നഖം വളർത്തുന്നതും പല നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ടോ, ഇടാതെയോ കൊണ്ട് നടക്കുന്ന ശീലം പലർക്കും ഉണ്ട്. പല ആകൃതിയിലും നഖങ്ങൾ വെട്ടിയും അതിൽ ഡിസൈൻ ചെയ്യുന്നതും പോലെയുള്ള എത്രയെത്ര വീഡിയോകളാണ് നമ്മൾ സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്നതും അനുകരിക്കുന്നതും. എന്നാൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നഖങ്ങൾ വളർത്തുന്നത് ആരോഗ്യത്തിന് ദോഷമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബാക്കി വരുന്ന ചോറ് കൊണ്ട് കിടിലൻ സ്നാക്സ് ഉണ്ടാക്കാം
നഖങ്ങളിലൂടെയാണ് ഏറ്റവും കൂടുതൽ സൂക്ഷ്മാണുക്കൾ നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്നത്. നഖം വളർത്തുകയോ, കൃത്രിമമായി എക്സ്റ്റന്റ് ചെയ്യുമ്പോഴോ അണുക്കൾ പെരുകാനുള്ള സാധ്യത കൂടുന്നു. നഖങ്ങളിൽ മുപ്പതിലധികം ബാക്ടീരിയകളും ഇരുപതിലധികം ഫംഗസും ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
നീളൻ നഖങ്ങൾ ശരിയായ രീതിയിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ശരീരത്തിലോ, മറ്റുള്ളവരുടെ ശരീരത്തിലോ മുറിവ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. നഖങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുറിവുകൾ ചിലപ്പോൾ ശരീരത്തിന് വലിയ തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കും.
വൃത്തി പ്രധാനം
ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും വൃത്തിയായി കൈ കഴുകുന്നത് പ്രധാനമാണ്. അല്ലെങ്കിൽ നഖങ്ങൾക്കിടയിലെ അണുക്കൾ വായിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കഴിച്ച ശേഷം കൈ ശരിയായി കഴുകിയില്ലെങ്കിൽ നഖത്തിനിടയിൽ കുടുങ്ങിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ചർമ പ്രശ്നങ്ങൾക്കും അലർജിയ്ക്കും കാരണമാകും.
നഖങ്ങൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നീളമുള്ള നഖങ്ങളിൽ പെട്ടെന്ന് അഴുക്ക് കടന്നു കൂടുമെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നഖത്തിൽ ഈർപ്പം തങ്ങി നിൽക്കാൻ അനുവദിക്കരുത്. ഇത് ഫംഗൽ ബാധ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
നഖത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കാം
നഖത്തിന്റെ നിറവ്യത്യാസം എപ്പോഴും ശ്രദ്ധിക്കണം, പ്രത്യേകിച്ച് അമിതമായി നെയിൽ പോളിഷ് ഇടുന്നവർ. ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും ആദ്യ ലക്ഷണം പ്രകടമാകുന്നത് നഖങ്ങളിലൂടെയാണ്. വില കുറഞ്ഞ നെയിൽ പോളിഷുകളുടെയും കെമിക്കൽ ഘടകങ്ങൾ കൂടുതൽ അടങ്ങിയതുമായ നെയിൽ പോളിഷുകളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക.
നഖം വെട്ടുമ്പോൾ ശ്രദ്ധ വേണം
നഖം വെട്ടുന്നതിൽ വളരയധികം ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകൾ എടുത്ത് നഖം വെട്ടുന്നതാണ് നല്ലത്. രണ്ടാഴ്ച കൂടുമ്പോൾ നഖം വെട്ടുന്നത് നല്ല ശീലമാണ്. നഖം വെട്ടുമ്പോഴും വൃത്തിയാക്കുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. ഉപകരണങ്ങളുടെ പരിപാലനവും ഗുണനിലവാരവും ശ്രദ്ധിക്കണം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments