പടവലം പാവൽ, പയർ, വെണ്ട ഇവയൊക്കെ ഏതു കാലാവസ്ഥയിലും വളരുന്നവയാണ്. എന്നാൽ കൃത്യമായ വളപ്രയോഗം കൂടി ഉണ്ടെങ്കിൽ അവ തഴച്ചു വളരും. എന്തൊക്കെ ജൈവ വളങ്ങളാണ് ചേർക്കേണ്ടത് എന്നറിയാമോ?
കൃഷി ചെയ്യേണ്ട രീതി.
ആദ്യമായി പടവലം വളരാനായി കുറച്ച് സ്ഥലം വേണം. വിത്തുകൾ മുളപ്പിച്ചാണ് പടവലം കൃഷി ചെയ്യേണ്ടത്. വിത്ത് നട്ട് വേഗത്തിൽ മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് എടുക്കുക. ഇങ്ങനെ കുതിർത്ത് എടുക്കുന്നത് കൂടുതൽ വിളവിനു സഹായിക്കും.
നേരിട്ട് കൃഷി സ്ഥലത്ത് നടുകയാണെങ്കിൽ രണ്ടാമത് മാറ്റി നടേണ്ട ആവശ്യമില്ല. വിത്തുകൾ തണലത്ത് വച്ച് വേണം മുളപ്പിക്കേണ്ടത്. ഗ്രോ ബാഗുകളിൽ വച്ച് വളർത്തിയ തൈകളാണെങ്കിൽ ബ്ലേഡ് കൊണ്ട് കീറി വേരുകൾ പൊട്ടാത്ത വിധത്തിൽ വേണം മാറ്റിയെടുത്ത് നടേണ്ടത്.
രണ്ടടി വലിപ്പവും ഒരു അടി ആഴവുമുള്ള കുഴികളെടുത്ത് അതിൽ മേൽ മണ്ണും ചാണകവും ജൈവവളവും ചേർത്ത് വേണം കുഴി നിറയ്ക്കാൻ. ഓരോ തടത്തിലും രണ്ടു മൂന്ന് വിത്ത് വീതം നടണം. തടങ്ങൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം.ചെടി വള്ളിവീശാൻ ആരംഭിക്കുമ്പോൾ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകൾ അടുപ്പിച്ചു കുത്തി നിർത്തി താങ്ങുകളോ നൽകണം.
അല്ലാത്ത പക്ഷം, വള്ളികൾ തറയിലേക്ക് പടർന്നു പോകും. അത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നടുന്നതു മുതൽ വളപ്രയോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.വിത്ത് പാകി രണ്ടു മാസമെത്തമ്പോൾ പടവലം വിളവെടുപ്പിനു പാകമാകും. അതുകൊണ്ട് തുടക്കം മുതലേ വളപ്രയോഗത്തിൽ ശ്രദ്ധിക്കണം. പച്ചില, ചകിരിചോർ കമ്പോസ്റ്റ്, തൊണ്ട്, വൈക്കോൽ, എന്നിവ കൂടുതലായി ഇവയ്ക്ക് ചുവട്ടിൽ നിക്ഷേപിക്കാം.
വളപ്രയോഗം.Fertilizer application.
ചകിരിച്ചോർ യഥേഷ്ട്ടം ഉപയോഗിച്ചാൽ ചെടികൾക്ക് വേരോട്ടം കിട്ടുന്നതിനൊപ്പം ഈർപ്പം നിലനിൽക്കാനും സഹായകമാണ് . നല്ല പൊടി രുപത്തിലുള്ള ചകിരി ചോറ് ആണ് വിത്ത് പാകാൻ സഹായകമായിട്ടുള്ളത്. ഇന്ന് കെമിക്കൽ വളങ്ങൾ ആണ് കൂടുതൽ ലഭിക്കുന്നത് പക്ഷെ അതിലും നല്ല ജൈവ വളങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നു നാം ഓർക്കണം.
മണ്ണിരക്കമ്പോസ്റ്റും വളമായി ഇടാം.Vermicompost can also be used as manure.
പൂവിട്ടു തുടങ്ങിയാൽ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടു മൂന്ന് ദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കുക. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയിൽ നൂറു ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് ഇടണം. ദിവസവും ഒരു നേരമെങ്കിലും ചെറുതായി നനയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒന്നിട വിട്ട ദിവസങ്ങളിൽ നനയ്ക്കാൻ ശ്രദ്ധിക്കുക. കായ്കൾ പറിച്ചെടുക്കാൻ വൈകുകയോ കൂടുതൽ മൂക്കുവാനായി നിർത്തുകയോ ചെയ്താൽ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.
വേപ്പെണ്ണ തളിക്കാം.Sprinkle with neem oil.
കീടങ്ങളെ അകറ്റാം ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിക്കാവുന്നതാണ്. കടലാസ് കൊണ്ടോ പോളിത്തീൻ കവർ കൊണ്ടോ കായ്കൾ പൊതിയുക. അങ്ങനെ ചെയ്യുന്നത് വലിയ പടവലങ്ങ കിട്ടാൻ സഹായകമാകും. കീടങ്ങൾ ഏറ്റവും കൂടി ആക്രമിക്കാൻ സാധ്യതയുള്ള വിളയാണ് പടവലം. കാന്താരി മുളക്ഗോമൂത്രത്തിൽ ചേർത്ത് ലായനി തയാറാക്കി അതിൽ വെള്ളം ചേർത്ത് തളിക്കുന്നത് കീടങ്ങളെ നശിപ്പിക്കും.
Share your comments