
പാദങ്ങളുടെ സൗന്ദര്യത്തിന് മിക്കവരും പ്രാധാന്യം കൊടുക്കാറില്ല. മുഖത്തിന് നൽകുന്നത് പോലെ കൈകാലുകൾക്കും പരിപാലനവും, സംരക്ഷയും ആവശ്യമാണ്. കാല്‍പാദങ്ങള്‍ വളരെ എളുപ്പത്തിൽ സുന്ദരമായി വയ്ക്കാന്‍ കഴിയുന്ന ഒരു മിശ്രിതത്തെ കുറിച്ചാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പാദങ്ങൾ മനോഹരമാക്കാൻ ഇതാ എളുപ്പവഴികൾ
ഈ മിശ്രിതം ഉണ്ടാക്കുന്നതിനായി മൂന്ന് പദാർഥങ്ങളാണ് വേണ്ടത്. ടൂത്ത് പേസ്റ്റ്, കാപ്പിപ്പൊടി, നാരങ്ങ പകുതി മുറിച്ചത് എന്നിവയാണ് അവ. സൗന്ദര്യപരമായ പല പ്രശ്‌നങ്ങള്‍ക്കും ഇതു നല്ല പരിഹാരവുമാകും. കാപ്പിപ്പൊടിയുടെ ആന്റി ഓക്സിഡന്റ് സവിശേഷതകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെയേറെ സഹായിക്കുന്നു. ഏറ്റവും മികച്ച സ്‌ക്രബുകളിൽ ഒന്നാണ് കാപ്പിപ്പൊടി.
ബന്ധപ്പെട്ട വാർത്തകൾ: ഉപ്പൂറ്റി വിണ്ടുകീറൽ; പരിഹാരം ഈ 5 മാർഗങ്ങൾ
ചെറുനാരങ്ങയും സൗന്ദര്യ സംരക്ഷണത്തിന് ധാരാളമായി ഉപയോഗിച്ചു വരുന്നു. ഇതിനും വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചർമ്മത്തിൻ്റെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിൽ പ്രത്യക്ഷമാകുന്ന ബ്ലാക്ക്ഹെഡുകളിൽ നാരങ്ങ നീര് നേരിട്ട് പ്രയോഗിക്കുന്നത് വഴി അവയെ ഫലപ്രദമായി നീക്കം ചെയ്യാൻ സാധിക്കും. നാരങ്ങയിലെ സിട്രിക് ഘടകങ്ങൾ നിങ്ങളുടെ ചർമ്മത്തിലെ എണ്ണമയവും അതുമൂലമുണ്ടാകുന്ന പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചെറുനാരങ്ങാനീർ കുടിക്കുന്നത് മൂത്രക്കല്ല് മാറാൻ ഉത്തമം
സാധാരണ പേസ്റ്റോ ജെല്‍ പേസ്റ്റോ ഉപയോഗിയ്ക്കാം. ആദ്യമായി ചെയ്യേണ്ടത് കാല്‍പാദങ്ങളില്‍ പേസ്റ്റ് പുരട്ടി അല്‍പനേരം മസാജ് ചെയ്യുകയാണ്. പിന്നീട് നാരങ്ങാ പകുതി മുറിച്ചത് കൊണ്ട് അല്‍പനേരം മസാജ് ചെയ്യണം. ഇതിന് ശേഷം കാപ്പിപ്പൊടിയിട്ട് അല്‍പനേരം സ്‌ക്രബ് ചെയ്യണം. ഇത് 5 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. തുടച്ച ശേഷം ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. കറ്റാര്‍വാഴ ജെല്‍ പുരട്ടിയാലും മതിയാകും.
കാല്‍പാദത്തിന്റെ കരുവാളിപ്പ് അകറ്റാനും ചര്‍മം മൃദുവാക്കാനും മികച്ചൊരു വഴിയാണിത്. കാല്‍പാദത്തിലെ വിണ്ടു കീറല്‍ ഒഴിവാക്കാനും നാരങ്ങയും കാപ്പിപ്പൊടി സ്‌ക്രബറും സഹായിക്കുന്നു. ഇതിനാല്‍ കാല്‍പാദത്തില്‍ മാത്രമല്ല, കാലിന് അടിയിലും ഇത് ഉപയോഗിയ്ക്കാം. ഗുണം ലഭിയ്ക്കും. ഏതു തരം ചര്‍മത്തിനും ചെയ്യാവുന്ന പരിഹാരമാണിത്.
Share your comments