<
  1. Organic Farming

പൈപ്പ് കമ്പോസ്റ്റ്

മുൻപ് നഗരങ്ങളിൽ മാത്രം നിലനിന്നിരുന്ന ഒരു പ്രശ്നമാണ് ജൈവമാലിന്യ സംസ്കരണം. എന്നാൽ ഇന്ന് ഗ്രാമപ്രദേശങ്ങളും ഈ വെല്ലുവിളി നേരിടുന്നുണ്ട്. പ്രധാനമായും ഫ്ളാറ്റുകളിൽ താമസിക്കുന്നവരും മൂന്നോ നാലോ സെന്റിനകത്ത് വീടുണ്ടാക്കി താമസിക്കുന്നവരും അവരുടെ അടുക്കളയിൽ നിന്നും ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.

Rajendra Kumar
രാജേന്ദ്ര കുമാർ
രാജേന്ദ്ര കുമാർ
ജൈവവളം
ജൈവവളം

മുൻപ് നഗരങ്ങളിൽ മാത്രം  നിലനിന്നിരുന്ന ഒരു പ്രശ്നമാണ് ജൈവമാലിന്യ സംസ്കരണം. എന്നാൽ ഇന്ന് ഗ്രാമപ്രദേശങ്ങളും ഈ വെല്ലുവിളി നേരിടുന്നുണ്ട്. പ്രധാനമായും ഫ്ളാറ്റുകളിൽ താമസിക്കുന്നവരും മൂന്നോ നാലോ സെന്റിനകത്ത് വീടുണ്ടാക്കി താമസിക്കുന്നവരും  അവരുടെ അടുക്കളയിൽ നിന്നും ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ  സംസ്കരിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. അടുക്കള മാലിന്യങ്ങൾ പൊതുവേ പരിസരശുചിത്വം ഇല്ലാതാക്കി ഈച്ചകൾ എലികൾ തുടങ്ങിയ  രോഗവാഹികളായ  ജീവികളെ  വിളിച്ചു വരുത്താൻ കാരണമാകുന്നു. ഈ സാഹചര്യം കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാകുന്നു.

Waste management is a challenge for city dwellers and villagers who reside in small plots.

ഇപ്പോൾ കുറഞ്ഞ ചെലവിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പല മാർഗ്ഗങ്ങളും നിലവിലുണ്ട്. വേസ്റ്റ് ബിൻ, ബയോഗ്യാസ് പ്ലാൻറ് എന്നിവയെ കുറിച്ച് മുൻപ് എഴുതിയിട്ടുണ്ട്. ഈ രണ്ട് മാർഗ്ഗങ്ങളെക്കാൾ  ചിലവ് കുറഞ്ഞ മൂന്നാമതൊരു മാലിന്യ സംസ്കരണ രീതിയെക്കുറിച്ച് പരിചയപ്പെടാം. പൈപ്പ് കമ്പോസ്റ്റ് എന്നറിയപ്പെടുന്ന  ഒരു നൂതന മാർഗമാണിത്. നമുക്ക് തന്നെ പരസഹായം കൂടാതെ വീട്ടിൽ സ്വന്തമായി സ്ഥാപിക്കാവുന്ന ഒരു സംവിധാനം കൂടിയാണിത്.ഇതിനായി  1.3 മീറ്റർ നീളവും 8 ഇഞ്ച് വ്യാസവുമുള്ള  2 പിവിസി പൈപ്പുകളും  അവയുടെ അടപ്പുകളുമാണ് ആവശ്യം.

Pipe compost is a solution for processing kitchen waste in houses. It needs two PVC pipes of 1.3 m length and 8 inch width and their lids.

Pipe compost
Pipe compost

അടുക്കളക്ക് അടുത്ത് വെള്ളം കെട്ടി നിൽക്കാത്ത ഒരു സ്ഥലമാണ് ഇത് സ്ഥാപിക്കാൻ ഉചിതം. പൈപ്പുകൾ രണ്ടും 30 സെൻറീമീറ്റർ ആഴത്തിൽ കുത്തനെ കുഴിച്ചിടണം. രണ്ടു പൈപ്പുകൾ തമ്മിൽ മൂന്നടി വ്യത്യാസം ഉണ്ടായിരിക്കണം.പൈപ്പിൽ നിന്നും ജലം താഴ്ന്നു പോകാൻ പാകത്തിൽ കുഴിയിൽ പൈപ്പിന് ചുറ്റും ചരൽ പാകുന്നത് നല്ലതാണ്. മണ്ണിരകൾക്ക് പ്രവേശിക്കാൻ വേണ്ടി പൈപ്പിൻറെ മണ്ണിനടിയിലുള്ള ഭാഗത്ത്  മൂന്നു നാല് സുഷിരങ്ങൾ നിർമിക്കണം. മണ്ണിന് പുറത്ത് പൈപ്പിന്റേ അഗ്രഭാഗത്തിന്‌ തൊട്ടുതാഴെയായും മൂന്നുനാല് സുഷിരങ്ങൾ വായുസഞ്ചാരം ഉറപ്പാക്കാനും ദുർഗന്ധം  പുറത്തുപോകാനും വേണ്ടി ഉണ്ടാക്കണം.

These two pipes are installed in soil vertically. Some holes are needed at both ends. Before placing the bio waste, some bacterial agent is put in the pipe.

ആദ്യം ഒരു പൈപ്പിൽ മാത്രം അടുക്കള മാലിന്യങ്ങൾ നിറച്ചു തുടങ്ങുക. അത് നിറഞ്ഞാൽ മാത്രമേ രണ്ടാമത്തെ പൈപ്പ് നിറയ്ക്കാൻ പാടുള്ളൂ.മാലിന്യങ്ങൾ നിറയ്ക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി പച്ചച്ചാണകം വെള്ളത്തിൽ കലക്കി ഒഴിക്കണം. ചാണകം ലഭ്യമല്ലെങ്കിൽ ശർക്കര വെള്ളമായാലും മതി. ജൈവമാലിന്യങ്ങൾ നിർമ്മിക്കാനാവശ്യമായ സൂക്ഷ്മാണുക്കൾ വളരാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്.

ആഴ്ചയിൽ രണ്ട് പിടി ചാണകപ്പൊടി വിതറുന്നതും നന്നായിരിക്കും. അതുപോലെ ഉണങ്ങിയ ഇലകൾ ഉണങ്ങിയ കമ്പുകൾ തുടങ്ങിയവ പൊടിച്ചു പൈപ്പിൻ അകത്ത് കുറച്ച് ഇടുന്നത് അതിനകത്ത് വായുസഞ്ചാരം  ഉറപ്പാക്കും .

Second pipe is used after the first one is filled. Dry leaves, twigs etc.can be put in the pipe for air circulation.

Kitchen waste
Kitchen waste

കഞ്ഞിവെള്ളം കറിയുടെ വെള്ളം തുടങ്ങിയവ സംസ്കരണപ്രക്രിയ തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ് ആണ്.പൈപ്പിന് ഇളക്കം വരാതെ ഇടയ്ക്ക് മാലിന്യങ്ങൾ ഇളക്കി കൊടുക്കാനും ശ്രദ്ധിക്കണം. വലിയ വലിയ കഷണങ്ങൾ ചെറുതാക്കി നുറുക്കി ഇടുകയാണെങ്കിൽ എങ്കിൽ ജീർണന പ്രക്രിയ വേഗത്തിലാകും. അതുപോലെ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ഇ.എം ലായനി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.

Liquid waste from kitchen should not be used inside the pipe.

മൂന്നുമാസം കൊണ്ട് ഒരു പൈപ്പിനകത്തുള്ള മാലിന്യം ഒരു മികച്ച ജൈവവളമായി മാറും. ഈർപ്പമില്ലാത്ത പൊടി രൂപത്തിലാണ് ഇത് ലഭ്യമാകുക. പച്ചക്കറി തോട്ടത്തിൽ  കടഭാഗത്തുനിന്നും നിന്നും വിട്ടു വട്ടത്തിൽ ഇട്ടു കൊടുത്താൽ നല്ല വിളവ് ഉറപ്പാണ്.അടുക്കള മാലിന്യസംസ്കരണത്തോടൊപ്പം ചിലവില്ലാതെ ജൈവവളം കിട്ടുന്ന പൈപ്പ് കമ്പോസ്റ്റ് ഇന്ന് നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജനപ്രിയമായ ഒരു മാലിന്യ നിർമ്മാർജ്ജന  സംവിധാനമാണ്.

The processing of one pipe will take around three months. The Powder that we get from the pipe is a good organic fertilizer.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മുന്തിരി വൈൻ 

മധുരതുളസി അഥവാ സ്റ്റീവിയ

English Summary: Pipe compost

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds