പച്ചക്കറിയിനങ്ങളിൽ ഏറ്റവും സ്വാദേറിയ ഇനങ്ങളിലൊന്നാണ് പയർ (yard long bean). കേരളത്തിൽ കൃഷി ചെയ്ത് വരുന്ന പ്രധാനപ്പെട്ട ഇനങ്ങളാണ് പതിനെട്ടുമണിയൻ പയർ, വള്ളിപ്പയർ,കുരുത്തോലപ്പയർ, കഞ്ഞിക്കുഴിപ്പയർ, കനകമണി,ഭാഗ്യലക്ഷ്മി, ശാരിക, വരുൺ, ലോല, കൈരളി, കെ.എം.വി.-1, വൈജയന്തി തുടങ്ങിയവ.
The snake bean is also known by the names of the yardlong bean, bodi, pea bean, and Chinese long bean. The average time from seed to harvest is 60 - 80 days which is about 2 weeks after bloom.
Although the name for these beans is yardlong beans, if a bean ever reaches a yard long it will have lost its dense crispness and will be over-mature and tough. The pods are best picked when less than 18 inches (50 cm) long and thinner than a pencil.
സൂര്യപ്രകാശം ധാരാളം കിട്ടുന്ന സ്ഥലത്ത് സൗകര്യപ്രദമായ നീളത്തിലും വീതിയിലും തടങ്ങളെടുത്ത് തടങ്ങളിൽ കാലിവളം, എല്ലുപൊടി (Bone meal), വേപ്പിൻപിണ്ണാക്ക് (Neem cake) മുതലായ ജൈവവളങ്ങൾ മണ്ണുമായി കൂട്ടിച്ചേർക്കണം. വിത്തിടുന്നതിന് മുമ്പ് വിത്തിൽ റൈസോബിയം കൾച്ചർ പുരട്ടുന്നത് മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനും കൂടുതൽ വിളവു തരുന്നതിനും സഹായകരമാണ്.
കുരുത്തോല പയറിനങ്ങൾക്ക് ഒരു സെന്റിലേക്ക് 20 ഗ്രാം വിത്ത് മതിയാകും. എന്നാൽ കുറ്റിപ്പയർ ഇനങ്ങൾക്ക് ഒരു സെന്റിലേക്ക് 100 ഗ്രാം വിത്ത് വേണ്ടിവരും. അമ്ലസ്വഭാവമുള്ള മണ്ണിൽ കുമ്മായം കൂട്ടിചേർക്കണം. വേനൽ കാലത്ത് നിലം ഒരുക്കിയ ശേഷം 25 സെ.മി അകലത്തിൽ ചാലുകളെടുത്ത് 30 സെ.മി വീതിയും 15 സെ.മീ ആഴവുമുളള കുഴികളിൽ ജൈവ വളങ്ങളിട്ട് 2 വിത്ത് ഒരു കുഴിയിൽ എന്ന കണക്കിൽ വിത്തിടണം.
കനകമണി: 30 X 20 സെ.മീ അകലത്തിൽ വിത്തിടാം. അധികം പടരാത്ത ഇനം പന്തൽ ആവശ്യമില്ല. ഒടിപ്പയറായും മണിയായും ഉപയോഗിക്കാം.
വൈജയന്തി: 2X2 മീ അകലത്തിൽ വിത്തിടണം. ചുവന്ന നിറം. 50 സെ.മീ നീളം
ലോല : 2 x 2 മീ അകലത്തിൽ വിത്തിടണം. ഇളംപച്ചനിറം. 53 സെ.മീ നീളം
കെ.എം.വി 1 : 1 x 1 മീ അകലത്തിൽ വിത്തിടാം. ഇളം പച്ച നിറം. അറ്റത്ത് ബ്രൗൺ നിറം. 38 സെ.മീ നീളം
ശാരിക : 2 x 2 മീ അകലത്തിൽ വിത്തു നടാം. ഇളം വെള്ള നിറം. അറ്റത്ത് പർപ്പിൾ നിറം. 49 സെ.മീ നീളം.
കൈരളി: 45 X 20 സെ.മീ, വയലറ്റു നിറം, 22സെ.മീ നീളം അധികം പടരുകയില്ല.
വരുൺ : 45 X 20 സെ.മീ, വയലറ്റു നിറം 27 സെ.മീ നീളമുള്ള കായ്കൾ
മുഞ്ഞ ( പയർ പേൻ )
പയറിന്റെ ഒരു പ്രധാന ശത്രുവാണ് മുഞ്ഞ അഥവാ പയർ പേൻ . പയറുചെടിയുടെ ഏതു പ്രായത്തിലും മുഞ്ഞയുടെ ആക്രമണം ഉണ്ടാകാം. ചെടിയുടെ ഇല, തണ്ട്, പൂവ്, കായ എന്നീ ഭാഗങ്ങളിലിരുന്ന് ഇവ നീരൂറ്റി കുടിക്കും. തൽഫലമായി ഇലകൾ ചുരുളുകയും കൊഴിയുകയും ചെടിയുടെ വളർച്ച മുരടിച്ച് ഉണങ്ങി പോവുകയും ചെയ്യുന്നു.
മുഞ്ഞയോടൊപ്പം ഉറുമ്പുകളെയും കാണാം. ഉറുമ്പുകളാണ് ഇവയെ ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപിപ്പിക്കുന്നത്. മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആദ്യം ഉറുമ്പുകളെ നിയന്ത്രിക്കണം. അതിനായി ഒരു പപ്പായ തണ്ടിൽ മീൻ കഷണമോ, ഇറച്ചി കഷണമോ വച്ച് കെണി വച്ച് അതിലേക്ക് വരുന്ന ഉറുമ്പുകളെ കപ്പത്തണ്ടോടെ എടുത്തു മാറ്റി കത്തിച്ച് നശിപ്പിക്കാം. 2-3 തവണ ഉറുമ്പുകളെ ഇങ്ങനെ നശിപ്പിക്കണം.
മുഞ്ഞയെ നിയന്ത്രിക്കാൻ (To control Aphids)
- ആക്രമണം രൂക്ഷമായ തണ്ടുകൾ മുറിച്ച് കത്തിച്ച് നശിപ്പിക്കുക.
- 5 മി.ലി വേപ്പെണ്ണ എമർഷൻ 1 ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിലൊരിക്കൽ തളിക്കാം.
- പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ വെണ്ണീറ് കലക്കി തളിക്കുക.
- 1 ലിറ്റർ വെള്ളത്തിൽ 5 ഗ്രാം ബാർ സോപ്പ് കലക്കിയ മിശ്രിതത്തിൽ 1 ലിറ്റർ പുളിച്ച മോര് കൂടി ചേർത്ത് തളിക്കുക..
- ഒരു പിടി വേപ്പില 1.5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്ററാക്കി , തണുപ്പിച്ച ശേഷം തളിക്കുക.
മുഞ്ഞയെ പ്രതിരോധിക്കാൻ പയറിന് ചുറ്റും ചോളം നടുക. - മുഞ്ഞയുടെ എതിർ പ്രാണികളായ സിർഫിഡ് ഫ്ളൈകളെ ആകർഷിക്കാനായി ചീര നടുക.
- വെർട്ടിസീലിയം ലെക്കാനി 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി 5 ഗ്രാം ബാർ സോപ്പും 5 ഗ്രാം ശർക്കരയും ചേർത്ത് 10 ദിവസത്തെ ഇടവേളകളിൽ തളിക്കുക.
- ആക്രമണം രൂക്ഷമാണെങ്കിൽ രാസ കീടനാശിനിയായ ഇമിഡാക്ലോപ്രിഡ് 1.5 മി.ലി/3 ലിറ്റർ ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
- മീൻ കഴുകുന്ന വെള്ളം ചെടിച്ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
- ഫിഷ് അമിനോ ആസിഡ് 3-5 മിലി 1 ലിറ്റർ വെള്ളത്തിൽ കലക്കി 10-15 ദിവസത്തെ ഇടവേളകളിൽ ചെടികളിൽ തളിച്ച് കൊടുത്താൽ വിളവ് വർദ്ദിക്കുന്നതാണ്.
Share your comments