മഴക്കാലമായി. 'മണ്ണുത്തി'യുടെ പേരും പറഞ്ഞ് തൈകൾ നൽകുന്ന വ്യാജന്മാരും സജീവമായി.
ഇത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്നവയൊന്നും കേരള കാർഷിക സർവ്വകലാശാലയുടെ ഉല്പന്നങ്ങളല്ല.കാരണം മണ്ണുത്തിയിൽ ധാരാളം സ്വകാര്യ നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്.
കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം തൃശൂർ ജില്ലയിലെ മണ്ണുത്തിക്കടുത്ത് വെള്ളാനിക്കര തന്നെയാണ്.പക്ഷെ സർവ്വകലാശാല ആരേയും തൈകൾ വിൽക്കാൻ ഏർപ്പാടാക്കിയിട്ടില്ല.
സർവ്വകലാശാലയുടെ മണ്ണുത്തി ATIC,വെള്ളാനിക്കര മെയിൻ ക്യാംപസിലെ സെയിൽസ് കൗണ്ടർ, വെറ്ററിനറി ക്യാമ്പസിലെ സെൻട്രൽ നഴ്സറി എന്നിവങ്ങളിൽ നിന്നും സർവ്വകലാശാല ഉല്പന്നങ്ങൾ പൊതുജങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണി വരെ നേരിട്ട് വന്ന്വാങ്ങാവുന്നതാണ്.University products from the University's Mannuthi ATIC, Sales Counter at Vellanikkara Main Campus and Central Nursery at the Veterinary Campus are available to the public on weekdays from 10 am to 4 pm.
You can buy it.
കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും കൃഷി വകുപ്പ് സെയിൽസ് കൗണ്ടറുകളിൽ നിന്നും നേരിട്ട് പോയി വാങ്ങാം.എന്നാൽ സ്വകാര്യ നഴ്സറികളെ തൈകൾ വ്യാജന്മാരും കേരള കാർഷിക സർവ്വകലാശാല ഏർപ്പാടാക്കിയിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി വഞ്ചിതരാകാതിരിക്കുക.തട്ടിപ്പിനിരയാകാതിരിക്കാൻ മറ്റുള്ളവരിലേക്കും ഈ സന്ദേശം എത്തിക്കുക.തെങ്ങ്, കമുക്, ജാതി തുടങ്ങിയ ദീർഘകാല വിളകളുടെ വ്യാജ തൈകൾ നട്ടു വളർത്തിയാൽ സമയ നഷ്ടവും, ധന നഷ്ടവും ആകും ഭാവിയിലെ ഫലം
സുപ്രധാന ടെലിഫോൺ നമ്പറുകൾ
ATIC മണ്ണുത്തി:
ഫോൺ:0487 237 0540 (10am-5pm)
സർവ്വകലാശാല സെയിൽസ്: കൗണ്ടർ,വെള്ളാനിക്കര:
ഫോൺ0487 237 4332
സെൻട്രൽ നഴ്സറി, മണ്ണുത്തി,
ഫോൺ:0487 237 0726
കൃഷി വിജ്ഞാൻ കേന്ദ്ര, മലപ്പുറം (തവനൂർ)
ഫോൺ:0494 268 6329
കാർഷിക എഞ്ചിനീയറിംഗ് കോളേജ് ,മെയിൻ ഗേറ്റ്,സെയിൽസ് കൗണ്ടർ,തവനൂർ
ഫോൺ:99463 55303
[10am-4pm]
ആനക്കയം കശുമാവ് ഗവേഷണ കേന്ദ്രം, സെയിൽസ് കൗണ്ടർ
ഫോൺ:0483 284 8239
സീഡ് ഫാം,ആനക്കയം
ഫോൺ:0483 284 8126
RARS സെയിൽസ് കൗണ്ടർ, മേലെ പട്ടാമ്പി
ഫോൺ:0466 221 4123
ഗവ:നഴ്സറി, പട്ടാമ്പി
ഫോൺ:0466 2212009
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നിരപ്പേല്‍ നഴ്‌സറിയിലെ മള്‍ട്ടിപ്പിള്‍ വിപ്ലവം
Share your comments