മണ്ണിലുള്ള ഉപകാരികളായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് നിർമ്മിക്കുന്ന അസറ്റോബാക്ടർ, അസോസ്പൈറില്ലം, മൈക്കോറൈസ മുതലായ ജീവാണുവളങ്ങൾ ഇന്ന് എല്ലാ തരത്തിലുള്ള കടകളിലും ലഭ്യമാണ്. ഇവയിൽ പ്രധാനപ്പെട്ടതാണ് ട്രൈക്കോഡർമയും സ്യുഡോമോണസും
ട്രൈക്കോഡർമ(Trichoderma)
ട്രൈക്കോഡർമ ഉണക്കിപ്പൊടിച്ച ചാണകത്തിന്റെയോ, കമ്പോസ്റ്റിന്റെ കൂടെയോ ചേർത്തിളക്കി രണ്ടാഴ്ച ഇട്ടതിനുശേഷം മണ്ണിൽ ചേർത്തിളക്കാം.
ഒരു കിലോഗ്രാം ട്രൈക്കോഡർമ, 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ നന്നായി കൂട്ടിചേർത്ത് തണലത്ത് രണ്ടാഴ്ച വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുവാനും ഈർപ്പം നിലനിർത്തുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത് പോട്ടിംഗ് മിശ്രിതത്തിന് കൂടെ ചേർക്കാവുന്നതാണ്. ഏതൊരു സസ്യം മണ്ണിൽ നടുമ്പോഴും ഈ മിശ്രിതം ചേർത്താൽ രോഗപ്രതിരോധശേഷി ചെടിയ്ക്ക് കൈവരികയും, കൂടുതൽ ഫലം ലഭിക്കുകയും ചെയ്യും.
സ്യുഡോമോണസ്(pseudomonas)
സുഡോമോണസ് വിത്തിൽ പുരട്ടിയും, തവാരണകളിൽ ചേർത്തും, തൈകൾ പറിച്ചു നടുമ്പോൾ അതിൽ മുക്കിയും ഉപയോഗിക്കാം. ചെടിയുടെ പല വളർച്ച ഘട്ടങ്ങളിലും ഇത് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ യോജിപ്പിച്ച് സ്പ്രേ ചെയ്ത് കൊടുത്താൽ കീടരോഗ നിയന്ത്രണത്തിന് വേറെ ബദൽ മാർഗങ്ങൾ തേടേണ്ടതില്ല.
മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും കൂടുതൽ വിളവിനും മണ്ണിരക്കമ്പോസ്റ്റ്
Share your comments