
മേല്‍കടയ്ക്കാവൂര്‍ ക്ഷീരസംഘം സംരംഭമായ 'മില്‍കോ' യില്‍നിന്ന് പുതിയൊരു ഉത്പന്നംകൂടി വിപണിയിലേക്ക്. ജൈവ ചാണക കിറ്റ് ഗവ്യാമൃതം വിപണിയിലിറക്കിയിരിക്കുകയാണ് 'മില്‍കോ'.
തങ്ങളുടെ സഹകാരികളായ ക്ഷീരകര്‍ഷകരില്‍നിന്നും ചാണകം സംഭരിച്ച് മാലിന്യം നീക്കംചെയ്ത് ഗുണമേന്മ നഷ്ടപ്പെടാതെ പായ്ക്കറ്റുകളിലാക്കി വില്‍പ്പനയ്ക്കായി തയാറാക്കുകയാണ് ചെയ്തത്. ഒരു കിലോ പായ്ക്കറ്റു മുതൽ ഇത് ലഭ്യമാണ്.
ചാണകം ക്ഷീരകര്‍ഷകന് ഒരു ബാധ്യതയായി മാറുന്നത് ഒഴിവാക്കി അതില്‍നിന്ന് ഒരു വരുമാനമാര്‍ഗവും ജൈവകൃഷിരീതികളിലൂടെ സ്വയം ഉത്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗത്തിന് അനുഗ്രഹമാകുമെന്ന് മില്‍കോ സെക്രട്ടറി പറഞ്ഞു.
Share your comments