കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി
മേടമാസത്തിൽ കൃഷി ചെയ്തില്ലെങ്കിൽ കന്നിതുലാമാസങ്ങളിൽ പട്ടിണി കിടക്കേണ്ടിവരും.
വിഷുകഴിഞ്ഞാൽ പിന്നെ വേനലില്ല.
ഒരു ചതുശ്രയടിയിൽ വീഴുന്ന സൗരോർജ്ജത്തിന് ഏതാണ്ട് 2 ലിറ്റർ കടൽജലം നീരാവിയാക്കാൻ കഴിയും. 500 കിലോമീറ്ററിലധികം കടലോരം പങ്കിടുന്ന കേരളത്തിന്റെ കരയിൽ ശക്തമായ വേനലിൽ കടലിൽ ഉച്ചമർദ്ദമേഖലയും കരയിൽ നിമ്നമർദ്ദമേഖലയും രൂപംകൊള്ളും. ഇത് മേടമാസ ത്തോടെ അതിന്റെ ഉച്ഛസ്ഥായിയിലെത്തും. അതിനാൽ ചെറിയൊരു താപവ്യതിയാനംപോലും മഴയ്ക്ക് കാരണമാകും. മേടം ഒന്നിനുശേഷം 29 പ്രതീക്ഷിക്കാം.
അശ്വതിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മക്കളും ഭരണിയി ലിട്ട മാങ്ങയും കേടാകില്ല:
അശ്വതി ഞാറ്റുവേലയോടെ കേരളത്തിൽ വേനൽമഴ ശക്തമാകും. അതുകൊണ്ട് വിത്തു വിതയ്ക്കുമ്പോൾ മഴയില്ലെങ്കിലും ധൈര്യമായി വിതച്ചിടാം.
മേടം ചതിച്ചാൽ മോടൻ ചതിച്ചു;
കരനെല്ലായ മോടൻകൃഷി മേടമാ സത്തിലെ മഴയെ ആശ്രയിച്ചാണിരിക്കുന്നത്. മേടമാസത്തിൽ നല്ല മഴ ലഭിച്ചില്ലെങ്കിൽ മോടൻ കൃഷി പിഴയ്ക്കും.
കള നിന്ന് കണ്ടത്തിൽ വിള കാണില്ല.
കളകൾ ധാരാളമായി വളർന്നു പന്തലിച്ചാൽ അവിടെ വിളവ് കുറയാൻ സാധ്യതയേറെയാണ്
വിതച്ച് പണിതീർക്കുക, നട്ട് നെല്ലുണ്ടാക്കുക.
നെൽകൃഷി വിതയാണെങ്കിൽ പണി എളുപ്പമാണ്. പക്ഷേ, വിളവ് കുറയും. നടീലാണെങ്കിൽ പണി കൂടും. കൂടുതൽ പരിചരണം വേണ്ടിവരും. ആയതിനാൽ നല്ല വിളവ് ലഭിക്കാൻ സാധ്യതയുണ്ട്.
ചേന ചുട്ട് നടണം, ചാമ കരിച്ച് നടണം:
ചേന ചെറുതായൊന്ന് പുകക്കൊള്ളിക്കുന്നത് മുളവരാത്ത ചേന മുളയ്ക്കാൻ കാരണമാകും. ചാമ വളരെ ചെറിയ ധാന്യമുള്ള പുല്ലുവർഗ്ഗത്തിൽപ്പെട്ട ചെടിയാണ് ആയതിനാൽ വളരെ ശക്തമായ കളകളെ അതിജീവിച്ച് വളരാൻ വിഷ മമാകും. ചാമക്കണ്ടം പൂട്ടി ഉഴവാക്കുന്നതിന് മുമ്പായി ഒന്നു തീ കത്തി ച്ചാൽ പുല്ലുകളുടെയും മറ്റും വിത്തുകൾ നശിച്ചുപോകും. ഇത് ചാമയുടെ വളർച്ചയ്ക്ക് സഹായകമാകും.
വിത്ത് ഗുണം പത്തു ഗുണം:
കൃഷിയുടെ വിജയത്തിന്റെ ഒരു പ്രധാന ഘടകം വിത്താണ്. ഓരോ പ്രദേശത്തിന്റെയും കാലത്തിന് അനുയോജ്യമായ വിത്തുകളാണ് കൃഷിയിറക്കുന്നതെങ്കിൽ കൃഷി വിജയിക്കാൻ സാധ്യത കൂടുതലാണ്.
വിഷു കണ്ട് രാവിലെ വിത്തിറക്കണം:
വിഷുക്കണി കണ്ടതിനു ശേഷം കൃഷിപ്പണി തുടങ്ങാം.
കാർത്തികകാല്, കാൽഅടി അകലം കരിമ്പട പുതപ്പ്, കാഞ്ഞിരത്തോല്
ഇഞ്ചി കൃഷി മേല്പറഞ്ഞ തരത്തിൽ കാർത്തിക ഞാറ്റു വേലയുടെ ആദ്യപാദത്തിൽ ചെയ്യുക. തറ കിളച്ചൊരുക്കി അതിൽ കാൽഅടി അകലത്തിൽ കൈകൊണ്ട് കുഴിമാന്തി, കുഴിയിൽ ചാണകപ്പൊടിയിട്ട് അതിൽ വിത്തിട്ട് കൈകൊണ്ട് മണ്ണിട്ടു മൂടിയശേഷം തറയ്ക്കുമുകളിൽ കാഞ്ഞിരത്തിന്റെ തോല് പുതയായിട്ടാൽ ഇഞ്ചി വിളയും.
കാർത്തികയിൽ കാശോളം വെച്ചാൽ മതി:
കാർത്തിക ഞാറ്റുവേലയിൽ ഇഞ്ചി നടുന്നപക്ഷം വിത്ത് ചെറുതായാലും വിളവിന് കുഴപ്പം വരില്ല.
കാർത്തികയിൽ വഴുതന നട്ട് കയിൽ കൊണ്ട് നനയ്ക്കുക.
കാർത്തിക ഞാറ്റുവേലയിലാണ് വഴുതന തൈകൾ പാകി മുളപ്പിച്ചത് പറിച്ചു നടാൻ പറ്റിയ സമയം. ഈ സമയം ജലത്തിന് ക്ഷാമമുള്ള സമയമാണ്. ആയതിനാൽ ചെറുതായെങ്കിലും നനവ് കൊടുത്ത് ചെടിയെ സംരക്ഷിച്ചാൽ പിന്നെ ഇടമഴ പെയ്യുന്നതോടെ തഴച്ചു വളർന്നുകൊള്ളും.
ഇഞ്ചി പ്ലാവിൻ ചുവട്ടിലും മഞ്ഞൾ മാവിൻ ചുവട്ടിലും:
വളരെ കുറഞ്ഞ സൂര്യപ്രകാശം മാത്രം ആവശ്യമുള്ള വിളകളാണ് ഇഞ്ചിയും മഞ്ഞളും. ഇവ രണ്ടും മറ്റു വൃക്ഷങ്ങളുടെ തണലുകളിൽ വളർത്തി യാലും നന്നായി വളരും. മാവിന്റെ ഇലയ്ക്ക് ക്ഷാരഗുണം കൂടുതലാണ ന്നതിനാൽ ക്ഷാരഗുണം കൂടുതൽ ആവശ്യമുള്ള മഞ്ഞൾ മാവിൻചുവട്ടിൽ നട്ടാൽ നന്നായിരിക്കും.
പറിച്ചുനട്ടാൽ കരുത്തു കൂടും:
നെല്ല് വിതയ്ക്കുന്നതിനെക്കാൾ വിളവുകൂടുക ഞാറിട്ട് പറിച്ചുനടുമ്പോഴാണ്.
മാവുള്ള പറമ്പിൽ നെല്ല്, പ്ലാവുള്ള പറമ്പിൽ ഇഞ്ചി:
മാവിന്റെ ഇല നെല്ലിനും പ്ലാവിന്റെ ഇല ഇഞ്ചിക്കും ഉത്തമവളമാണ്.
മണ്ണിലെ പുളിക്ക് മാവിലവളം:
മണ്ണിലെ അമ്ലത്വം കുറയ്ക്കാൻ മാവില വളമായി പ്രയോഗിക്കുന്നത് നല്ലതാണ്. “പ്ലാവിന്റെ കീഴിലുള്ള കണ്ടം കൊടുത്ത് മാവിന്റെ കീഴിലുള്ള കണ്ടം വാങ്ങണം.
വടക്കിനി ഇഞ്ചിക്കാകാം:
സൂര്യപ്രകാശം കുറവുവേണ്ട സസ്യമാണ് ഇഞ്ചി. കേരളത്തിൽ തെക്കുപടിഞ്ഞാറൻ വെയിൽ ശക്തമാണ്. അതും കുറഞ്ഞ വടക്കുഭാഗം ഇഞ്ചികൃഷിക്ക് നല്ലതാണ്.
ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും:
നെല്ലിന് ചാരം വളമായി ധാരാളം പ്രയോഗിച്ചാൽ നെല്ലിന്റെ അളവ് കൂടും, ചാണകമാണ് കൂടുതൽ പ്രയോഗിച്ചതെങ്കിൽ വൈക്കോൽ കൂടും.
ചാരമേറിയാൽ കേടു കുറയും, ഓരേറിയാൽ നെല്ലു കെടും:
ചാരം ധാരാളം ഇട്ടാൽ നെല്ലിന് പ്രതിരോധം കൂടും. ഓരുവെള്ളം കേറിയാൽ (ഉപ്പുവെള്ളം) നെല്ലിന് ദോഷം വരും.
മേടത്തിൽ പുലയൻ ആനയുടെ വില ചോദിക്കും:
താഴ്ന്ന ചേറുള്ള പുഞ്ചക്കോളിലെ കൊയ്ത്തുകാലമാണ് മേടമാസം. ഇരുപ്പുനിലങ്ങളെ അപേക്ഷിച്ചു കോളു കിട്ടുന്ന പുഞ്ചക്കോളിലെ കൊയ്ത്തുകഴി ഞാൽ നല്ല വിളവ് ലഭിക്കും. വരുമാനം കൂടും.
മുഖത്തെ വിയർപ്പ് മണ്ണിലെത്തണം:
കുമ്പിട്ടുനിന്ന് മണ്ണിനെ തൊട്ട് പണിയുമ്പോഴാണ് കൃഷിപ്പണി യാഥാർത്ഥ്യമാവുന്നത്.
Share your comments