<
  1. Organic Farming

മേയ് മാസത്തിൽ നല്ലയിനം വിത്തുതേങ്ങയക്കായി കേരളത്തിലെ മികച്ച നഴ്‌സറികൾ

ഇടവപ്പാതിക്കു മുമ്പ് ആവശ്യത്തിനു മഴ ലഭിച്ചാലുടൻ മെയ് മാസം അവസാനത്തോടെ ഏതെങ്കിലും പച്ചില വളച്ചെടികളുടെ വിത്തുകൾ തെങ്ങിൻ തോപ്പിൽ വിതയ്ക്കാവുന്നതാണ്. രണ്ടു പ്രാവശ്യം നിലം ഉഴുതു മറിച്ചതിനു ശേഷം വേണം വിത്തുകൾ വിതയ്ക്കുവാൻ. ചണമ്പ്, ഡയിഞ്ച, പയർ, കൊഴിഞ്ഞിൽ, തുടങ്ങിയവ ഇതിന് ഉത്തമമാണ്. ഏക വിളയായി തെങ്ങു കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ താഴെപ്പറയുന്ന പച്ചില വളച്ചെടികളുടെ വിത്ത് നിർദ്ദിഷ്ട അളവിൽ വിതയ്ക്കാം.

Arun T
തെങ്ങ്
തെങ്ങ്

മേയ് മാസത്തിൽ നല്ലയിനം വിത്തുതേങ്ങയക്കായി കേരളത്തിലെ മികച്ച നഴ്‌സറികൾ

Get coconut seedlings from the best nurseries in kerala

വേനൽക്കാല ഉഴവ്

ഉത്പാദനം വർധിപ്പിക്കാനും ഉയർന്ന ഉത്പാദന നിരക്ക് നിലനിർത്താനും തെങ്ങിൻ തോട്ടങ്ങളിൽ വേനൽ മഴ ലഭിക്കുന്നതിനനുസരിച്ച് ഇടയിളക്കൽ നടത്താം.

പച്ചില വളച്ചെടി വിത്തുകളുടെ വിത

ഇടവപ്പാതിക്കു മുമ്പ് ആവശ്യത്തിനു മഴ ലഭിച്ചാലുടൻ മെയ് മാസം അവസാനത്തോടെ ഏതെങ്കിലും പച്ചില വളച്ചെടികളുടെ വിത്തുകൾ തെങ്ങിൻ തോപ്പിൽ വിതയ്ക്കാവുന്നതാണ്. രണ്ടു പ്രാവശ്യം നിലം ഉഴുതു മറിച്ചതിനു ശേഷം വേണം വിത്തുകൾ വിതയ്ക്കുവാൻ. ചണമ്പ്, ഡയിഞ്ച, പയർ, കൊഴിഞ്ഞിൽ, തുടങ്ങിയവ ഇതിന് ഉത്തമമാണ്. ഏക വിളയായി തെങ്ങു കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ താഴെപ്പറയുന്ന പച്ചില വളച്ചെടികളുടെ വിത്ത് നിർദ്ദിഷ്ട അളവിൽ വിതയ്ക്കാം.

ചണമ്പ് - ഒരു ഹെക്ടറിൽ 20 കിലോഗ്രാം

ഡയിഞ്ചി - ഒരു ഹെക്ടറിൽ 30 കിലോഗ്രാം

പയർ - ഒരു ഹെക്ടറിൽ 25 കിലോഗ്രാം

കൊഴിഞ്ഞിൽ - ഒരു ഹെക്ടറിൽ 15 കിലോഗ്രാം

തോട്ടത്തിൽ ഇടവിള കൃഷികൾ ഉണ്ടെങ്കിൽ പച്ചില വളച്ചെടി വിത്തുകൾ വിതയ്ക്കേണ്ടത് തെങ്ങിൻ തടങ്ങളിലാണ്. തെങ്ങിന്റെ ചുവട്ടിൽ 1.8 മീറ്റർ ചുറ്റളവിൽ വേണം ഇവ വിതയ്ക്കുവാൻ. പയറും ഡയിഞ്ചയും തടം ഒന്നിൽ 100 ഗ്രാം വീതം വിതയ്ക്കാം. മറ്റുള്ളവ 75 ഗ്രാം വീതവും.

നഴ്സറി പരിപാലനം

മഴ തുടങ്ങി അന്തരീക്ഷത്തിലെ ചൂട് കുറയുന്നതു വരെ നഴ്സറികളിൽ ജലസേചനം തുടരണം. മഴ ലഭിക്കാത്ത പക്ഷം, തൈതെങ്ങുകളുടെ ഓലകളുടെ അടിയിൽ പിരിയൻ വെള്ളീച്ചയുടെ ആക്രമണം തടയുന്നതിന് വെള്ളം ശക്തിയായി പേ ചെയ്തു കൊടുക്കണം. ആവശ്യമായി വരുന്ന പക്ഷം നഴ്സറികളിൽ കളയെടുക്കലും നടത്തണം. അടുത്ത വർഷത്തെ വിത്തു തേങ്ങകൾ പാകുന്നതിനു നഴ്സറി താരണകൾ തയാറാക്കുന്നതിലേയ്ക്ക് മണ്ണാരുക്കലും നടത്തണം

മാതൃകാ പദ്ധതി

സിപിസിആര്‍ഐയും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി 12 ജില്ലകളില്‍ വികേന്ദ്രീകൃത കേര നഴ്‌സറികള്‍ ആരംഭിച്ചിട്ടുള്ളത് ഈ രംഗത്തെ മികച്ച മാതൃകയാണ്. സ്ഥാപനങ്ങള്‍ ഇവയാണ്.

കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ പരപ്പ ബ്ലോക്ക് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് -ഫോണ്‍-9447474464, നീലേശ്വരം നാളികേര ഉത്പ്പാദന സംഘം- ഫോണ്‍- 9447711648,സൗപര്‍ണ്ണിക നാളികേര ഉത്പാദന സംഘം,ബേരിപടവ്,ബള്ളൂര്‍,ബായാര്‍-ഫോണ്‍- 9480055943 എന്നിവയാണ് നഴ്‌സറികള്‍

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ കല്‍പവൃക്ഷ കോക്കനട്ട് ഫെഡറേഷന്‍,ആറളം നോര്‍ത്ത്,കീഴ്പള്ളി -ഫോണ്‍- 9747272140 / 9447872940, നവജ്യോതി ഇന്‍ഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,ചെമ്പേരി-ഫോണ്‍-9447458674, വെര്‍ജിന്‍ വാലി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍, കേളകം,അടയ്ക്കാത്തോട് -ഫോണ്‍- 9495314874 എന്നിവയാണ് നഴ്‌സറികള്‍

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍,എരഞ്ഞിക്കല്‍-ഫോണ്‍-9744467135, കുന്ദമംഗലം ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്,പിലാശ്ശേരി- ഫോണ്‍- 9446354662, ചങ്ങരോത്ത് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, പാലേരി ടൗണ്‍-ഫോണ്‍- 9961487913 / 9495411805 എന്നിവയാണ് നഴ്‌സറികള്‍

മലപ്പുറം

മലപ്പുറം ജില്ലയില്‍ പുറത്തൂര്‍ കേരകര്‍ഷക ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,മുട്ടന്നൂര്‍,പുറത്തൂര്‍- ഫോണ്‍-9747051504/9605809945/0494-2563366, കേര സുരക്ഷ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി , മാറഞ്ചേരി-ഫോണ്‍- 9995118821/ 9846454779, വെട്ടം നോര്‍ത്ത് കേര കര്‍ഷക ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,പരിയാപുരം, വാക്കാട്, തിരൂര്‍-ഫോണ്‍-9072259775/9495511838 എന്നിവയാണ് നഴ്‌സറികള്‍

പാലക്കാട്

പാലക്കാട് ജില്ലയില്‍ സി.പി.ചള്ള നാളികേര ഉത്പാദക സംഘം, നട്ടുകാല്‍, ചിറ്റൂര്‍ -ഫോണ്‍- 9388410814, പാലക്കാട് ബ്ലോക്ക് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,ഏഴക്കാട്,മുണ്ടൂര്‍, മല്ലീശ്വര ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,സമ്പാര്‍ക്കോട്,അഗളി- ഫോണ്‍- 9020654219/ 7012745582 എന്നിവയാണ് നഴ്‌സറികള്‍

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, ഇല്ലന്തുരുത്തി, ഒല്ലൂര്‍-ഫോണ്‍- 8848543385, അര്‍ത്താട്ട് കുന്ദംകുളം ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,ഉള്ളിശ്ശേരി- ഫോണ്‍- 8593839677/9847699006 എന്നിവയാണ് നഴ്‌സറികള്‍

എറണാകുളം

എറണാകുളം ജില്ലയില്‍ മൂക്കന്നൂര്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,മൂക്കന്നൂര്‍-ഫോണ്‍-9745813439, വടേല്‍ നാളീകേര ഉത്പാദക സംഘം,നായരമ്പലം - ഫോണ്‍- 9446044383/ 9656464383 എന്നിവയാണ് നഴ്‌സറികള്‍

കോട്ടയം

കോട്ടയം ജില്ലയില്‍ കൈരളി നാളികേര ഉത്പാദക സംഘം,പെരുമ്പനച്ചി,ചങ്ങനാശ്ശേരി- ഫോണ്‍ -9495664580, കേരഗ്രാമം അപെക്‌സ് ബോഡി,തിരുവാര്‍പ്പ്് -ഫോണ്‍- 9349338916, കല്ലറ നാളികേര ഉത്പാദക സംഘം,കല്ലറ സൗത്ത്-ഫോണ്‍- 9446378893 എന്നിവയാണ് നഴ്‌സറികള്‍

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ കേരശ്രീ നാളികേര ഉത്പാദക സംഘം,തെക്കേക്കര,പല്ലാരിമംഗലം-ഫോണ്‍- 9539851155, ഭരണിക്കാവ് പഞ്ചായത്ത് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,കോയിക്കല്‍ കട്ടച്ചിറ,ഭരണിക്കാവ്-ഫോണ്‍- 9495018884 എന്നിവയാണ് നഴ്‌സറികള്‍

കൊല്ലം
കൊല്ലം ജില്ലയില്‍ ഓച്ചിറ ഫാര്‍മേഴ്‌സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍,നീലിക്കുളം,വാര്‍ഡ്-12,കുലശേഖരം,ഓച്ചിറ ,ഫോണ്‍- 9037533554, കല്ലട ഫെഡറേഷന്‍ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,പടിഞ്ഞാറേ കല്ലട,കടപ്പനാത്ത്,പെരുവിളക്കര -ഫോണ്‍- 9544656589, ഹരിതലക്ഷ്മി കര്‍ഷക സംഘം,പുളിയത്ത് മുക്ക് ,വടക്കേവിള-ഫോണ്‍- 9447111934, പെരിനാട് പഞ്ചായത്ത് നാളികേര കര്‍ഷക സൊസൈറ്റി ,വെളിമണ്‍ വെസ്റ്റ് - ഫോണ്‍- 9746416602 എന്നിവയാണ് നഴ്‌സറികള്‍

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ വലിയറ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി ,വെള്ളനാട് -ഫോണ്‍- 9447111934, പീപ്പിള്‍സ് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,കാഞ്ഞിരങ്കുളം,കാരിച്ചാല്‍ കഴിവൂര്‍-ഫോണ്‍- 9497163838 എന്നിവയാണ് നഴ്‌സറികള്‍

കടപ്പാട്- നാളീകേര വികസന ബോര്‍ഡ് 

English Summary: for Coconut farming get best seedlings from these nurseries

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds