ഈ കാലഘട്ടത്തെ ജീവിതരീതിയും ഭക്ഷണ രീതിയും കാരണം ഇന്ന് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ അടുക്കളയില്‍ നമ്മളറിയാതെ ചെയ്‌തുപോകുന്ന ചെറിയ തെറ്റുകളും ക്യാൻസർ അടക്കമുള്ള വലിയ രോഗങ്ങളെ വിളിച്ചുവരുത്താൻ ഇടയാക്കുന്നു. ഇത്തരത്തിൽ നമ്മൾ അശ്രദ്ധമായി ചെയ്യുന്ന ചില കാര്യങ്ങളെകുറിച്ചാണ് പങ്ക് വെയ്ക്കുന്നത്.
* പലരും ഇന്ന് നോണ്‍ സ്റ്റിക്ക് പാത്രങ്ങളാണ് അടുക്കളയില്‍ ഉപയോഗിയ്ക്കാറുള്ളത്. ഇതിലെ കോട്ടിംഗ് ഇളകിപ്പോയാലും വരകളും മറ്റും വീണാലും ഇത് ഉപയോഗിയ്ക്കുന്നത് ഏറെ അപകടമാണ്. ചെറിയൊരു വര മതി, ഇതിലുള്ള ടെഫ്‌ളോണ്‍ ഇളകി ഭക്ഷണത്തിനൊപ്പം നമ്മുടെ വയറ്റില്‍ എത്താന്‍. വയറ്റിലെ ക്യാന്‍സര്‍ അടക്കമുള്ള പലതിനും ഇത് പ്രധാന കാരണമാകുന്നു. അതിനാൽ ഇതിൻറെ പ്രതലത്തില്‍ കേടുണ്ടെങ്കില്‍, ഇത് ചെറിയൊരു വര മാത്രമാണെങ്കില്‍ പോലും ഉപയോഗിയ്ക്കാതെയിരിയ്ക്കുക. വയറു വേദന, ലിവര്‍ പ്രശ്‌നം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉപ്പ് അമിതമായി കഴിക്കരുത്! കാരണം അറിയാമോ?
* ഉപ്പ് പ്ലാസ്റ്റിക് പാത്രങ്ങളിലും അലുമിനിയം പാത്രങ്ങളിലും ഇട്ടു വെയ്ക്കുന്നത് അപകടമാണ്. ഉപ്പിലെ സോഡിയം ക്ലോറൈഡ് പ്ലാസ്റ്റിക്, അലുമിനിയം എന്നിവയുമായി രാസപ്രവര്‍ത്തനം നടക്കുന്നു. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ ശരീരത്തിന് ദോഷകരമാകുകയും പല രോഗങ്ങള്‍ക്കും കാരണവുമാകുന്നു. ഉപ്പ് കുപ്പിപ്പാത്രങ്ങളില്‍ ഇട്ടു വെയ്ക്കുകയെന്നതാണ് ഏറ്റവും നല്ലത്.
* വെളളം പൊതുവേ കോപ്പര്‍ പാത്രങ്ങളില്‍ വയ്ക്കുന്നത് നല്ലതാണെന്ന് പറയും. എന്നാല്‍ കോപ്പര്‍ നല്ല ഗുണമുള്ളതാകണം എന്നത് പ്രധാനമാണ്. അല്ലാത്ത പക്ഷം ഗുണത്തേക്കാള്‍ ഇത് ദോഷമാണ് വരുത്തുക.
* റിഫൈന്‍ഡ് ഓയില്‍ തീരെ ആരോഗ്യ ഗുണങ്ങള്‍ ഇല്ലാത്ത എണ്ണയാണ്. ഇവയില്‍ പലതും കലര്‍ത്തി വരുന്നതാണ് നമുക്കു ലഭിയ്ക്കുന്നത്. ഏറ്റവും നല്ലത് ശുദ്ധമായ വെളിച്ചെണ്ണ തന്നയാണ്. ആട്ടിയ വെളിച്ചെണ്ണ, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയാകാം. എണ്ണ എപ്പോഴും കൂടുതല്‍ അപകടകരമാകുന്നത് വറക്കുമ്പോഴാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീണ്ടും വീണ്ടും ഒരേ ഓയില്‍ ഉപയോഗിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഒലീവ് ഓയില്‍ നല്ലതാണ്. എന്നാല്‍ ഇത് ചൂടാക്കിയോ തിളപ്പിച്ചോ ഉപയോഗിയ്ക്കുമ്പോള്‍ ഗുണം ഇല്ലാതാകുന്നു. എണ്ണയേക്കാള്‍ എത്രയോ ആരോഗ്യകരമാണ് നെയ്യും വെണ്ണയുമുള്‍പ്പെടെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍. പക്ഷെ കൊളസ്‌ട്രോള്‍ കൂടുമെന്ന പേടിയിൽ ഇത് അവഗണിക്കുകയാണ് പതിവ്.
ബന്ധപ്പെട്ട വാർത്തകൾ: പാലിൽ നെയ്യ് ചേർത്ത് കഴിച്ചാൽ ഉറക്കമില്ലായ്മ ഇല്ലാതാക്കാം
* പാചകത്തിന് സര്‍ജിക്കല്‍ സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്ന പാത്രങ്ങളാണ് ഏറെ നല്ലത്. എന്നാല്‍ ഇവ അല്‍പം വില കൂടുതല്‍ ഉള്ളതാണെന്നതു കൊണ്ട് തന്നെ അധികം പ്രചാരത്തിലില്ല. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിയ്ക്കാം. ഇതു പോലെ ഇരുമ്പു പാത്രങ്ങളും ഉപയോഗിയ്ക്കുമ്പോള്‍ കൂടുതല്‍ നേരം ഇതില്‍ വയ്ക്കരുത്. പ്രത്യേകിച്ച് എരിവുള്ളതും പുളിയുള്ളതുമെല്ലാം മസാലകള്‍ കൂടിയുള്ളതാണെങ്കില്‍ ഇത് കൂടിച്ചേര്‍ന്ന് ദോഷഫലങ്ങളാണ് ഉണ്ടാക്കുക. സ്റ്റീല്‍, ഇരുമ്പ്, അലുമിനിയം എന്നിങ്ങനെയുള്ള പാത്രങ്ങളില്‍ പാകം ചെയ്തു കഴിഞ്ഞ് മാറ്റി സെറാമിക് പാത്രങ്ങളില്‍ വയ്ക്കാം. നോണ്‍ സ്റ്റിക് സെറാമിക് അല്ല, അതേ സമയം പൊട്ടുന്ന രീതിയിലെ പാത്രങ്ങളില്‍ വയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മുടിക്കും ചർമ്മത്തിനും നെയ്യ് എങ്ങനെ ഉപയോഗിക്കാം
* പാത്രം കഴുകാന്‍ ഉപയോഗിയ്ക്കന്ന സ്‌ക്രബറും പ്രധാനമാണ്. ടെഫ്‌ളോണ്‍ പ്രതലമുള്ള പാത്രങ്ങൾ കഴുകാന്‍ സ്‌പോഞ്ച് തന്നെ ഉപയോഗിയ്ക്കണം. അല്ലെങ്കില്‍ ഇത് നോണ്‍ സ്റ്റിക് പാത്രങ്ങളെ പെട്ടെന്ന് കേടു വരുത്തും. കത്തികളും നല്ല ഗുണനിലവാരമുള്ളവ നോക്കി ഉപയോഗിയ്ക്കണം. മസാലകളും മറ്റും ഇട്ടു വയ്ക്കാന്‍ എപ്പോഴും ഗ്ലാസ് പാത്രങ്ങളാണ് നല്ലത്. ലോഹ പാത്രങ്ങള്‍ അത്ര നല്ലതല്ല. പഞ്ചസാര പോലുള്ളവ കഴിവതും കുറവ് തന്നെ ഉപയോഗിയ്ക്കുക.
Share your comments