ഇലപ്പുള്ളി രോഗത്തെ നേരിടാൻ മഞ്ഞള്‍പ്പൊടി
ഇലപ്പുള്ളി രോഗം, അടുക്കളത്തോട്ടമൊരുക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ്.ചീര, പച്ചമുളക്, വഴുതന, വെണ്ട, തക്കാളി എന്നിവയിലാണ് പ്രധാനമായും ഇലപ്പുള്ളി രോഗം ബാധിക്കാറ്. നിരവധി ജൈവകീടനാശിനികള് ഇലപ്പുള്ളി രോഗത്തിനെതിരേ പ്രയോഗിക്കാറുണ്ട്. എന്നാല് പലതും വേണ്ട രീതിയില് ഫലിക്കാറില്ല. മഞ്ഞള്പ്പൊടി, സോഡാപ്പൊടി, പാല്ക്കായം എന്നിവ ചേര്ത്തുണ്ടാക്കുന്ന മിശ്രിതമുപയോഗിച്ച് ഇലപ്പുള്ളി രോഗത്തെ തുരത്താം.
Leaf spot disease is mainly caused by spinach, green chillies, brinjal, okra and tomatoes. Many organic pesticides are used against leaf spot disease. But many things don't work properly. The leaf spot can be cured by mixing turmeric powder, soda powder and milk powder.
ആവശ്യമുള്ള സാധനങ്ങള്‍
- മഞ്ഞള്‍പ്പൊടി 30 ഗ്രാം
- സോഡാക്കാരം 10 ഗ്രാം
- പാല്‍ക്കായം 10 ഗ്രാം
- വെള്ളം
തയാറാക്കുന്ന വിധം
മഞ്ഞള്‍പ്പൊടി, സോഡാക്കാരം എന്നിവ ഓരോ ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുക്കുക. നന്നായി ഇളക്കിയെടുത്ത ലായനിയില്‍ 10 ഗ്രാം പാല്‍ക്കായം ചേര്‍ക്കുക. ഇത് മൂന്നിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് പ്രയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇലപ്പുള്ളി രോഗം കാണുന്നിടത്താണ് ലായനി പ്രയോഗിക്കേണ്ടത്. വൈകുന്നേരങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. ശക്തിയായി ഇലകളിലേക്ക് സ്്രേപ ചെയ്യുന്നത് ഗുണം ചെയ്യും. ചീരയിലെ ഇളപ്പുള്ളി രോഗത്തിന് ഈ ലായനി ഏറെ നല്ലതാണ്.
kodenchery കൃഷി ഗ്രൂപ്പ്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കമ്പ് അല്ലെങ്കിൽ കമ്പം എന്നത് ചോളമല്ല
Share your comments