<
  1. Organic Farming

മച്ചിങ്ങ പൊഴിയാതെ കൂടുതൽ വിളവ് കിട്ടാൻ

നമ്മൾ എത്ര ശ്രമിച്ചാലും 10% - 40 % മച്ചിങ്ങകൾ മാത്രമേ തേങ്ങയായിത്തീരുകയുള്ളു. എല്ലാ മാസവും ഓരോ പൂക്കുലകൾ തെങ്ങിൽ വിരിയുന്നുണ്ട്. അവയിൽ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു.

Arun T
വെള്ളക്ക
വെള്ളക്ക

തെങ്ങിന്റെ വെള്ളക്ക പൊഴിയുന്നതിന് എന്ത് ചെയ്യാം

നമുക്ക് ഏകദേശം 9 കാര്യങ്ങൾ ചൂണ്ടിക്കാട്ടാം

1.മണ്ണിന്റെ അമിതമായ അമ്ലത്വം

2.നീർവാർച്ചക്കുറവ്

3.നീണ്ടുനിൽക്കുന്ന വരൾച്ച

4.ജനിതക വൈകല്യങ്ങൾ

5.മൂലകങ്ങളുടെ അപര്യാപ്തത

 

6.യഥാസമയം പരാഗണം നടക്കാതിരിക്കുക

7.ഹോർമോൺ തകരാറുകൾ

8.മണ്ഡരിയടക്കമുള്ള കീടബാധ

9.പൂപ്പൽ രോഗങ്ങൾ

നമ്മൾ എത്ര ശ്രമിച്ചാലും 10% - 40 % മച്ചിങ്ങകൾ മാത്രമേ തേങ്ങയായിത്തീരുകയുള്ളു. എല്ലാ മാസവും ഓരോ പൂക്കുലകൾ തെങ്ങിൽ വിരിയുന്നുണ്ട്. അവയിൽ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു

 

അതിനുവേണ്ടി എന്തൊക്കെ ചെയ്യണം ?

1. മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി മെയ് മാസത്തിൽ തെങ്ങിൻതടത്തിൽ ഒരു കിലോ കുമ്മായം ചേർക്കണം.

2. ജൂൺ-ജൂലായ് മാസങ്ങളിൽ 25 കിലോഗ്രാം ജൈവ വളങ്ങൾ (5 കിലോഗ്രാം വേപ്പിൻ പിണ്ണാക്കടക്കം) ഒരു തെങ്ങിന് ചേർത്തു കൊടുക്കാം.

3. വർഷത്തിൽ രണ്ടുതവണയായി (ഏപ്രിൽ-മെയ്, സെപ്റ്റംബർ-ഒക്ടോബർ) ഒന്നേകാൽ കിലോ യൂറിയ, 2 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കിലോഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് നൽകാം.

 

4. ഡിസംബർ മുതൽ മെയ് മാസം വരെ

5 ദിവസം കൂടുമ്പോൾ 500 ലിറ്റർ വെള്ളം ഉപയോഗിച്ച് നനയ്ക്കാം.

5. ആഗസ്റ്റ് , സെപ്റ്റംബർ മാസത്തിൽ 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്, 100ഗ്രാം ബോറാക്സ് എന്നിവ ചേർത്തു നൽകാം.

 

English Summary: tO GET MORE COCONUT YIELD TECHNIQUES TO BE USED

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds