നിത്യ യൗവ്വനം നിലനിർത്തുവാൻ നെല്ലിക്കയ്ക്ക് അപാരമായ കഴിവുണ്ടന്നാണ് ആയുർവ്വേദാചാര്യനായിരുന്ന ച്യവന മഹർഷി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ച്യവനപ്രാശത്തിലെ മുഖ്യ ചേരുവ നെല്ലിക്കയായത്. യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ഇലപൊഴിയുന്ന മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയപ്പെടുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്നുമാണ് പേര്. നെല്ലി വന വൃക്ഷമാണെങ്കിലും തെങ്ങിൻ തോപ്പുകളിൽ നല്ല പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ നട്ടു വളർത്താവുന്നതാണ്. വരണ്ട കാലാവസ്ഥയിൽ നെല്ലിക്ക ഉൽപാദനം കൂടും. ആയുർവേദ ഔഷധങ്ങൾ നിർമ്മിക്കാൻ ഏറ്റവും കൂടുതൽ വേണ്ട അസംസ്കൃത വസ്തുവും കൂടിയാണ് നെല്ലിക്ക. ഇവ പച്ചയായും, പൾപ്പുണങ്ങിയും ഉപയോഗിച്ചു വരുന്നു. ഇന്ന് ധാരാളം ബ്രിഡ് ഇനങ്ങൾ ഉള്ളതിനാൽ വലിയ ഉയരം വയ്ക്കാതെ പടർന്നു വളരുന്ന തൈകൾ വച്ചു പിടിപ്പിക്കാൻ കഴിയും.
നെല്ലിക്ക തരുന്ന ബഡ് തൈകൾ
നല്ല വലിപ്പമുള്ള നെല്ലിക്ക തരുന്ന ബഡ് തൈകൾ സാമാന്യം പ്രകാശം തരുന്ന തെങ്ങിൻ തോപ്പിൽ അവിടവിടെ നടാം. 4-5 വർഷം മുതൽ അധിക വരുമാനം തരും. നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ) മൂന്നു വർഷം കൊണ്ട് കായ്ക്കും. ബി.എസ്. ആർ 1, ബി.എസ്. ആർ 2, അമൃത, എൻ.അർ 7 എന്നിവയാണ് മികച്ച ഹൈബ്രിഡ് ഇനങ്ങൾ. പണ്ട് കിണറുകളുടെ അടിയിൽ നെല്ലി പലക നിരത്തുന്നത് കുടിവെള്ളത്തിൽ ഔഷധമൂല്യവും രുചിയും കൂട്ടുമായിരുന്നു.
വാത കഫ ദോഷത്തിനും പിത്ത ശമനത്തിനും നെല്ലിക്കയും ഇതു ചേർന്ന ഔഷധകൂട്ടുകളും ഏറെ ഫലം തരും. പ്രമേഹം, കുഷ്ഠം, രക്തശുദ്ധി, രക്തപിത്തം, മുടി കൊഴിച്ചിൽ എന്നിവയുടെ ശമനം, കാഴ്ചശക്തി വർദ്ധിപ്പിക്കൽ എല്ലാം നെല്ലിക്കക്ക് കഴിയും. നല്ല ദഹന ശക്തിയുണ്ടാക്കുവാനും, രുചി കൂട്ടുവാനും കഴിയും. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന ചൊല്ല് നെല്ലിക്കയെ സംബന്ധിച്ച് അന്വർത്ഥമാണ്. ഇന്ന് അട്ടപ്പാടി, പാലക്കാട് മേഖലയിലും, തമിഴ്നാട്ടിലും ശാസ്ത്രീയമായി വച്ചു പിടിപ്പിച്ച നെല്ലി തോട്ടങ്ങൾ ധാരാളമുണ്ട്.
നിത്യയൗവനം തരുമെന്ന് ആചാര്യന്മാർ
നെല്ലിക്ക ലൈംഗിക ശേഷി കൂട്ടും. ത്രിഫലയിലംഗമായ നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത്. നിത്യയൗവനം തരുമെന്ന് ആചാര്യന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് നെല്ലിക്ക ദിവസവും ജൂസ് ആക്കി ഉപയോഗിച്ചാൽ പ്രമേഹം കുട്ടുന്ന ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാം.
ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ജൂസ് ഉപയോഗിച്ചാൽ രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ ജീവകം സി, കണ്ണിന് ആവശ്യമായ ജീവകം എ, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ സുലഭമായി ശരീരത്തിനു ലഭിക്കും. നെല്ലിക്ക ഭക്ഷണത്തിൽ ചേർത്തും ഔഷധമായും ഉപയോഗിച്ചാൽ കാൻസറിനെവരെ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റ് ശരീരത്തിനു ലഭിക്കും. 100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു.
നെല്ലിക്കയിലെ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു
റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോ ഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 36 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പി നോൾ, ബർസെറ്റിൻ തുടങ്ങിയവയാ മറ്റ് രാസഘടകങ്ങൾ മാനസിക പിരിമുറുക്കം പോലുള്ള അസ്വസ്ഥതകൾ മാറും.
മുടി കറുത്ത് തഴച്ചു വളരുവാൻ നെല്ലിക്ക കരിംജീരകം, തുടങ്ങിയവ ചേർത്ത് വെളിച്ചെണ്ണ കാച്ചി നന്നായി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 2 മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ മതി. നെല്ലിക്ക നീര് ചെറുതേൻ ചേർത്ത് ഉപയോഗിക്കുന്നത് ത്വക് രോഗങ്ങൾ തടയും.
നെല്ലിക്ക ചേർന്നുള്ള ത്രിഫല ചൂർണ്ണം തേൻ ചേർത്ത് സ്ഥിരമായി ഉപയോഗിച്ചാൽ കണ്ണിനു കാഴ്ച കൂടുകയും, മലശോധന സുഗമമാക്കുകയും ഉദര രോഗങ്ങൾ തടയുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ :
നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഇങ്ങനെ ഉപയോഗിച്ചാൽ പ്രമേഹം മാറും
ജൈവകൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments