വാഴയിലെ പിണ്ടിപ്പുഴു 100% നിയന്ത്രിച്ച ബാക്ടീരിയമായി എം.ജി യൂണിവേഴ്സ്റ്റിറ്റി
പിണ്ടിപ്പുഴു ആക്രമിച്ച വാഴയിൽ ഗുളിക രൂപത്തിൽ ബാക്ടീരിയയെ കടത്തിവിട്ട് നോക്കിയപ്പോൾ 100 ശതമാനം അതിനെ നിയന്ത്രിക്കാൻ കഴിയുകയും നേന്ത്രൻ വാഴ ആരോഗ്യത്തോടെ കുലയ്ക്കുകയും ചെയ്ത.
കൂടുതൽ വിവരങ്ങൾക്ക് ഇത് പരീക്ഷിച്ച കർഷകനായ ചേർത്തല പ്രകാശനെ വിളിക്കാം -9846136793
പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത് ജൈവആചാര്യൻ കെ.വി. ദയാൽ - 9447114526
പിണ്ടിപ്പുഴു നിയന്ത്രിക്കാൻ 100% ഫലപ്രദമായ പല ജൈവ ഉപാധികളും ഉണ്ട്.
1) വാഴ നട്ട് ഒരു 3-4 മാസം പ്രായമാകുമ്പോൾ ഒരു വാഴക്കു 50 ഗ്രാം എന്ന തോതിൽ വേപ്പിൻ കുരു വേവിച്ചു പൊടിച്ചു ഇല കവിളുകളിൽ ഇടുക. (വേപ്പിൻ കുരു അങ്ങാടിക്കടകളിൽ കിട്ടും)
2)മേൽ പറഞ്ഞതിനു പകരമായി വഴക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചു ഇടുക.
3) 100 ഗ്രാം വെളുത്തുള്ളിയും 200 ഗ്രാം കല്ലുപ്പും അരച്ചെടുത്തു 3 ലിറ്റർ വെള്ളത്തിൽ കലർത്തി 4 ഇല പ്രായം മുതൽ കുല വരുന്നത് വരെ ഇലക്കവിളുകളിൽ ഒഴിച്ച് കൊടുക്കുക.
4) ബാർസോപ്പ് ചെറുതായി ചീകിയെടുത്തു 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ടു ലേശം വെള്ളം ഒഴിക്കുക.
5) ഇതിനേക്കാൾ എല്ലാം എളുപ്പമായുള്ള ഒരു വിദ്യയുണ്ട്. അതാണ് താഴെ വിശദീകരിക്കുന്നത്
പിണ്ടിപ്പുഴുവിന് ഒരു ശാശ്വത ജൈവ പരിഹാരം.
ബിവേറിയ (Beauvaria Bassiana) ഒരു മിത്ര കുമിൾ ആണ്. ഈ കുമിൾ എല്ലാത്തരം ലാർവകളുടെയും ശരീരത്തിൽ കടന്ന് അതിനെ ഭക്ഷിച്ച് വംശ വർധന നടത്തുന്നു. ബിവേറിയ പൌഡർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അത് നല്ലവണ്ണം തെളിഞ്ഞ ശേഷം അരിച്ച് സ്രിഞ്ച് ഉപയോഗിച്ച് ഒരു 10cc വെച്ചു എല്ലാ വഴകളുടെയും ചുവട്ടിലും മധ്യഭാഗത്തും മുകളിലും കുത്തി വെക്കുക .
ബിവേറിയ ഒരു കുമിൾ (Fungus) ആണല്ലോ. ഈർപ്പം ഇല്ലാതെ അതിനു നിലനില്പ്പില്ല. വാഴക്കുള്ളിൽ ബിവേറിയയ്ക്കു വേണ്ട ഈർപ്പവും ഭക്ഷണവും സുലഭം. നീഡിൽ ഒരിഞ്ചിൽ കുറയാതെ വഴക്കുള്ളിൽ കടത്തി ഒരു ലേശം പിന്നോട്ട് വലിച്ചിട്ടു വേണം ഇന്ചെക്റ്റ് ചെയ്യാൻ. അല്ലെങ്കിൽ മരുന്ന് അകത്തു കടക്കത്തില്ല. രണ്ടു മാസത്തിൽ ഒരിക്കൽ ആവർത്തിക്കണം.
ബിവേറിയ ദ്രാവക രൂപത്തിലും കിട്ടും. ഉപയോഗക്രമം കുപ്പിയിൽ ഉണ്ടാവും. ഉപയോഗിക്കുന്ന ബിവേറിയ ഗുണമേന്മ ഉള്ളതാവണം എന്ന് പ്രത്യേകം പറയണ്ടല്ലോ.
Share your comments