ഇന്ന് അധികമാളുകളും അടുക്കളത്തോട്ടം, ഹോം ഗാർഡനിഗ്, എന്നിവക്കുറിച്ചെല്ലാം വളരെ ബോധവാന്മാരാണ്.
പലരും പച്ചക്കറിക്കൃഷി പരിപാലനം ഒരു ഹോബിയായി പരിശീലിക്കുകയും ജൈവ കൃഷികൾ മാത്രം വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരുമാണ്. വീട്ടിൽ പൂന്തോട്ടമോ ടെറസ് ഗാർഡനോ ഉള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.
അടുക്കളയിൽ നിന്ന് പലതരം മാലിന്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ മാലിന്യമല്ല. ആ മാലിന്യങ്ങൾ ചെടികൾക്ക് നൽകാവുന്ന പോഷകങ്ങൾ നിറഞ്ഞ ജൈവ വളങ്ങളാണ്.
അത്തരം ചില അടുക്കള മാലിന്യങ്ങളെക്കുറിച്ചറിയൂ:
- ചായപിണ്ടി / പച്ച ടീബാഗുകൾ
ചായപിണ്ടിയും ഗ്രീൻ ടീയും ചെടികൾക്ക് വളരെ പോഷകഗുണമുള്ളതാണ്, മാത്രമല്ല സസ്യങ്ങൾക്ക് ധാരാളം ഗുണങ്ങൾ നൽകുകയും ചെയ്യും. ചായപിണ്ടി കുറച്ച് വെള്ളത്തിൽ കലക്കി ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അത് മണ്ണിനെ കൂടുതൽ ഫലഭൂയിഷ്ഠമാക്കുന്നു. 4-5 ദിവസത്തിലൊരിക്കൽ ഈ പ്രയോഗം നടത്താം.
- പച്ചക്കറികൾ, പഴങ്ങൾ, എന്നിവയുടെ തൊലികൾ
പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലികൾ സാധാരണയായി മാലിന്യങ്ങളായാണ് നമ്മൾ കണക്കാക്കുന്നത്. എന്നാൽ ഇതിലാണ് കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളത്. അവ സസ്യങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്. തൊലികൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വളമാക്കി ഉപയോഗിക്കാം. പഴങ്ങളുടേയും പച്ചക്കറിയുടേയും തൊലികളിൽ Magnesium, Potassium, Anti-oxidants, Fibre, എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് സസ്യങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
- മുട്ട തോടുകൾ
മുട്ടയുടെ തോടുകൾ വളമായി ഉപയോഗിക്കാം, മാത്രമല്ല സസ്യങ്ങളുടെ കാൽസ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് വളരെ ഉപയോഗപ്രദമാകും. ശരിയായ പരിചരണത്തിനുശേഷവും പച്ചക്കറികൾ വളരുന്നില്ലെങ്കിൽ, നിങ്ങൾക്ക് മുട്ട തോടുകൾ ഉപയോഗിക്കാം, ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും.
- കോഫി വിത്തുകൾ
കാപ്പി കുരുക്കളുടേയും മണ്ണിൻറെയും PH level ഒരേപോലെയാണ്. മണ്ണിൻറെ PH level ശരിയല്ലെങ്കിൽ, കൂടുതൽ അസിഡിറ്റി ഉണ്ടാക്കാനായി നിങ്ങൾക്ക് കാപ്പിക്കുരുക്കൾ മണ്ണിൽ ചേർക്കാം. മുൾച്ചെടികൾക്കും, വള്ളികളുള്ള ചെടികൾക്കുമാണ് ഇത് കൂടുതൽ നല്ലതാണ്.
മുൾച്ചെടികൾക്കും, വള്ളികളുള്ള ചെടികൾക്കുമാണ് ഇത് കൂടുതൽ ഗുണം ചെയ്യുക.
Share your comments