ഷവര്‍മ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. കുട്ടികള്‍ ടേസ്റ്ററിഞ്ഞാല്‍ പിന്നെ പിടിവിടില്ല. എന്നാല്‍, ഷവര്‍മ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. ഷവര്‍മയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് അടുത്തിടെ ഒരു മരണം സംഭവിച്ചതിനാൽ പലരുടേയും ഇഷ്ടവിഭവമായ ഷവര്‍മ ഇന്ന് പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. ചിക്കന്‍ കൊണ്ടുണ്ടാക്കുന്ന ഈ അറബിക് വിഭവം ഇന്ന് നമ്മുടെ നാട്ടില്‍ ഏറെ പ്രചാരം നേടിയ ഒന്നാണ്. ഷവര്‍മ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം
ഇത് കഴിച്ചാൽ ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതിലെ സാല്‍മൊണെല്ല (salmonella) എന്ന ബാക്ടീരിയയാണ് മിക്കവാറും ഭക്ഷ്യവിഷബാധകള്‍ക്ക് കാരണമാകുന്നത്. ഷവര്‍മ ഉണ്ടാക്കുന്നത് ചിക്കന്‍ കൊണ്ടാണ്. ഷവര്‍മ മാത്രമല്ല, ചിക്കന്‍ നല്ലതു പോലെ വെന്തില്ലെങ്കില്‍ ഫ്രഷ് ചിക്കനാണെങ്കിലും അപകടസാധ്യതയേറെയാണ്. ഇതില്‍ സാല്‍മൊണെല്ല വളരാന്‍ സാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്
ഷവർമ തയ്യാറാക്കുന്ന രീതി പലപ്പോഴും അപകടമാകുന്നത്. കമ്പിയില്‍ തൂക്കിയിട്ട് വേവിയ്ക്കുന്ന രീതിയാണിത്. പുറമേയുള്ള ഇറച്ചി ഈ ചൂടില്‍ വെന്താലും ഉള്ളിലേത് അത്ര വേവില്ല. ആളുകളുടെ തിരക്ക് കൂടുമ്പോള്‍ ശരിയായി ഉള്ളിലെ ഭാഗം വേവാതെ തന്നെ അരിഞ്ഞെടുത്ത് നല്‍കുന്ന രീതിയുമുണ്ട്. മാത്രമല്ല, ഇത് കമ്പിയില്‍ കോര്‍ത്തു വച്ച് വേവിയ്ക്കുമ്പോള്‍ ഇതിനുള്ളിലെ വെളളം പോലുളള ദ്രവം താഴെ വീഴും. ഇത് ശരിയായി വേവാത്തതാകും. ഇതിലേയ്ക്കാണ് ബാക്കിയുള്ള ചിക്കന്‍ അരിഞ്ഞിട്ട് പൊതിഞ്ഞു കൊടുക്കുക. ഇതിലേയ്ക്ക് ബാക്ടീരിയ കടക്കാന്‍ ഇതിനാല്‍ തന്നെ സാധ്യത ഏറെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: എണ്ണമയമുള്ള ആഹാരം ക്ഷണിച്ചുവരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയൂ...
സാല്‍മൊണെല്ല ബാക്ടീരിയ ചത്തു പോകാന്‍ കുറഞ്ഞത് 75 ഡിഗ്രിയില്‍ പത്തു മിനിറ്റെങ്കിലും വെന്തു കിട്ടണം. അതല്ലെങ്കില്‍ 55 ഡിഗ്രിയില്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 60 ഡിഗ്രി ചൂടില്‍ അര മണിക്കൂര്‍ നേരം വേവണം. ഇതില്ലെങ്കില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാധ്യതയേറെയാണ്. ഗള്‍ഫ് രാജ്യങ്ങളിൽ ഇത് കൃത്യമായി വേവിച്ചെടുക്കാനുള്ള ഹീറ്ററുകളുണ്ടാകും. എന്നാല്‍ നമ്മുടെ നാട്ടില്‍ ചെറിയ കടകളില്‍ പോലും ഇത് ഇന്നത്തെ കാലത്ത് ലഭ്യമാണ്. അവിടെ ഇത് വേവാന്‍ ആവശ്യമായ ഊര്‍ജലഭ്യത ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും കുറവാണ്. മാത്രമല്ല, ഇലക്ട്രിസിറ്റി ലാഭം നോക്കി ഇത് കൃത്യമായി വേവിയ്ക്കാതെ ഉപഭോക്താക്കളിലേയ്‌ക്കെത്താനും സാധ്യതയേറെയാണ്.
ബാക്കി വരുന്ന ഇറച്ചി കൃത്യമായ ടെംപറേച്ചറില്‍ വച്ച് ഉപയോഗിയ്ക്കാതെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കുന്നതും ഇതില്‍ നിന്നും ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. ഇതു പോലെ ഇതില്‍ ഉപയോഗിയ്ക്കുന്ന മയോണൈസ് മുട്ടയില്‍ നിന്നുണ്ടാക്കുന്നതും കൂടിയുണ്ട്. മുട്ടയും വേണ്ട രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ സാല്‍മൊണെല്ല അപകട സാധ്യത ഏറെയാണ്. ഇതിനാല്‍ ഷവര്‍മ ഉണ്ടാക്കുന്ന ഇറച്ചി പഴകിയതല്ലെന്ന് ഉറപ്പാക്കേണ്ടത് മാത്രമല്ല, നല്ലതു പോലെ വേവിയ്ക്കുക കൂടി ചെയ്തതാണെന്ന് ഉറപ്പാക്കണം. ഇത് തയ്യാറാക്കുന്ന രീതിയും എടുക്കുന്ന രീതിയുമെല്ലാം നൂറു ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഷവര്‍മ കഴിക്കുക.
Share your comments