<
  1. Organic Farming

മഴയെത്തും സുരക്ഷിതമായി കൃഷി ചെയ്യാം

മനുഷ്യന് പ്രകൃതിയില് വരുത്തുന്ന മാറ്റങ്ങള് പല രീതിയിലും ഭാവത്തിലുമാണ് പ്രതിഫലിക്കപ്പെടുന്നത്. അത് ചിലപ്പോള് കാലാവസ്ഥാ വ്യതിയാനമാകാം, മണ്ണിന്റെ ഘടനയാകാം, ജലസ്രോതസുകളില് വരുന്ന മാറ്റങ്ങളാവാം. അതില് പ്രധാനമാണ് മഴ. മഴക്കാലമായാല് ചെടികളില് കുമിള് രോഗങ്ങള് പതിവാകുന്നു. പൂക്കള് കൊഴിയുന്നു, ചീയുന്നു. അങ്ങനെ അതുവരെ ചെടികള്ക്കു നല്കിയ പരിചരണം പാഴായിപ്പോകും. അത്തരത്തില് സസ്യങ്ങള് നേരിടേണ്ടിവരുന്ന പ്രതികൂല കാലാവസ്ഥയില്നിന്ന് അവയെ രക്ഷിക്കുക എന്നതാണ് മഴമറയുടെ ലക്ഷ്യം.

Arun T

മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല രീതിയിലും ഭാവത്തിലുമാണ് പ്രതിഫലിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ കാലാവസ്ഥാ വ്യതിയാനമാകാം, മണ്ണിന്റെ ഘടനയാകാം, ജലസ്രോതസുകളില്‍ വരുന്ന മാറ്റങ്ങളാവാം. അതില്‍ പ്രധാനമാണ് മഴ. മഴക്കാലമായാല്‍ ചെടികളില്‍ കുമിള്‍ രോഗങ്ങള്‍ പതിവാകുന്നു. പൂക്കള്‍ കൊഴിയുന്നു, ചീയുന്നു.

അങ്ങനെ അതുവരെ ചെടികള്‍ക്കു നല്കിയ പരിചരണം പാഴായിപ്പോകും. അത്തരത്തില്‍ സസ്യങ്ങള്‍ നേരിടേണ്ടിവരുന്ന പ്രതികൂല കാലാവസ്ഥയില്‍നിന്ന് അവയെ രക്ഷിക്കുക എന്നതാണ് മഴമറയുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ പോളിത്തീന്‍ ആവരണം നല്കി മഴയില്‍നിന്നും സൂര്യനില്‍നിന്നുവരുന്ന ഹാനികരമായ രശ്മികളില്‍നിന്നും സസ്യങ്ങളെ സംരക്ഷിക്കാം. അതിലൂടെ ചെടിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ കൃത്രിമമായി ഒരുക്കുന്നു.

പേര് സൂചിപ്പിക്കുന്നതു പോലേതന്നെ ചെടികൾക്കുള്ള കൂടയാണ് മഴമറ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മഴക്കാലത്ത് കേരളത്തിൽ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് പ്രതിവിധിയാണ് മഴമറ. തുടക്കത്തിൽ തന്നെ ഒരുകാര്യം മനസ്സിലാക്കുക വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനിയോജ്യമല്ല. ചെറിയതോതിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉണ്ടാക്കാനുമാണ് ഈ കൃഷിരീതി കൂടുതൽ ഗുണം ചെയ്യുക. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ പോളി ഷീറ്റുകൾ മേഞ്ഞ മേൽക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറകൃഷി.

The raincover is a nest for plants, as the name suggests. Kerala is one of the states with the highest rainfall in India. Kerala has less vegetable cultivation during the rainy season. The raincover is the remedy for this. From the beginning, it is not necessary to see that commercial farming is not suitable for rain. This method is also beneficial in making small and domestic vegetables. Raincover cultivation is a crop that is grown under a roof where the rain water does not enter.

മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയിൽ നിന്ന് പച്ചക്കറികളെ സംരക്ഷിക്കുവാൻ ഇത് സഹായിക്കും. ഒരു സ്ട്രക്ചറും അതിനു മേൽ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേൽക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങൾ. ഗ്രീൻ ഹൗസുകളുമായി ഇവയ്ക്ക് നിർമാണത്തിൽ സാമ്യങ്ങളുണ്ട്. മഴമറയുടെ ചട്ടക്കുടിനായി മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോൺ കനമുള്ള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. മേൽക്കൂര അർധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ നിർമിക്കാവുന്നതാണ്.

സൂക്ഷ്മ കൃഷി രീതിയിൽ ഉപയോഗിക്കുന്ന തുള്ളിനനയും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാൻ
  2. തെക്കു വടക്ക് ദിശയാണ് മഴമറ നിർമിക്കാൻ നല്ലത്.
  3. ജലസേചന, ജലനിർഗമന സൗകര്യങ്ങൾ ഉറപ്പാക്കണം.
  4. മഴവെള്ളം എളുപ്പം ഒഴുകിപ്പോകാൻ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
  5. ചട്ടക്കൂടിലെ കൂർത്ത ഭാഗങ്ങൾ ഷീറ്റിൽ തട്ടി ഷീറ്റ് മുറിയാൻ ഇടയാകുമെന്നതിനാൽ അവ ഒഴിവാക്കേണ്ടതാണ്.
  6. മുളക്കാലുകൾ കേടുവരാതിരിക്കാൻ മണ്ണിനടിയിൽ പോകുന്ന ഭാഗത്ത് കരിഓയിൽ പുരട്ടുകയോ അല്ലെങ്കിൽ ഉപ്പിടുകയോ ചെയ്യാവുന്നതാണ്.
  7. കന്നുകാലികളുടെയോ മറ്റ് ജീവികളുടെയോ ശല്യം ഒഴിവാക്കാൻ മഴമറയ്ക്ക് ചുറ്റും മറയുണ്ടാക്കുന്നത് നല്ലതാണ്.
  8. മഴമറയ്ക്കുള്ളിൽ പൂർണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്.
  9. ജലസേജനത്തിനും വളപ്രയോഗത്തിനുമുള്ള സംവിധാനങ്ങൾ ആവശ്യമെങ്കിൽ ഉറപ്പാക്കെണ്ടതാണ്.

മഴമറയുടെ ഗുണങ്ങൾ

  1. ഉയർന്ന ഉൽപാദനം
  2. മഴയിൽ നിന്നുംസംരക്ഷണം
  3. പ്രതികൂല കാലവസ്ഥയിലും കൃഷിയോഗ്യമാക്കാം
  4. വർഷം മുഴുവൻ ഉൽപാദനം ഉറപ്പാക്കാം
  5. ഓഫ് സീസണിലും കൃഷി സാധ്യമാകുന്നു
  6. വിപണന സാധ്യത മെച്ചപ്പെട്ടതാണ്
  7. കൃഷി ചെലവ് കുറവാണ്
  8. ജൈവകൃഷിക്കുള്ള സാധ്യത കൂടുതലാണ്

ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കിൽ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്. കാപ്സിക്കം, മുളക്, വഴുതന, ചീര, വെള്ളരി, പടവലം, പാവൽ, പയർ, കാബേജ്, കോളിഫ്ളവർ, ബീറ്റ്റൂട്ട്, ബീൻസ്, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാൻ കാർഡ് ഉടമകൾ ജാഗ്രത; ജൂൺ 30ന് മുമ്പ് നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും.

English Summary: Cultivate even in rainy season

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds