെല്ലിക്ക, കറിവേപ്പില എന്നിവയും മുടി കൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. ഏകദേശം നാല് ടീസ്പൂൺ നെല്ലിക്ക പൊടി അല്ലെങ്കിൽ നെല്ലിക്കയുടെ നീര് എടുക്കുക. ഇതിലേയ്ക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കിയ ശേഷം ഇത് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കണം. ഇനി ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കാം. മുടി കൊഴിച്ചിൽ കുറയാൻ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ എങ്കിലും ഇത് ചെയ്യുക. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണയും മുടിക്ക് ഒട്ടനവധി ഗുണങ്ങൾ നൽകും. ഈ എണ്ണ മുടിയിലും ശിരോ ചർമ്മത്തിൽ നന്നായി പുരട്ടിയ ശേഷം അര മണിക്കൂറിന് ശേഷം കഴുകി കളയാം.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ കറിവേപ്പില തഴച്ചു വളരണോ ? ഇതാ ചില പൊടിക്കൈകൾ.
- തുളസിയുടെ വേരുകൾ ആൻഡ്രോജനിക് അലോപ്പീസിയയെ ചികിത്സിക്കാൻ സഹായിക്കും. തുളസിയിൽ അടങ്ങിയ വീക്കം തടയുവാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശിരോചർമ്മത്തിലെ പ്രശ്നങ്ങൾക്കും വീക്കം ഉണ്ടാക്കുന്ന മറ്റ് അണുബാധകളും ചികിത്സിക്കാൻ സഹായിക്കുന്നു. മുടിക്ക് ബലം നൽകാനും മുടി പൊട്ടുന്നത് തടയാനും ഇത് ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഇത് തലയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
താരൻ വിരുദ്ധ ചികിത്സയായി കർപ്പൂരതുളസി എണ്ണ ഉപയോഗിക്കാം. മുടിയുടെ നിറം കറുപ്പിക്കാൻ ഇതിന്റെ ഇലകൾ എണ്ണയിൽ ചേർത്ത് ഉപയോഗിക്കാം. കൂടാതെ, ഇത് ഹെയർ കണ്ടീഷണറായും ഉപയോഗിക്കാം. തുളസിയിലകൾ ഉണക്കി പൊടിച്ചെടുത്ത ശേഷം ചെറുതായി ചൂടാക്കിയ ഒലിവ് എണ്ണയുമായി യോജിപ്പിക്കുക. ഇനി ഈ എണ്ണ അരിച്ചെടുത്ത ശേഷം ഇത് തലയോട്ടിയിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്ത് 30 മിനിറ്റ് നേരം വയ്ക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തുളസി കൃഷിയിലെ സാധ്യതകൾ
Share your comments