പൊട്ടാസ്യം, ഫോളേറ്റ്, ഫൈബർ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ വാഴപ്പഴം ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, വാഴത്തോലിനും രസകരമായ ധാരാളം ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? എങ്കിൽ അതെന്തൊക്കെയാണ് എന്ന് ഒന്ന് നോക്കിയാലോ ?
വാഴപ്പഴത്തൊലിയുടെ ഗുണങ്ങൾ
നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷരഹിതമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന കരോട്ടിനോയിഡുകൾ, പോളിഫെനോൾസ് തുടങ്ങിയ അവശ്യ ആന്റിഓക്‌സിഡന്റുകൾ വാഴത്തോലിൽ ധാരാളമുണ്ട്.
വാഴത്തോലിന്റെ അത്ഭുതകരമായ അഞ്ച് ഉപയോഗങ്ങൾ ഇതാ.
നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കുന്നു
പഴുത്ത ഏത്തപ്പഴത്തോലിൽ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ലുകളിൽ നിന്ന് മഞ്ഞ കറ നീക്കം ചെയ്യാനും അവയെ തിളക്കമുള്ളതും വെളുത്തതുമാക്കാനും സഹായിക്കും. പല്ലിൽ നേന്ത്രപ്പഴത്തോല് കൊണ്ട്, നേർത്ത പേസ്റ്റ് രൂപപ്പെടുന്നത് വരെ ഉരയ്ക്കുക. ഉണങ്ങിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുക, തുടർന്ന് സാധാരണ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക. ഫലം കാണുന്നതിന് രണ്ടാഴ്ചത്തേക്ക് ഇത് ദിവസവും ആവർത്തിക്കുക.
നിങ്ങളുടെ ഷൂസ് സ്വാഭാവികമായി പോളിഷ് ചെയ്യുന്നു
നേന്ത്രപ്പഴത്തോലുകൾ ഒരു പ്രകൃതിദത്ത പോളിഷിംഗ് ഏജന്റായി പ്രവർത്തിക്കുന്നു, നിങ്ങളുടെ ഷൂകൾക്ക് തിളക്കവും മിനുക്കവുമുള്ളതാക്കാൻ ഇത് ഉപയോഗിക്കാം. അവയിലെ പൊട്ടാസ്യവും പ്രകൃതിദത്ത എണ്ണകളും തുകലിനെ പോഷിപ്പിക്കുകയും നിങ്ങളുടെ ഷൂസ് കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു. പൊടി നീക്കം ചെയ്യുന്നതിന് നിങ്ങളുടെ ലെതർ ഷൂസിൽ വാഴത്തോൽ കൊണ്ട് ഉള്ളിൽ തടവുക. ഏതെങ്കിലും മൃദുവായ തുണി ഉപയോഗിച്ച് അവശിഷ്ടങ്ങൾ തുടച്ച് മാറ്റുക. ഇത് ചൊറിച്ചിൽ മാറ്റുന്നതിനും സഹായിക്കുന്നു.
കണ്ണിനു താഴെയുള്ള നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നു
വാഴപ്പഴത്തിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് തിളക്കവും ഈർപ്പവും നൽകാനും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ തടയാനും സഹായിക്കുന്നു. നേന്ത്രപ്പഴത്തോലുകൾ കണ്ണിന് താഴെയുള്ള വീക്കവും കറുത്ത പാടുകളും കുറയ്ക്കാനും കണ്ണിന് പുതുമ നൽകാനും സഹായിക്കും.
തൊലി ചെറിയ കഷണങ്ങളായി മുറിച്ച് രണ്ട് കണ്ണിനു താഴെയും 15 മിനിറ്റ് വയ്ക്കുക.
വീര്യം കുറഞ്ഞ ഒരു ക്ലെൻസർ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. നിങ്ങൾക്ക് തന്നെ വ്യത്യാസം കാണാവുന്നതാണ്.
മുഖക്കുരു, ചൊറിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു
ഏത്തപ്പഴത്തോലിൽ ഹിസ്റ്റാമിൻ, വിറ്റാമിൻ സി, ഇ, ലെക്റ്റിൻ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മുഖക്കുരു പാടുകൾ കുറയ്ക്കുകയും പുതിയവ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
അവ അമിതമായ സെബം ഉൽപാദനം കുറയ്ക്കുകയും പൊട്ടലും വീക്കവും തടയുകയും ചെയ്യുന്നു.
വാഴപ്പഴത്തിന്റെ തൊലികൾ തേനും നാരങ്ങാനീരും ചേർത്ത് മുഖത്തെ ഭാഗങ്ങളിൽ പുരട്ടുക. 15 മിനിറ്റ് കാത്തിരിക്കുക, ശേഷം ഇത് വെള്ളത്തിൽ കഴുകുക.
ബന്ധപ്പെട്ട വാർത്തകൾ : ഉണക്കിയ വാഴത്തോലുകള്‍ എങ്ങനെ ഒരു വളമായി ഉപയോഗിക്കാം?
നിങ്ങളുടെ വെള്ളി ആഭരണങ്ങൾ പോളിഷ് ചെയ്യാൻ അവ ഉപയോഗിക്കുക
നിങ്ങളുടെ വെള്ളി ആഭരണങ്ങൾ മങ്ങുന്നതും തിളക്കം നഷ്ടപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടാൽ, വിഷമിക്കേണ്ട, പകരം വാഴത്തോൽ ഉപയോഗിച്ച് വീണ്ടും തിളക്കവും പുതുമയും ഉണ്ടാക്കാൻ പറ്റുന്നതാണ്. വാഴത്തോലിലെ പൊട്ടാസ്യം ലോഹ വസ്തുക്കളെ വൃത്തിയാക്കാൻ വളരെ ഫലപ്രദമാണ് എന്ന് നിങ്ങൾക്കറിയാമോ?
നേന്ത്രപ്പഴത്തിന്റെ തൊലി വെള്ളവുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. തിളക്കം തിരികെ ലഭിക്കുന്നതിനായി നിങ്ങളുടെ വെള്ളി ആഭരണങ്ങൾ അതുപയോഗിച്ച് തടവുക.
ബന്ധപ്പെട്ട വാർത്തകൾ : Fertilizer Subsidy Update: വളം വില കൂടില്ല, സബ്സിഡി 50% വർധിപ്പിച്ച് കേന്ദ്ര സർക്കാർ
Share your comments