
മഴക്കാലത്ത് രോഗങ്ങൾ മാത്രമല്ല നമുക്ക് ബുദ്ധിമുട്ടാക്കുന്നത്, പല തരത്തിലുള്ള ഇഴ ജന്തുക്കളും പ്രത്യേകിച്ച് പാമ്പുകൾ വീട്ടിനകത്തേക്ക് കയറി വരാൻ സാധ്യതയുള്ള കാലമാണിത്. ഇവയുടെ പൊത്തുകളില്‍ വെള്ളം കയറി നശിച്ച് പോകുന്നതാണ് ഇതിനു കാരണം. താമസിക്കാനായി അവ ആശ്രയിക്കുക മഴ നനയാതിരിക്കാന്‍ നമ്മള്‍ വീടിന്റെ ഓരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന വിറക് കൂനയെയോ, ഷൂവിനുള്ളിലോ,നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെയോ, അതുമല്ലെങ്ങില്‍ വീട്ടിനകത്ത് കൂട്ടിയിട്ടിരിക്കുന്ന തുണിത്തരങ്ങളെയോ ഒക്കെയാണ്. അതിനാല്‍ തന്നെ മഴക്കാലത്ത് പാമ്പു കടിയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അല്‍പമൊന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. പാമ്പു കടിയേല്‍ക്കുകയോ കടിയേറ്റെന്ന് സംശയിക്കുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം
പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
- കയ്യിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍ നെഞ്ചിന് താഴേക്കായി കടിയേറ്റ ശരീരഭാഗം തൂക്കിയിടണം. വിഷം പടരുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും
- രോഗിയുടെ മാനസിക സമ്മര്‍ദം കുറക്കാനും സമാധാനിപ്പിക്കാനും ശ്രമിക്കണം
- രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക
- പാമ്പ് കടിയേറ്റതാണെന്ന് മനസിലായാല്‍ സ്വയം ചികില്‍സക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ആന്റിവെനം നല്‍കുക
ബന്ധപ്പെട്ട വാർത്തകൾ: പാമ്പ് പിടുത്തക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
പാമ്പു കടിയേറ്റാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
- പരിഭ്രാന്തി പരത്തി രോഗിയെ ഭയപ്പെടുത്തരുത്
- രോഗിയെ ഒരിക്കലും നടത്തരുത്. ഇത് വിഷം വ്യാപിക്കാന്‍ ഇടയാക്കും
- മുറിവില്‍ പച്ചിലപ്രയോഗമോ, മറ്റു പരിചിതമല്ലാത്ത നാട്ടുവൈദ്യങ്ങളോ പ്രയോഗിക്കരുത്
- കടിയേറ്റ ഭാഗത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കരുത് പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായില്‍ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ ചികില്‍സയല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
- കടിച്ച പാമ്പ് ഏതെന്നറിയാന്‍ അതികനേരം തിരഞ്ഞ് സമയം കളഞ്ഞ് രോഗിയുടെ നില ഗുരുതരമാക്കരുത്
- മുറിവില്‍ ഐസോ മറ്റോവയ്ക്കരുത്
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് ആദ്യം; പാമ്പിനെ പിടിക്കാനും ഇനി സര്‍ട്ടിഫിക്കറ്റ് വേണം
പാമ്പ് കടിച്ചാല്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍
- വിഷപല്ലുകളുടെ പാട് കാണാം
- കടിയേറ്റഭാഗത്ത് ചുറ്റും നീരും വീക്കവും വരാം
- മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം
- ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം വരാം
- കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും വരാം ഛര്‍ദ്ദി, തളര്‍ച്ച, എന്നിവയാണ് പാമ്പുകടിയുടെ പ്രഥമ ലക്ഷണങ്ങളായി കാണാറ്.
Share your comments